കാല്പനിക കൗമുകഭാവത്തിൻ്റെ ഓർമ...! || (സെൻ എന്നത് D76+4! യൂണിവേഴ്സിൽ നിയാണ്ടർതാൽ മനുഷ്യരുടെ ഇടയിൽ സെയിൻ്റ് /സെൻ (ജപ്പാനീസ്) / സെന്യാസി എന്നതിനീക്വലായ പദം!)
അല്ലേലും ഈ 'ഓണം' എന്നൊക്കെ ഒരു ഫെസ്റ്റിവലിനിടാൻ പറ്റിയ പേരാണോ? ഒരു ഗുമ്മില്ല... "ഓണാവലി", "ഓണദശമി", "ഓൺസ്മസ്സ്", "ഓൺസ്റ്റർ", "ഓൺസാൻ", "ഓണ്രീദ്" എന്നൊക്കെ ഇടുവായിരുന്നേൽ ഒരു രസം ഉണ്ടായിരുന്നു...
അതിനിടയ്ക്ക് സച്ചിൻ ആംസ്റ്റർഡാമിനൊരു ട്രിപ്പ് പോകുന്നുണ്ട്. ഇവനെന്നിട്ട് റോട്ടർദാമിലേക്ക് ഒരു ഫ്ലിക്സ്ബസ് ബുക്ക് ചെയ്തു... ബസ് കാത്ത് നിൽക്കുന്നതിനിടയിൽ ഈ മണ്ടൻ 'ആംസ്റ്റർഡാം ജെനറ്റിക്സ്' എന്നൊരു കട ബേക്കറി ആണെന്നോർത്ത് (പഴേ അച്ഛൻ്റെ ബേക്കറിയിൽ ഡെലിവറി ബോയി നിന്നതിൻ്റെ നൊസ്റ്റു അയവിറക്കാൻ!) കയറി ഒരു റെഡ് വെൽവെറ്റ് പേസ്റ്റ്രി മേടിക്കുന്നുണ്ട്... ഇതേ ദിവസം ആണ് റീനു ബാംഗ്ലൂരിൽ ജോർജ്ജിൻ്റെ കടയിൽ കയറി പേസ്റ്റ്രി കഴിച്ചതും, അമ്പാൻ ആദിയെ വെട്ടിയതും...
ഇവനെന്നിട്ട് ഫ്ലിക്സ്ബസ് മാറിക്കയറി ബെൽജിയത്തിലെ ബ്രസൽസിലേക്ക് പോകും...
ഹിഹി. മരമണ്ടൻ...
പക്ഷേ, ബ്രസൽസ് എത്തിയപ്പോഴേക്ക് ചെക്കൻ ആള��കെ മാറിപ്പോയിരുന്നൂ... അതിനിടയ്ക്ക് ബസ്സിൽ കിടന്നുറങ്ങിയ ഇവൻ്റെ സ്വപ്നത്തിൽ ഐൻസ്റ്റീൻ പ്രത്യക്ഷപ്പെട്ടിട്ട് പണ്ട് E=mc2 ഇക്വേഷൻ ഉണ്ടാക്കിയ സമയത്ത് C എന്ന് കോൺസ്റ്റൻ്റിന് പേരിടുന്നതിന് പകരം Q എന്നിട്ടാൽ മതിയായിരുന്നു എന്നൊക്കെ വിഷമം പറയുന്നുണ്ട്...
ആളാകെ മാറിപ്പോയ പയ്യൻ ആ യാത്രയിൽ ആണ് ക്വാണ്ടം മെക്കാനിക്സിനെ പറ്റി ഒക്കെ ചിന്തിച്ചു തുടങ്ങുന്നത്...
ഇവനങ്ങനെ ചിന്തിച്ചു ചിന്തിച��ചു ഒടുവിൽ ടുമാറോലാൻഡ് നടക്കുന്ന സ്ഥലത്തെത്തുന്നുണ്ട്...
അതിനിടയ്ക്ക് റീനുവിന് കല്യാണ���ലോചന വരും. പയ്യൻ കൃഷി വകുപ്പിൽ പത്തനംതിട്ട ജോലി ചെയ്യുകയാണ് പയ്യൻ്റെ അച്ഛൻ്റെ ആയിരുന്നു പണ്ട് കേരളത്തിൽ ഫേമസ് ആയിരുന്ന ദാക്ഷായണി ബിസ്കറ്റ്...
അയ്യോ! ഇതിനിടയ്ക്ക് ദാക്ഷായണി ബിസ്കറ്റിൻ്റെ ബാക്കി പറയാൻ മറന്നു. നഷ്ടത്തിലായ കമ്പനി മേടിച്ചിട്ടാണ് നകുലൻ കേരളത്തിലേക്ക് തിരിച്ചു വരുന്നത്...
(ആരാധകർ ക്ഷമിക്കണം, അത് ആദ്യം പറയാൻ മറന്നുപോയതാണ്...!)
പറഞ്ഞ് വന്നത് റീനുവിന് കല്യാണാലോചന വന്ന കഥ ആണല്ലോ! പയ്യൻ്റെ പേര് സഹദേവ്... ഇവനീ പേര് വന്നത് വിറ്റാണ്, ഇവൻ്റച്ഛൻ്റെ പേര് നകുലൻ എന്നായിരുന്നു., ഷിസ്സോഫ്രീനിയ സുഖമായപ്പോൾ അമ്മ ഇവരെ ഉപേക്ഷിച്ചിട്ട് വേറൊരു പുള്ളിയുടെ പോയപ്പോൾ ഏകാന്തതയുടെ വിഷമമകറ്റാൻ ആയിരുന്നൂ ഇയാൾ മകന് സഹദേവ് എന്ന് പേരിട്ടത്...
നകുലൻ്റച്ഛനാണ് സഹദേവ്...
നകുലൻ്റെ സഹോദരനാണ് സഹദേവ്...
നകുലൻ്റെ എല്ലാമെല്ലാം ആയിരുന്നു സഹദേവ്...
അതുവിട്...
നകുലൻ കൽക്കട്ടയിൽ നിന്ന് തിരിച്ചു വന്ന് കേരളത്തിൽ വേര് പിടിക്കാത്ത ഒരു ദേശീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്ത് ഫണ്ട് കക്കാനുള്ള ഒപ്പർച്യൂണിറ്റി ഒപ്പിക്കലാണ് ഇദ്ദേഹത്തിൻ്റെ പരുപാടി...
പറഞ്ഞുവന്നത്... പൂർ���മായും ഒറ്റയ്ക്കായിപ്പോയ സഹദേവ്ന് ആകെ ഒരു സഹായം ഇവരുടെ ഫാമിലി ഫ്രണ്ടായ ഒരു സൈക്യാട്രിസ്റ്റ് ആയിരുന്നു... പേര് സണ്ണ��, പത്ത് തലയാണിങ്ങേർക്ക്... തനി രാവണൻ...