സ്വർണ്ണക്കൊള്ളയ്ക്കു പിന്നാലെ നെയ്യ് വാങ്ങിയതിലും ദേവസ്വം ബോർഡ് വൻ തട്ടിപ്പ് നടത്തിയെന്ന സംശയം ബലപ്പെടുന്നു. ലിറ്ററിന് 141 രൂപ കുറവുള്ളതും ഗുണനിലവാരമുള്ളതുമായ നെയ്യ് വാങ്ങാനുള്ള ടെൻഡർ റദ്ദാക്കി കൂടിയ വിലയ്ക്ക് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിച്ചോ അതോ മുക്കിയോ എന്നതും അന്വേഷിക്കപ്പെടുന്നു.
https://t.co/uf1NX8sIZX
സ്കൂളുകളിലും മദ്രസകളിലും വന്ദേമാതരം ആലപിക്കണമെന്ന ബംഗാൾ സർക്കാരിന്റെ നിർദ്ദേശത്തിനെതിരായ ഹർജിയിൽ വാദം കേൾക്കവേ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചോദിച്ച ചോദ്യമാണ്: “മദ്രസയിൽ വന്ദേമാതരം പാടിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?”
https://t.co/u0EhzyuNfA
ഇന്നലെ പറഞ്ഞത്: “നിക്ഷേപകരെ കാണാൻ എറണാകുളത്തേക്ക് പോകാൻ ഞാൻ വന്ദേഭാരത് ബുക്ക് ചെയ്തിരുന്നതാണ്.”
[അതായത്, അവരെ കാണാൻ ആണ് വന്ദേഭാരത് ക്യാൻസൽ ചെയ്ത് ഹെലികോപ്ടറിൽ എറണാകുളത്ത് പോയത്.]
ഇന്ന് പറഞ്ഞത്: “അന്ന് വൈകിട്ട് ഞാൻ എറണാകുളത്ത് ഉള്ളതുകൊണ്ട് നിക്ഷേപകരെ അവിടെവച്ച് കാണാമെന്ന് പറഞ്ഞു.”
[അതായത്, എന്തായാലും എറണാകുളത്ത് ഉണ്ടാകും, അതുകൊണ്ട് അവരെ അവിടെവച്ച് കാണാമെന്ന് വച്ചു.]
എന്തരോ എന്തോ.
ഒരു കോടി രൂപ ശമ്പളം കിട്ടുന്നയാൾ തന്റെ മകൾക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടാലോ? നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കടുപ്പിച്ചു പറഞ്ഞു. അഭിവാദ്യങ്ങൾ!
https://t.co/0EIsmnUZWP
ഹെലികോപ്ടറിൽ മോശം കാലാവസ്ഥയെ റിസ്ക് ചെയ്തുള്ള യാത്ര. അതും രണ്ട് തവണ. അങ്ങോട്ടു പോയി കാണുന്നു. ആരെ? കേരളാ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയേക്കാൾ ഡൽഹിയിലേക്കുള്ള യാത്രക്ക് പരിഗണന നൽകിയ ഏതോ നിക്ഷേപകരെ. പക്ഷേ ആരാണ് ആ നിക്ഷേപകരെന്നൊന്നും നമ്മുടെ മുഖ്യമന്ത്രി നമ്മളോട് പറയില്ലത്രേ. പിണറായി വിജയന്റെ ഹെലികോപ്റ്റർ ഉപയോഗത്തെ വിമർശിച്ചിട്ടില്ലെന്ന് ഒരു കീറും അതിനിടയിൽ കീറിയിട്ടുണ്ട്.
https://t.co/azQTtgooYy
പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സിഗരറ്റ് പാക്കറ്റ് എടുക്കാനായി മാത്രം ഭോപ്പാലിൻ നിന്ന് ഇൻഡോറിലേക്കും തിരിച്ചും വിമാനം പറപ്പിച്ച ചരിത്രമുണ്ട്. ഒരു നെഹ്രുവിയൻ ആയ മുഖ്യമന്ത്രി വി ഡി സതീശനും അതേ പാതയിലാണോ? ധൂർത്തെന്ന് അദ്ദേഹം വിമർശിച്ച സർക്കാർ വാടകയിലുള്ള ഹെലികോപ്റ്റർ എന്തിനാണ് അദ്ദേഹം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത്? വി ടി ബൽറാമിന്റെ നട്ടെല്ലില്ലാത്ത ന്യായീകരണം വഴി പ്രതിരോധിക്കാവുന്നതല്ല ആ ചോദ്യം.
https://t.co/WqXpE5tdvi
പി എം ശ്രീ കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണ അജണ്ടയാണെന്ന് വാദിച്ചിരുന്ന കോൺഗ്രസും മുസ്ലിം ലീഗും ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നു. രാജസ്ഥാനിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് സർക്കാർ ധാരണാപത്രം ഒപ്പിട്ട ഈ പദ്ധതി കേരളത്തിൽ മാത്രം കാവിവൽക്കരണം ആകുന്നത് എങ്ങനെ? പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിട്ടും ഈ പദ്ധതി നടപ്പാക്കുമെന്ന് തീരുമാനിച്ച കോൺഗ്രസും ലീഗും പറയാതെ പറയുന്ന സത്യം ഇതാണ് — പിഎം ശ്രീ പദ്ധതി നല്ലതാണ്.
https://t.co/weX6HEVyx8
സ്പാനിഷ് സർക്കാരിന്റെയും സുപ്രീം കോടതിയുടെയും ചില നിലപാടുകളാണ് ഇപ്പോൾ സിയൂട്ടയിൽ ഉണ്ടായ ദുരന്തത്തിനു കാരണം. ഒരു രാജ്യത്തിന്റെ സംസ്കാരത്തെയും സാമ്പത്തികാവസ്ഥയെയും സുരക്ഷിതത്വത്തെയും ദോഷകരമായി ബാധിക്കുന്ന അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടരുത്. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ എതിർത്തവർ സിയൂട്ടയിലേക്ക് നോക്കുക.
https://t.co/OtMPDMQVuD
ഡൽഹിയിലെ സമരത്തിൽ യുവാക്കൾക്ക് വേണ്ടി സംഘടിച്ച കേരളത്തിലെ ഇടത് എംപിമാർ എന്തുകൊണ്ടാണ് ഇടതു ഭരണകാലത്ത് കേരള പിഎസ്സി തട്ടിപ്പിലൂടെ യുവാക്കളെ വഞ്ചിച്ച വിവരം പുറത്തു വന്നിട്ടും മിണ്ടാട്ടമില്ലാതെ ഇരിക്കുന്നത്? അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം അങ്ങ് ഡൽഹിയിൽ മാത്രം മതിയോ, ഇങ്ങ് തിരുവനന്തപുരത്ത് വേണ്ടേ?
https://t.co/HTLBf5PZ68
പല മലയാള മാധ്യമങ്ങളും മുക്കിയ വാർത്ത. ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി ചില സാഹചര്യങ്ങളിൽ പെല്ലറ്റ് ഉപയോഗം അനിവാര്യമെന്ന് സുപ്രീം കോടതി. അതിനെ നിരോധിക്കാൻ ആവശ്യപ്പെടുന്നതിനു പകരം നിയന്ത്രണങ്ങൾ നിർദേശിക്കാനെന്നും, സമരങ്ങൾ അക്രമരഹിതമായി നടത്താനും ഹർജിക്കാരോട് സുപ്രീം കോടതിയുടെ ഉപദേശം.
https://t.co/6ZRChcm1XW
തങ്ങളുടെ ഒപ്പമുള്ളത് വിദ്യാർത്ഥികൾ ആയിരുന്നെന്നും തങ്ങളുടേത് സമാധാന പ്രതിഷേധം ആയിരുന്നെന്നും തങ്ങളുടെ സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയാണ് അക്രമം നടത്തിയതെന്നും പറയുന്ന സിജെപി നേതാവ് സൗരവ് ദാസ് എന്തിനാണ് എല്ലാ FIRകളും റദ്ദാക്കണമെന്ന് പറയുന്നത്? അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധർ ആണെങ്കിൽ എന്തിന് അവർക്കെതിരായ FIR റദ്ദാക്കണം?
https://t.co/3o8sREQDah
E20 പെട്രോൾ രാജ്യത്ത് നിർബന്ധമാക്കുന്നതിനു മുൻപ് കേന്ദ്രസർക്കാർ നിശ്ചയമായും ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം വിലയിൽ വരുത്തേണ്ടിയിരുന്ന കുറവും, ആൾക്കാർക്ക് സാധാരണ പെട്രോൾ തുടർന്നും വാങ്ങാനുള്ള സൗകര്യം ഉറപ്പുവരുത്തലും ആയിരുന്നു. മൈലേജ്, മെയിന്റനൻസ്, വില, പാരിസ്ഥിക വിഷയങ്ങൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ പൗരന്മാർക്കുള്ള ന്യായമായ ആശങ്ക ദൂരീകരിക്കാൻ ഇനിയെങ്കിലും കേന്ദ്രം ശ്രമിക്കേണ്ടതാണ്.
https://t.co/hDPcRc7W39
മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണ് സേവനമൊന്നും ലഭിച്ചില്ലെങ്കിലും വീണാ വിജയനും അവരുടെ കമ്പനിക്കും മാസപ്പടി നൽകിയതെന്ന് ശശിധരൻ കർത്താ. ഇനി അധികം വൈകാതെ തന്നെ പിണറായി - ഇഡി സമാഗമം നടന്നേക്കും.
https://t.co/nlZFQ1Gxv5
സിജെപി സമരത്തിൽ കോൺഗ്രസ് ഇടപെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, അവർക്ക് യാതൊരു ആത്മാർത്ഥതയും ഇല്ലെന്നും സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ.
https://t.co/PFInfhZ27V
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച് ഉത്തരവാദിത്ത രാഹിത്യത്തിന്റെ ഉദാഹരണമായി. നടന്ന സംഭവങ്ങളുടെ ഉത്തരവാദികൾ ആര്?
https://t.co/yJiPXBoeJ2
കേന്ദ്രസർക്കാർ പാസാക്കിയ നിയമപ്രകാരം രൂപീകരിക്കാത്ത കേരളാ വഖഫ് ബോർഡിനെതിരായ ഷോൺ ജോർജിന്റെ നിയമ പോരാട്ടം സുപ്രീം കോടതിയിൽ. രണ്ട് അമുസ്ലീം അംഗങ്ങളെയും ഒരു ഷിയാ അംഗത്തെയും ഉൾപ്പെടുത്താത്ത നടപടി നിയമവിരുദ്ധമെന്ന കേരളാ ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വഖഫ് ബോർഡ്. അവരുടെ വാദങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കുകയാണ് ഈ വിഡിയോയിൽ.
https://t.co/uVk9854RZY
ഉസ്ബെക്കിസ്ഥാനിൽ മലയാളിയായ സാവരിയ ബസന്തിന് സംഭവിച്ചത് എന്താണ്? മതപരിവർത്തനം ഉൾപ്പടെ കുടുംബം പ്രതിയായ മലപ്പുറം സ്വദേശി സദറുൾ ആനത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി എന്താണ്?
https://t.co/DuyOtXE9fb