Our Heavenly Father, thank You for this new day. We place our lives and work in Your hands. Watch over and protect us, keep us in Your love, free us from physical and mental troubles, and deliver us from every hardship we face. Amen.
അമ്മേ, കൃപാസനം മാതാവേ, അനുഗ്രഹിക്കണമേ. ഏത് മതത്തിലും വിശ്വസിച്ചാലും, ഏത് ദൈവത്തോട് പ്രാർത്ഥിച്ചാലും, അനുഭവങ്ങളാണ് വിശ്വാസം ശക്തമാക്കുന്നത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മ കൃപ നൽകണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, ഈ പുതിയ പ്രഭാതത്തിനും ഞങ്ങളുടെ ജീവിതത്തിനും നന്ദി. ഇന്നത്തെ ദിനം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. വാക്കുകളിലും പ്രവൃത്തികളിലും അങ്ങയുടെ സ്നേഹം പ്രകടിപ്പിക്കാൻ ജ്ഞാനം നൽകണമേ. ആമേൻ.
കൃപാസനം മാതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. അത്ഭുതങ്ങളുടെ മാതാവേ, ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ഉത്തരം നൽകണമേ. വിശ്വാസത്തോടെ വിളിക്കുന്ന ഏവർക്കും അനുഗ്രഹം ചൊരിയണമേ. ആമ്മേൻ.