@santhoshj@mriduljacob 'അയ്യോ' എന്നത് അയ്യൻ (ശാസ്താവ്)/അച്ഛനെ വിളിക്കുന്നതാണു്. ഇതിനു മൂലമായ 'അയ്യ' എന്ന പദം വ്യാക്ഷേപകനിപാതമായി സൂചിപ്പിക്കുന്നതു സന്തോഷത്തേയും.
#ലല്ലേശ്വരി#പരിഭാഷ
ശൂന്യതയിലുഴറിയൊടുവിൽ
ലല്ല, തന്റെ ശരീരവും മനസ്സും
ഊരിയെറിഞ്ഞു.
ഉള്ളിന്റെയുള്ളിൽ കയറി ഒളിച്ചിരുന്നു.
കാണുന്നില്ലേയിപ്പോൾ
ലല്ലയെന്ന കോരപ്പുല്ലിൽ
ഒരു താമരപ്പൂ
വിടർന്നുനിൽപ്പതു്.
* ലല്ല(ശ്വരി) - പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവഭക്തയായ കശ്മീരി കവയത്രി
@muzhu_pranthan സംസ്കൃതത്തിൽ 'അച്' എന്നൊരു ധാതുവുണ്ടു്. ബഹുമാനിക്കേണ്ട/ആദരിക്കേണ്ട എന്നർത്ഥം വരുന്നതു്. തമിഴിൽ ഇതു 'അത്തൻ' ആയി മാറുന്നുണ്ടു്. മലയാളത്തിലിൽ ഒരുപക്ഷേ തിരികെ ദന്ത്യം മാറി താലവ്യം തന്നെ ആയതാകാം.
++ അച്ചം = ഭയം ;
അച്ഛം = നിൎമ്മലം
( കണ്ടതു പറഞ്ഞൂന്നേയുള്ളു. #ഉറപ്പില്ല )
@Dinkan_ ഫസ്റ്റിയർ ഒരു രസവുമില്ല. വല്ല ബ്രാഞ്ചിന്റെയും Kirchhoff's law, Fleming Bond, Wien bridge oscillator - ഒക്കെ പഠിച്ചങ്ങു പോകും.
S3-യിൽ ഒരു Principles of Programming in C വരും.
ഹാഷിൻക്ലൂഡ് സ്റ്റുഡിയോ ഡോട്ടെച്ച്, വോയിഡ് മെയിനിൽ അവസാനിക്കുന്ന പ്രോഗ്രാമുകൾ, അൽഗോരിതങ്ങൾ, ഫ്ലോചാർട്ടുകൾ..
#ദർവീഷ്#പരിഭാഷ
ഒരുവൻ മാനത്തേക്കു കൺനീട്ടുന്നു.
കുഞ്ഞിനക്ഷത്രം തന്നെ കൺമിഴിക്കുന്നതയാൾ കാണുന്നു
അയാൾ താഴ്വാരത്തേക്കു നോക്കുന്നു.
തന്റെ കുഴിമാടം കൈയ്യാട്ടി വിളിക്കുന്നതയാൾ കാണുന്നു.
അയാൾ തന്റരികിലെ സ്ത്രീയെ നോക്കുന്നു.
തന്റെ ആനന്ദവും യാതനയുമായവൾ,
അയാളെ പക്ഷേ നോക്കുന്നതുമില്ല.
സ്വപ്നത്തിൽ എനിക്കൊട്ടും നേരം കിട്ടിയില്ല,
അവനെ മാറു ചേരുമാറൊട്ടിയൊന്നു ചുംബിക്കാൻ,
അവന്റെ പേരെന്തെന്നു ചോദിക്കാൻ,
ഒന്നു തലോടാൻ, കൊഞ്ചിക്കാൻ..
ഹാ..,
ഉറക്കമില്ലാതെന്റെയെത്ര രാത്രികൾ,
അവനെ സ്വപ്നം കണ്ടു
ഞാൻ കിടക്കുമ്പോൾ.
പ്രണയവും പീഢയോ?
@skk_ls രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദി അടക്കം ഗീതാഗോവിന്ദം കുറേ പരിഭാഷയ്ക്കു വിധേയമായിട്ടുണ്ടു്. അക്കൂട്ടത്തിൽ വേറിട്ടു നിൽക്കും ചങ്ങമ്പുഴയുടെ 'ദേവഗീത'. ഒരു പരിഭാഷ എന്നു ചുരുക്കാനാകാത്തവണ്ണം സ്വന്തമായി ഒരു അസ്തിത്വമുള്ള, തീൎത്തും ഒരു പുനർനിൎമ്മിതി.