വികസിത കേരളത്തിനായി…
വികസന രാഷ്ട്രീയത്തിനൊപ്പം ട്വന്റി-20…
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവയ്ക്കുന്ന 'വികസിത കേരളം' എന്ന ലക്ഷ്യം മുൻനിർത്തി, ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നതോടെ കേരളത്തിൽ വികസന രാഷ്ട്രീയത്തിന് പുതിയൊരു ദിശാബോധം ലഭിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും, ട്വന്റി 20 മുന്നോട്ടുവയ്ക്കുന്ന കാര്യക്ഷമമായ വികസന മാതൃകയും ഒന്നിക്കുമ്പോൾ അത് വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയിൽ വലിയ മുതൽക്കൂട്ടാകും. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സ്വപ്നത്തിന് കരുത്തുപകരുന്നതാകും കേരളത്തിലെ ഈ സഖ്യം.
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam
ശബരിമലയിലെ തട്ടിപ്പ് ഒരു മുന്നണിയുടെ മാത്രം കണക്കിലൊതുങ്ങില്ല.
കഴിഞ്ഞ 30 വർഷത്തെ കൊള്ളകൾ പുറത്തുവരണം, അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയാണ്.
-ശ്രീ എം ടി രമേശ്
#APAKADAMPolitics
'അപകടം ഈ ഭരണം'..
തുടർച്ചയായി 9-ാം മാസവും രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 9.05% ആണ് കേരളത്തിലെ പണപ്പെരുപ്പം. ദേശീയ ശരാശരി പണപ്പെരുപ്പം 8 വർഷത്തെ ഏറ്റവും താഴ്ന്ന അവസ്ഥയായ 1.54% ൽ നിൽക്കുമ്പോഴാണ് കേരളം വിലക്കയറ്റത്തിൽ കുതിക്കുന്നത്.
ഓരോ മാസവും കേരളം വിലക്കയറ്റത്തിൽ മുന്നേറുന്നു. ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം തടയാൻ എൽഡിഎഫ് ചെറുവിരലനക്കുന്നില്ല.
ഇത് കാരണം മോദി സർക്കാരിൻ്റെ ജിഎസ്ടി പരിഷ്കാരങ്ങളുടെ ഗുണഫലവും മലയാളികൾക്ക് ലഭിക്കുന്നില്ല. ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന ഈ ഭരണത്തിന് അറുതി വേണം.
വികസിത കേരളത്തിനായി ബിജെപിക്ക് ഒപ്പം അണിചേരാം.
#APAKADAMPolitics
മുനമ്പത്തെ ഭൂമി വഖ്ഫിന് അവകാശപ്പെട്ട ഭൂമി അല്ലെന്നും, അത് അവിടെ താമസിക്കുന്നവരുടെ ഭൂമിയാണെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചതാണ്. ബിജെപി നേരത്തെ ഇക്കാര്യത്തിൽ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. ആ ഭൂമിയിൽ അതിന്റെ ഉടമസ്ഥാവകാശം അവിടെ താമസിക്കുന്ന ആളുകൾക്കാണ് എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾ മുന്നോട്ട് വച്ചിട്ടുള്ള നിലപാട് തന്നെയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും പറഞ്ഞിട്ടുള്ളത്.
മുനമ്പം നിവാസികൾക്ക് ഭൂമിയിലുള്ള അവരുടെ ഉടമസ്ഥാവകാശം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച് കൊടുക്കുന്ന രീതിയിൽ, റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ച് കൊണ്ട് അവർക്ക് നികുതി അടയ്ക്കാനുള്ള സംവിധാനവും, സൗകര്യവും ചെയ്തു കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
പക്ഷേ അതിന് തയ്യാറാകാതെ ഒളിച്ചു കളി നടത്തുകയാണ് സർക്കാർ. അത് കൊണ്ട് അടിയന്തിരമായി ഈ ഒളിച്ചു കളി അവസാനിപ്പിക്കണം. മുനമ്പം നിവാസികളുടെ ഭൂമി ഉടമസ്ഥാവകാശം പുനഃസ്ഥാപിച്ചു കൊടുക്കാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇരട്ടത്താപ്പ് സമീപനം ആണ് ഇക്കാര്യത്തിൽ അവർ സ്വീകരിക്കുന്നത്. ആ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ് .
ശ്രീ എം ടി രമേശ്
#APAKADAMPolitics
ശബരിമലയിലെ മുഴുവൻ ക്രമക്കേടുകളും പുറത്തു കൊണ്ട് വരണമെന്ന ആവശ്യത്തോട് യുഡിഎഫ് യോജിക്കുന്നുണ്ടോ? കാരണം എൽഡിഎഫിന്റെ ഭരണകാലത്ത് മാത്രമല്ല ഇത്തരം ക്രമക്കേടുകൾ ഉണ്ടായിട്ടുള്ളത്. യുഡിഎഫിന്റെ ഭരണ കാലത്തും ശബരിമലയിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്. പ്രതേകിച്ചും വിഎസ് ശിവകുമാർ ദേവസ്വം ബോർഡ് മന്ത്രി ആയിരിക്കുന്ന സമയത്ത് സമാനമായിട്ടുള്ള ക്രമക്കേടുകൾ ആ കാലത്തെ വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
അത് കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞ 30 വർഷമായിട്ടുള്ള ശബരിമലയിലെ എല്ലാ ക്രമക്കേടുകളിലും അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യം ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ എൽഡിഎഫ് മാത്രമല്ല പ്രതികൂട്ടിലുള്ളത്. ഇതൊക്കെ സംബന്ധിച്ച് സത്യസന്ധമായിട്ടുള്ള അന്വേഷണം ഉണ്ടാകണം. അത് കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷിക്കമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ആ ആവശ്യം ഉന്നയിച്ചു കൊണ്ട് ബിജെപി നിരന്തരമായിട്ടുള്ള പ്രക്ഷോഭത്തിലാണ്.
ശ്രീ എം ടി രമേശ്
#APAKADAMPolitics
‘അപകടം ഈ ഭരണം’…
ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
മഹിളാ മോർച്ചയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.
#APAKADAMPolitics #Sabarimala
പരിസ്ഥിതി സൗഹൃദ സംരംഭകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പദ്ധതിയാണ് 'എം.എസ്.ഇ. സ്പൈസ്' (MSE-SPICE). ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുക എന്ന രീതിക്ക് പകരം, മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന 'സർക്കുലർ ഇക്കോണമി' പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ പ്ലാന്റ്, മെഷിനറി എന്നിവയിലെ നിക്ഷേപത്തിന് 25% സബ്സിഡി, അതായത് 12.5 ലക്ഷം രൂപ വരെ നേടാം. പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, റബ്ബർ തുടങ്ങിയ 11 സുപ്രധാന മേഖലകളിലെ സംരംഭകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം സംരംഭകരെ വളർത്തുക എന്ന മോദി സർക്കാരിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
#PoliticsOfPerformance
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെയും അതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ രാജ് ഭവനിലെത്തി ബഹുമാനപ്പെട്ട ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ വി മുരളീധരൻ, ബിജെപി ദേശീയ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ആർ ശ്രീലേഖ ഐപിഎസ് (Rtd), ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിഷയത്തിൽ ബിജെപി നേതാക്കൾ ഗവർണ്ണറോട് താഴെ പറയുന്ന കാര്യങ്ങൾ അഭ്യർത്ഥിച്ചു.
1. ദേവസ്വം ബോർഡ് ഭാരവാഹികളുടെ സേവന കാലാവധി നീട്ടി നല്കിയത് റദ്ദാക്കുക, കൂടാതെ അന്വേഷണം പൂർത്തിയാകുന്നതു വരെ ദേവസ്വം ബോർഡിനെ സസ്പെൻഡ് ചെയ്യുക.
2. കഴിഞ്ഞ 30 വർഷത്തെ ദേവസ്വം വിജിലൻസ് റിപ്പോർട്ടുകൾ പുറത്ത് വിടാൻ സർക്കാരിന് നിർദ്ദേശം നൽകുക.
3. സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും സമഗ്രമായ ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (CAG) നിർദ്ദേശം നല്കണം. അതിലൂടെ നമ്മുടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കുറ്റങ്ങൾ ചെയ്തവരെ കണ്ടെത്തുകയും അത് ജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുകയും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുക.
4. അടുത്തിടെ പുറത്ത് വന്ന കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിൽ, ദേവസ്വം ബോർഡുകളുടെയും അവയുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക.
വിശ്വാസികൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ ചവിട്ടിമെതിക്കാനും ലംഘിക്കാനും കുറ്റകൃത്യങ്ങൾ നടത്താനും ബിജെപി ആരെയും അനുവദിക്കില്ല.
#APAKADAMPolitics
#Sabarimala
ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ നിസ്സാരവത്ക്കരിക്കുന്ന പിണറായി സർക്കാരിൻ്റെ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം.
-ശ്രീ രാജീവ് ചന്ദ്രശേഖർ
#APAKADAMPolitics#Sabarimala
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ പരിക്കേറ്റ് ചികിത്സയിലുള്ള പ്രവർത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജിവ് ചന്ദ്രശേഖർ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ ശ്രീ കരമന ജയൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ വി മനുപ്രസാദ് തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
#APAKADAMPolitics #Sabarimala #YuvaMorchaSecretariatMarch
വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജി വച്ചേ തീരൂ. 2016-ൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി എൻ വാസവൻ രാജി വച്ചൊഴിയണം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ദേവസ്വത്തിൻ്റെ വീഴ്ചയാണെന്നാണ് മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞത്. എന്നാൽ നാലര കിലോ സ്വർണ്ണം മോഷ്ടിക്കപ്പെട്ടത് വെറും വീഴ്ച മാത്രമായി കാണാനാവില്ല. അത് കൊള്ളയും തട്ടിപ്പുമാണ്.
വേറെ ഏതെങ്കിലും സമുദായത്തിൻ്റെ ആരാധനാലയത്തിലായിരുന്നു ഇത് നടന്നതെങ്കിൽ മുഖ്യമന്ത്രി അവിടെയെത്തി കാലുപിടിച്ച് മാപ്പു പറയുമായിരുന്നു. ഹൈന്ദവരോടുള്ള ഈ വിവേചനം ഇനി അനുവദിക്കില്ല. വിശ്വാസികളെ ദ്രോഹിക്കാനും അപമാനിക്കാനും ബിജെപി ഇനി സമ്മതിക്കില്ല. വിശ്വാസികൾക്കും അവരുടെ വികസനത്തിനും വേണ്ടി ബിജെപി പ്രവർത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. അവർക്ക് വേണ്ടതെല്ലാം ചെയ്ത് ബിജെപി മുന്നിലുണ്ടാകും.
ശ്രീ രാജീവ് ചന്ദ്രശേഖർ
#APAKADAMPolitics #Sabarimala #YuvaMorchaSecretariatMarch
'അപകടം ഈ ഭരണം'
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജിവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ വി മനുപ്രസാദ്, യുവമോർച്ച സംസ്ഥാന സഹപ്രഭാരി ശ്രീ ഒ നിധീഷ് എന്നിവർ സംസാരിച്ചു.
#APAKADAMPolitics #Sabarimala #YuvaMorchaSecretariatMarch
നിരീശ്വരവാദിയോ അവിശ്വാസിയോയാകാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, അതിന്റെ അർത്ഥം വിശ്വാസികളുടെ വിശ്വാസത്തെയോ ആരാധനാലയങ്ങളെയോ അപമാനിക്കാമെന്നല്ല. വിശ്വാസികളെ അപമാനിക്കാനോ ഉപദ്രവിക്കാനോ ബിജെപി ആരെയും അനുവദിക്കുകയില്ല.
-ശ്രീ രാജീവ് ചന്ദ്രശേഖർ
#APAKADAMPolitics#Sabarimala #YuvaMorchaSecretariatMarch
ഇതുപോലെയൊരു കൊള്ളയോ കുറ്റകൃത്യമോ മറ്റേതെങ്കിലും സമുദായത്തിന്റെ ആരാധനാലയത്തിലാണ് നടന്നിരുന്നതെങ്കിൽ, പിണറായി വിജയൻ ഉടൻതന്നെ അവരുടെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്തെന്ന് ഉറപ്പാക്കുമായിരുന്നു.
ശ്രീ രാജീവ് ചന്ദ്രശേഖർ
#APAKADAMPolitics#Sabarimala #YuvaMorchaSecretariatMarch