ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ ഉൾപ്പെടുത്തുമ്പോൾ തന്നെ അദ്ദേഹം നിരപരാധിയാണെന്ന് ഇടതുമുന്നണിക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു. നിരപരാ��ിയായ തന്ത്രിയെക്കൂടി പ്രതിസ്ഥാനത്ത് ചേർത്ത് കേസിൽ ഉൾപ്പെടുത്തിയാൽ, ദുർബലമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒഴിവാക്കപ്പെടുകയും നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്യും. അങ്ങനെ തെളിയിക്കപ്പെടുന്ന ആ പഴുതിലൂടെ യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാൻ കഴിയും.
ഈ ഗംഭീര ഗൂഢാലോചനയുടെ ഫലമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണ് തന്ത്രി ഈ കേസിൽ ഉൾപ്പെട്ടത്.
തന്ത്രിക്കെതിരെ ഗുരുതരമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കോടതിക്ക് വ്യക്തമായ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് ജാമ്യം അനുവദിക്കാതിരിക്കേണ്ടതായിരുന്നില്ലേ?
–അഡ്വ എസ് ജയസൂര്യൻ
#APAKADAMPolitics
നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്രപഞ്ച രക്ഷാ യജ്ഞം' സംഘടിപ്പിക്കുന്നു.
കേരളത്തിലുടനീളം ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബൂത്ത് തലത്തിലാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓരോ ബൂത്��ിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുകൊണ്ട് വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ദൗത്യം ഈ ഹരിത യജ്ഞത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു.
പിണറായി സർക്കാരിന്റെ 'പവർ കട്ടില്ലാത്ത 10 വർഷങ്ങൾ' എന്നത് വെറും പിആർ തള്ളാണെന്ന് മുൻ കെഎസ്ഇബി ചെയർമാൻ ബി. അശോക് ഐഎഎസ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ആരും അറിയാ��െ രഹസ്യമായി ലോഡ് ഷെഡിംഗ് നടത്തിക്കൊണ്ടാണ് ഇത്രയും കാലം ഈ സർക്കാർ ജനങ്ങളെ വഞ്ചിച്ചത്. വൈദ്യുതി മേഖലയിൽ പുരോഗതി കൈവരിക്കുന്നതിന് പകരം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോടികളാണ് സർക്കാർ പരസ്യങ്ങൾക്കായി ധൂർത്തടിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിൽ സമ്പൂർണ്ണ പരാജയമായ പിണറായി സർക്കാർ, പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കാനാണ് എപ്പോഴും മുൻഗണന നൽകിയത്.
ഇന്ന് കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ��ർക്കാരിന്റെ വ്യാജ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു വീണിരിക്കുകയാണ്. ജനങ്ങളെ ഇരുട്ടിലാക്കി 30 അടി പൊക്കമുള്ള ഹോർഡിങ്ങുകളിലൂടെ 'തുടർഭരണ തള്ളലുകൾ' നടത്തിയവർക്ക്, മെയ് 4-ന് ജനങ്ങൾ മറുപടി നൽകുമെന്ന് ഉറപ്പാണ്.
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് നേരെ എസ്ഡിപിഐ ആസൂത്രിതമായി നീക്കം നടത്തിയപ്പോൾ സ്കൂളിനെ സംരക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് മറ്റാരുമല്ല ബിജെപിയാണ്. രാഷ്ട്രീയ നിയമ പോരാട്ടത്തിന് അടക്കം മുന്നിൽ നിന്നു സ്കൂളിനൊപ്പം അന്ന് ബിജെപി.
ഈ അവസ്ഥക്ക് ആര് ഉത്തരം പറയും? എന്ന് തീരും ഈ ദുരിതം? നാട്ടുകാരെ നോക്കി പല്ലിളിച്ച് കാണിക്കുന്ന ഈ പാലം ഇങ്ങനെ അനാഥപ്രേതമായി ഉപക്ഷിക്കപ്പെട്ടത് എന്ത് കൊണ്ടാണ്? ആരാണ് ഇതിൻ്റെ ഉത്തരവാദി?