@addheeraj@AustraliaSanghi ബി���െപി യ്ക്ക് അവിടെ പഞ്ചായത്ത് തലത്തിൽ വോട്ടുകൾ കൂടുന്നുണ്ട്. പക്ഷേ മറ്റൊരു സ്ഥാനാർത്ഥി യ്ക്ക് നിയമ സഭാ തലത്തിൽ അത്രയും വോട്ടുകൾ നില നിർത്താൻ പറ്റില്ല.. കൃഷ്ണ കുമാര് കൂടുതല് ശ്രദ്ധ കൊടുത്താൽ മതിയാകും https://t.co/ce1DL6poJj
ബിജെപിയുടെ മുഖമായ കൃഷ്ണകുമാർ മറ്റു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ, ഇവിടെ മാത്രം ശ്രദ്ധ ഊന്നിയാൽ, അടുത്ത നിയമസഭയിൽ വിജയിക്കാവുന്ന സാഹചര്യത്തിലേക്കെത്തിയേക്കാം. കോൺഗ്രസിന് ഭരണ വിരുദ്ധ വികാരം അനുകൂലം ആയെങ്കിലും, തദ്ദേശത്തിൽ ലഭിക്കുന്ന വോട്ടുകൾ നില നിർത്താൻ സാധിക്കുന്നില്ല.
പുതുപ്പരിയാരം - ഇവിടെയും കോൺഗ്രസിന് നേട്ടം ഉണ്ടാക്കാൻ ആയി.
പുതുശ്ശേരി - കാര്യമായ വോട്ടു മാറ്റം ഇല്ലാത്ത പഞ്ചായത്ത് ആയിരുന്നു പുതുശ്ശേരി. മൂന്നു മുന്നണികളും ഏറെക്കുറെ സമാനമായ പ്രകടനം കാഴ്ച വെച്ച് , 2021 അപേക്ഷി���്ചു.
മുണ്ടുർ ഗ്രാമപഞ്ചായത്ത് - കോൺഗ്രസിന് വോട്ടുകൾ കാര്യമായി മെച്ചപ്പെടുത്താൻ സാധിച്ച മറ്റൊരു പഞ്ചായത്ത് ആണ് മുണ്ടൂർ. ഇടതു മേധാവിത്വം പക്ഷെ നില നിൽക്കുന്നു.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് - കോൺഗ്രസിനെ തുടർച്ചയായി പിന്തള്ളി ബിജെപി മുഖ്യ പ്രതിപക്ഷമായ പഞ്ചായത്തിൽ, ഇടതു പക്ഷ വോട്ടുകൾ ഏറെക്കുറെ പാറ പോലെ ഉറച്ചു നിൽക്കുന്നു. ബിജെപിയ്ക്ക് മൂന്ന് തലങ്ങളിലും 30 ശതമാനം രാഷ്ട്രീയ വോട്ടുകൾ ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്.
മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്ത് ബിജെപി ഇടതു പക്ഷത്ത�� നിന്ന് 2025 തദ്ദേശത്തിൽ പിടിച്ചെടുത്തിരുന്നു. തദ്ദേശ,നിയമസഭാ,ലോകസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി 40 ശതമാനം വോട്ടുകൾ ബിജെപി യ്ക്ക് ലഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് അകത്തേത്തറ യിലെ ബിജെപിയുടെ ശക്തമായ രാഷ്ട്രീയ അടിത്തറ ആണ്.
ബിജെപിയുടെ മുഖമായ കൃഷ്ണകുമാർ മറ്റു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ, ഇവിടെ മാത്രം ശ്രദ്ധ ഊന്നിയാൽ, അടുത്ത നിയമസഭയിൽ വിജയിക്കാവുന്ന സാഹചര്യത്തിലേക്കെത്തിയേക്കാം. കോൺഗ്രസിന് ഭരണ വിരുദ്ധ വികാരം അനുകൂലം ആയെങ്കിലും, തദ്ദേശത്തിൽ ലഭിക്കുന്ന വോട്ടുകൾ നില നിർത്താൻ സാധിക്കുന്നില്ല.
മലമ്പുഴ മണ്ഡലം.
ബിജെപി തുടർച്ചയായി രണ്ടാമത് എത്തുന്ന ഇടതു കോട്ട.
എന്നാൽ ഇടതു ഭരണ വിരുദ്ധ വികാരം നേട്ടമാക്കിയത് കോൺഗ്രസ് ആണ്. തദ്ദേശ സ്ഥാപനങ്ങളിലും പടിപടി യായി ബിജെപി ചുവടുറപ്പിക്കുന്നുണ്ട്.
#KeralaAssemblyElection2026Analysis#KeralaBJP
കോഴിക്കോട് സൗത്ത് മണ്ഡലം.
ബിജെപിയ്ക്ക് തദ്ദേശത്തിലെ വോട്ടു, സംസ്ഥാന തലത്തിൽ തന്നെ ഏറ്റവുമധികം ശതമാനം വർധിച്ച മണ്ഡലങ്ങളിൽ ഒന്ന്. സ്ഥാനാർത്ഥിയുടെ മികവ് പ്രധാന ഘടകം ആണ്. ഡെമോഗ്രഫി പക്ഷെ എതിരായ മണ്ഡലം വിജയിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.
#KeralaElection2026Analsysis#KeralaBJP
കോഴിക്കോട് നോർത്ത് മണ്ഡലം.
ബിജെപി മൂന്നാം സ്ഥാനത്തു ആണെങ്കിലും ഭരണ വിരുദ്ധ വികാര വോട്ടുകൾ യുഡിഫ് നെ അപേക്ഷിച്ചു കൂടുതലായി നേടാൻ സാധിച്ച മണ്ഡലം. നല്ല മുന്നൊരുക്കം നടത്തി ശ്രദ്ധയൂന്നിയാൽ അടുത്ത തിരഞ്ഞെടുപ്പുകളിൽ ബിജെപി യ്ക്ക് വിജയിക്കാവുന്ന മണ്ഡലം ആണ്.
#KeralaElection2026Analsysis
ഷൊർണ്ണൂർ നിയമസഭാ മണ്ഡലം
കോൺഗ്രസിന് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചപ്പോൾ, കഴിഞ്ഞ തവണ അപേക്ഷിച്ചു ഇടതിന് കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിക്കാനായുള്ളു. അറിയപ്പെടുന്ന സ്ഥാനാർഥി ഉണ്ടായിട്ടും ബിജെപി വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. ഭരണ വിരുദ്ധ വോട്ടുകൾ പൂർണ്ണമായും കോൺഗ്രസിനാണ് ലഭിച്ചത്.
ഒറ്റപ്പാലം നിയമസഭാ മണ്ഡലം - ഫലം അവലോകനം.
സംസ്ഥാനത്തെ പൊതു പ്രവണതയിൽ നിന്ന് മാറി , ഇടതു പക്ഷത്തിനെ ഭരണ വിരുദ്ധ വികാരം ഏശാത്ത മണ്ഡലം ആണ് ഒറ്റപ്പാലം. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പാളിയതും ഇതിനൊരു കാരണം ആണ്. ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലം ആണ് ഒറ്റപ്പാലം.
@addheeraj സിപിഎം പെട്ടെന്ന് അടപടലം തകർന്നാലേ , അവിടെ ബിജെപി യ്ക്ക് രക്ഷയുള്ളൂ. നഗര മേഖലയിൽ വിസിബിൾ ആയുള്ള വികസനം കൊണ്ട് വന്നു ഒരു നല്ല ഇമേജ് കൂടെ വേണം.
പോകെ പോകെ ഡെമോഗ്രഫി കൂടെ കൂടുതൽ എതിരാകും.
കണ്ണാടി, മാത്തൂർ എന്നീ ഇടതു പഞ്ചായത്തുകളിൽ ബിജെപി ക്കു ഇടതു വോട്ടുകളിൽ കടന്നു കയറാൻ സാധിച്ചിട്ടുണ്ട്. ഇത് പക്ഷെ ഭരണവിരുദ്ധ വികാരവും , സ്ഥാനാർഥി മികവും കാരണം ആകാം. ബിജെപിക്കു ഭാവിയിൽ പാലക്കാടു നിയമസഭാ മണ്ഡലം വിജയിക്കണമെങ്കിൽ ഈ രണ��ടു പഞ്ചായത്തുകളിൽ ഇടതു പക്ഷം തകരേണ്ടതുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലം - ഫലം അവലോകനം.
നഗര മേഖലകളിൽ പിഷാരടി ക്കു പുതിയ വോട്ടർമാരിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മുസ്ലിം വോട്ടുകളിലുണ്ടായ ഏകീകരണവും പാലക്കാട് മുനിസിപ്പാലിറ്റിയിൽ മുൻതൂക്കം നേടാൻ സഹായിച്ചിട്ടുണ്ട്.
#Palakkadu#KeralaAssemblyResults2026