മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം...
മീഡിയവൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമാണെന്ന് എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി.പ്രകാശ് പ്രസ്താവിച്ചു.
സുരക്ഷാകാരണങ്ങളെ മുൻനിർത്തിയാണ് വിലക്കിയത് എന്നതല്ലാതെ കാരണങ്ങൾ വ്യക്തമാക്കാൻ ഇതുവരെയും സർക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാൻ ലക്ഷ്യം വെച്ചുള്ളതുമാണ്.