ചോദ്യപേപ്പർ ചോർച്ച കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഇനി ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതികളും ഉൾപ്പെട്ട പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരും.
— പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
❌ വിദ്യാർത്ഥികളുടെ പേരിൽ കോൺഗ്രസ് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണ്. കുട്ടികളുടെ താല്പര്യത്തേക്കാൾ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനാണ് അവർ മുൻഗണന നൽകുന്നത്.
❌ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തയ്യാറായില്ല. എന്നാൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ സമരം നടത്താൻ അവർക്ക് വലിയ താല്പര്യമാണ്.
❌ ഉമർ ഖാലിദിനെപ്പോലെയുള്ളവർ ഉൾപ്പെടുന്ന 'തുക്ഡെ-തുക്ഡെ ഗാങ്', ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പറയുന്നവർ എന്നിവരുമായി ചേർന്നാണ് കോൺഗ്രസ് ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുന്നത്.
❌ ജനാധിപത്യ രീതിയിൽ ജനപിന്തുണ നേടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. 2014, 2019, 2024 വർഷങ്ങളിലെ പരാജയം അതാണ് കാണിക്കുന്നത്. അതിനാൽ ഗൂഢാലോചനകളിലൂടെയും അരാജകത്വത്തിലൂടെയും അധികാരത്തിൽ വരാനാണ് അവർ ശ്രമിക്കുന്നത്.
❌ കർഷക സമരം, സിഎഎ വിരുദ്ധ സമരം എന്നിവയുടെ പിന്നിലും ഇത്തരം ഗൂഢാലോചനകൾ ഉണ്ടായിരുന്നു. ജമാഅത്തോ ചൈനയോ പാകിസ്ഥാനോ ആരുടെ പിന്തുണയോടെ കോൺഗ്രസ് ഗൂഢാലോചന നടത്തിയാലും ഇന്ത്യൻ ജനത അത് തിരിച്ചറിയും.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
കുറിച്ചുവെച്ചോളൂ, കോൺഗ്രസും സി.പി.എമ്മും കൂടെയുള്ള രാജ്യവിരുദ്ധ ശക്തികളും..
നമ്മുടെ പ്രധാനമന്ത്രി ശ്രീ Narendra Modi ജിയെ അധിക്ഷേപിക്കുന്നവർക്ക് ഒരിക്കലും മാപ്പില്ല.
നമ്മുടെ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ ദുർബലപ്പെടുത്താനും ഒരാളെയും ഞങ്ങൾ അനുവദിക്കില്ല.
@RajeevRC_X
#APAKADAMPolitics
Kerala's redeveloped Amrit Stations now offer modern amenities, better accessibility, and enhanced passenger comfort. Grateful to Hon'ble PM Shri Narendra Modi Ji and Hon'ble Railway Minister Shri Ashwini Vaishnaw Ji for transforming India's railway infrastructure.
#75अमृत_स्टेशन
ഗുരുവായൂർ ടെമ്പിൾ പോലീസ് നിഷ്ക്രിയം; ക്ഷേത്രനഗരി സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.
Guruvayur Temple Police Remain Ineffective; Temple Town Becoming a Haven for Anti-Social Elements.
@BJP4Keralam@AdvNivedida
ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ നേതൃയോഗം.
ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ കൂടിയേടത്ത്, കെ എസ് രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ ദയാനന്ദൻ മാമ്പുള്ളി, ഐ എൻ രാജേഷ് എന്നിവർ സംസാരിച്ചു.
#bjpkeralam
⚠️ കേരള വാട്ടർ അതോറിറ്റി കോർപ്പറേഷന്റെയോ മേയറുടെയോ കീഴിലുള്ള സ്ഥാപനമല്ലെന്ന് അറിയാവുന്നവർ ഇവിടെ രാഷ്ട്രീയ നാടകം കളിക്കുകയാണ്.
ആറ്റുകാൽ പൊങ്കാല ദിനത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയപ്പോൾ ഇന്നത്തെ ജനസ്നേഹികളായി നടിക്കുന്നവർ എവിടെയായിരുന്നു?
അന്ന് വെള്ളം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതിഷേധമെങ്കിലും നടത്തിയോ?
45 വർഷം ഭരിച്ചിട്ടും വിളപ്പിൽശാലയ്ക്ക് ശേഷം തിരുവനന്തപുരത്തിന്റെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്തവരാണ് ഇന്ന് വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ക്ലാസ് എടുക്കുന്നത്.
തിരുവനന്തപുരത്തെ ജനങ്ങൾ ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതാണ്.
അതുകൊണ്ടാണ് കോർപ്പറേഷനിൽ ഒരൊറ്റ അംഗത്തെപ്പോലും ജയിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സിപിഎമ്മിനെ ജനങ്ങൾ തള്ളിയത്.
ജനങ്ങളുടെ വിധിയെ ബഹുമാനിക്കൂ.
ആദ്യം സ്വന്തം പരാജയങ്ങളുടെ കണക്ക് പറയൂ. അതിനുശേഷമാകാം മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നത്.
#APAKADAMPolitics
#RandallaOnnanu
മോദി സർക്കാരിന്റെ 12 വർഷത്തെ വിശ്വാസത്തിന്റെയും വികസനത്തിന്റെയും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട്,
ഭാരതീയ ജനതാ മഹിളാമോർച്ച തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ ഈ ശുചീകരണ പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിജിമോൾ സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ,
മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു ടി.കെ, സോഷ്യൽ മീഡിയ കൺവീനർ ജിജി മഹേഷ്, ജില്ലാ കമ്മിറ്റി അംഗം ഷിജി സന്തോഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രജിത ജയരാജ്, ബിജെപി മണ്ഡലം സെക്രട്ടറി രജനി സുരേഷ്, മഹിളാമോർച്ച മണ്ഡലം കമ്മിറ്റി അംഗം ഷർമിള ഗണേശൻ, ചാവക്കാട് മണ്ഡലം മഹിളാമോർച്ച ജനറൽ സെക്രട്ടറി ഷൈലജ ശിവരാമൻ, മിനി എന്നിവർ നേതൃത്വം നൽകി.
#12YearsOfSeva
#SwachhBharatMission #BJP #MahilaMorcha #ThrissurNorth #ChavakkadBeach
❌ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി ഡി സതീശൻ പറഞ്ഞത് കേരളത്തിലെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നാണ്. യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഖജനാവ് നിറയ്ക്കലായിരിക്കും ആദ്യത്തെ പണിയെന്ന് അദ്ദേഹം മുഖ്യമന്ത്രിയായ ശേഷവും ആവർത്തിച്ചു.
❌ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലും കേരളത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ട്. വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമോ, കോൺക്രീറ്റ് ഐഡിയയോ ഈ ബജറ്റിൽ എവിടെയുമില്ല.
❌ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ മറ്റൊരു ആവർത്തനം മാത്രമാണിത്. കുറെ സ്വപ്നങ്ങൾ വാരി വിതറുക എന്നല്ലാതെ അത് പ്രായോഗികമാക്കാൻ ആവശ്യമായ യാതൊരു കാഴ്ചപ്പാടും ഈ ബജറ്റിലില്ല.
⚠️ ഇതൊരു ആകാശവിസ്മയം മാത്രമാണ്. പൊട്ടിത്തീരുന്നതുവരെ മാത്രമേ ഇതിന് ഭംഗിയുണ്ടാകൂ. പൊട്ടിക്കഴിഞ്ഞാൽ പിന്നെ ഒന്നും കാണാൻ കഴിയില്ല.
-ശ്രീ എം ടി രമേശ്
#APAKADAMPolitics
‼️ കോൺഗ്രസ് വാ തുറക്കുന്നത് വഞ്ചിക്കാനാണ് എന്ന് വ്യക്തമാക്കിയ ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചത്.
‼️ തെരഞ്ഞെടുപ്പ് സമയത്ത് 5 ഇന്ദിരാ ഗ്യാരൻ്റികളായിരുന്നു കോൺഗ്രസിൻ്റെ വാഗ്ദാനം. എന്നാൽ, ആദ്യ ബജറ്റിൽ തന്നെ പ്രധാന വാഗ്ദാനങ്ങൾ കാണുന്നില്ല.
‼️ സ്ത്രീകൾക്ക് 3,000 രൂപ ക്ഷേമപെൻഷൻ വാഗ്ദാനം ചെയ്തു, പക്ഷേ പ്രഖ്യാപനമില്ല. യുവാക്കൾക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ വാഗ്ദാനം ചെയ്തു, ബജറ്റിൽ ഇതും ഉൾപ്പെട്ടില്ല.
‼️ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചെങ്കിലും അനുവദിച്ചത് വെറും 10 കോടി രൂപ മാത്രമാണ്.
#CongressBetraysKeralam
കൊല്ലത്ത് നടന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ എം ടി രമേശ്, അഡ്വ എസ് സുരേഷ്, റബ്ബർ ബോർഡ് ചെയർമാൻ ശ്രീ എൻ ഹരി, അഡ്വ പി സുധീർ, ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു,
#VikasitaKeralam
‼️കേരളത്തിൽ വൈദ്യുതി നിയന്ത്രണം വരികയാണ്. നല്ല മഴ ലഭിക്കുന്ന ഇടവപ്പാതിക്കാലത്ത് പോലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്, സർക്കാർ കാണിച്ച വലിയ കെടുകാര്യസ്ഥതയുടെ ഫലമാണ്.
‼️ഇലക്ട്രിസിറ്റി ബോർഡും വൈദ്യുതി വകുപ്പും കേരളത്തിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 75 ശതമാനത്തോളം പുറത്തുനിന്ന് വാങ്ങുന്നതിലാണ് ഇവർക്ക് താല്പര്യം.
✅ പ്രധാനമന്ത്രിയുടെ പി എം സൂര്യഘർ പദ്ധതി പ്രകാരം 2000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞത്. കേന്ദ്ര സർക്കാരിന്റെ ഇത്തരം യോജനകളിൽ കേരള സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല.
‼️ അമിതമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് പകരം പ്രാദേശികമായി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എങ്കിൽ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കഴിയൂ.
ശ്രീ കുമ്മനം രാജശേഖരൻ
#APAKADAMPolitics
ജൂൺ 19, ഇന്ന് വായനാദിനത്തിൽ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ പണിക്കരെ സ്മരിക്കാതെ ഈ ദിനം പൂർണ്ണമാവില്ല.
കേരളത്തിൽ വായനയുടെ വിപ്ലവം സൃഷ്ടിച്ച അദ്ദേഹം, "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന സന്ദേശത്തിലൂടെ അറിവിന്റെ ലോകത്തേക്ക് ഒരു ജനതയെയാകെ കൈപിടിച്ചുയർത്തി.
അദ്ദേഹത്തിന്റെ ഓർമ്മകൾ വായനയുടെ വസന്തം നിലനിർത്താൻ നമുക്ക് പ്രചോദനമാകട്ടെ. വായനയിലൂടെ ഒരു വികസിത കേരളം കെട്ടിപ്പടുക്കാൻ, ഈ വായനാ ദിനം നമുക്ക് വഴിതെളിക്കട്ടെ...
#VikasitaKeralam
കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിൽ സാംസ്കാരിക ഭാരതം ഉയിർത്തെഴുന്നേൽക്കുകയാണ്. 44 യുനെസ്കോ പൈതൃക കേന്ദ്രങ്ങളും 11 ക്ലാസിക്കൽ ഭാഷകളും രാജ്യത്തിന് അഭിമാനമായപ്പോൾ, വിദേശത്തേക്ക് കടത്തിക്കൊണ്ട് പോയ 668 അമൂല്യ വിഗ്രഹങ്ങളാണ് നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്!
അയോധ്യയിലെ രാമക്ഷേത്രവും കാശി വിശ്വനാഥ് ധാമും കേദാർനാഥും പുനർജനിച്ചപ്പോൾ ഒഴുകിയെത്തിയത് കോടിക്കണക്കിന് ഭക്തരാണ്. 12 ലക്ഷം പുരാവസ്തുക്കൾ ഡിജിറ്റലായും ഗോത്രവർഗ മ്യൂസിയങ്ങൾ നിർമ്മിച്ചും ചരിത്രം സംരക്ഷിക്കപ്പെടുന്നു. 26 കോടി ജനങ്ങൾ അണിനിരന്ന യോഗാദിനവും 66 കോടിയിലധികം പേർ പങ്കെടുക്കുന്ന മഹാ കുംഭമേളയും ഭാരതത്തിന്റെ വിശ്വഗുരു പദവി അടിവരയിടുന്നു.
ഭാരതീയ സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ച 12 വർഷങ്ങളായിരുന്നു ഇത്...
#12YearsOfSeva
കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുമ്പോൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരോ സ്റ്റാഫുകളോ ഇല്ല.
ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. മന്ത്രിമാർ വിവാദങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ല.
പകർച്ചവ്യാധികൾ തടയാൻ സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണം.
-ശ്രീ ബി ബി ഗോപകുമാർ MLA
#APAKADAMPolitics
#CongressBetraysKeralam