പ്രണയമേ... എന്നിൽ നിന്നകന്ന് പോവുക... എന്റെ ഹൃദയത്തിൽ നിനക്കിടമില്ല. വേനലിൽ വെന്തുരുകിപ്പോയ മരുഭൂമി മാത്രമാണിന്നിവിടം. ഇനിയൊരു വസന്ത ഋതുവും എന്നിലേക്കെത്തുകയില്ല.ഇനിയീ ചില്ലയി�� ഒരു കിളിയും കൂടൊരുക്കാൻ വരില്ല, ഇലകളെല്ലാം പൊഴിഞ്ഞ ഈ വൃക്ഷത്തിൻ ചുവടെ ഒരു പഥികനും തണൽ തേടി വരികയുമില്ല.