ഉണർന്നിരിക്കാൻ ഒരു കാരണകാരനോ കാരണക്കാരിയോ വരുമെന്ന പ്രതീക്ഷയിൽ ആണ്.
ജീവിതമിങ്ങനെ ചിലരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രതീക്ഷയാകുന്നു.
മധുരം മാത്രമുള്ള പ്രതീക്ഷകൾ.
ജനൽ തുറന്നിട്ട്
പുസ്തകമെടുത്ത്
കാറ്റുകൊണ്ട്
സ്വപ്നം കണ്ട്
ഉറക്കത്തിലേക്ക് വീണ്
അവസാനം വായിക്കപ്പെടാതെ പോയ ആ പുസ്തകം തന്നെയാണ് ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
പുതിയ പകലുകളിലേക്ക് നുണകൾ ഒരുക്കി ഉറങ്ങാൻ കിടക്കുന്ന ഓരോരോ രാത്രിയും മ��ുപ്പിന്റെ അവസാനമാണെന്ന തോന്നലിലാണ്.
നാളെ ഞാനില്ലാത്ത കള്ളങ്ങൾ മാത്രം ബാക്കിയാവും എന്ന പ്രതീക്ഷ.