ഞാൻ വിശപ്പറിഞ്ഞിട്ടില്ല
എന്റെ വിശപ്പിനെ ഊട്ടിയിട്ടുറങ്ങുന്ന
ഉമ്മാക്ക് നന്ദി പറയുന്നു.
അന്നമൊരുക്കാൻ വിയർത്തുപോയവന്റെ
ഉടൽകരുത്തിനെന്റെ
ഉപ്പയോട് നന്ദി പറയുന്നു.
വിശപ്പ് വിശപ്പ്
വല്ലാത്തൊരു വേദനയാണെന്ന്
പറഞ്ഞു കേട്ടിട്ടുണ്ട്
ഭൂമിയിൽ തെങ്ങുണ്ടായത് എട്ടാം ദിവസമായിരുന്നു പ്രപഞ്ചം ഉണ്ടാക്കിക്കഴിഞ്ഞ ദൈവം ഒരു കരിക്കിട്ട് കുടിച്ച ദിവസം എവിടെയും രേഖപ്പെടുത്തിയില്ല എന്നുള്ളതാണ്
ഇന്നത്തെ വിശേഷം 🤩🤩🤩