നമുക്കിടയിൽ എന്താണ് സംഭവിച്ചത്....
അക്ഷമയായ വിധി ഒടുവിൽ നമ്മുടെ പാതകളെ പരസ്പരം കൂട്ടിമുട്ടിക്കാൻ നിർബന്ധിതമാകുന്നതുവരെ നാം പലതവണ അടുത്തുവന്നു, തിരിച്ചറിവിന്റെ ഏതോ സൂക്ഷ്മ പ്രവാഹം നമുക്കിടയിലൂടെ നാം അറിയാതെ കടന്നുപോയി. സ്നേഹ ചരടിൽ നാം പരസ്പരം വിധിച്ചേർക്കപ്പെട്ടവരായി....🤝🤝
പെയ്തൊഴിയാനാകാതെ മേഘങ്ങൾക്കിടയിൽ ഘനീഭവിച്ച് പോയതാണ് നിൻ്റെയോർമകൾ. ഋതുക്കൾ പേറിനടക്കുന്ന വലിയൊരു ഭാരം പോലെ ഹൃദയത്തിൽ ഉറഞ്ഞുപോയ ഒന്ന്. മിന്നൽപ്പിണരുകൾക്കും ഇടിമുഴക്കങ്ങൾക്കും കൊടുങ്കാറ്റിനു പോലും അതിനെ ഒന്ന് സ്പർശിക്കാൻ ഇപ്പ��ഴുമായട്ടില്ല. പെയ്തൊഴിയാൻ കാത്തിരിക്കുന്ന ഒന്ന് 🍁🍁🍁