Kerala🏝 Beauty & Progress. A global health model, our holistic approach integrates education, healthcare & infrastructure. Sharing its essence with the World🌴
എത്ര പെട്ടെന്നാണ് എല്ലാ പിഴവുകളും മാധ്യമങ്ങൾക്ക് വളരെ വളരെ നോർമലായത്.
കട്ടിലിൽ നിന്ന് വീണ് രോഗി മരിക്കുന്നതും, മുറിവിൽ പുഴുവരിക്കുന്നതും, നടന്ന് വന്നവർ കിടന്നു പോകുന്നതും വരെ സാധാരണമായി.
വീണാ ജോർജിനെ കൊത്തി വലിക്കാൻ കരാറെടുത്ത് നടന്ന മാധ്യമങ്ങൾ എത്ര പെട്ടന്നാണ് നിശബ്ദതയെ സ്നേഹിക്കാൻ തുടങ്ങിയത് പിഴവുകളിൽ വിചാരണ നടത്താതെ പൂക്കി ചിരികളുടെ ആലസ്യത്തിൽ കുളിര് കോരി നിൽക്കുന്നത്.
കേരള പൊതുജനാരോഗ്യ രംഗത്തെ കുത്തകൾക്ക് വേണ്ടിയും രാഷ്ട്രീയക്കാർക്ക് വേണ്ടിയും ഇകഴ്ത്തികാണിക്കാൻ വലിച്ചു കേറ്റിയ ലഹരിയുടെ കെട്ട് വിട്ട് മിണ്ടാൻ പോലും വയ്യാത്ത ജന്മങ്ങളായി അവർ പരിവർത്തനം ചെയ്യപ്പെട്ടു.
#helathylifestyle #keralalife #kerala #PoliticalNews #CPIM
വീടുകളിൽ എത്തിക്കേണ്ട ക്ഷേമ പെൻഷൻ യുഡിഎഫ് ഓഫീസിൽ വിതരണം ചെയ്ത് ജനങ്ങളെ വെല്ലുവിളിക്കുന്നു..
ചോർത്തപ്പെടുന്നത് ജനങ്ങളുടെ അവകാശവും പൊതുപണവും!
പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ സുരക്ഷിതമായി എത്തിക്കുന്നതിനായി വിതരണ ഏജന്റിന് 25 രൂപയും ബാങ്കിന് 5 രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്…
ഷിബുബേബി ജോൺ വനം വകുപ്പ്മന്ത്രിയുമായി ചുമതല ഏറ്റ ഈ പത്ത് ദിവസത്തിന് ഉള്ളിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മനുഷ്യർ...
"സിസ്റ്റം ശരിയല്ല സാർ" അന്തിചർച്ചയുടെ മാസ്സ് ഇൻട്രോകളും കഥാപ്രസംഗങ്ങളുംഇല്ല , കൊല്ലപ്പെട്ട ആളിന്റെ ബോഡിയുമായി മാപ്രകളുടെ റോഡ് ഉപരോധം ഇല്ല,ചാനലുകളിൽ ലൈവ് ഇല്ല... മുൻ സർക്കാരിന്റെ കാലത്ത് വന്യജീവി അക്രമങ്ങൾ ഉണ്ടായപ്പോൾ ചാനൽ മുറികളിൽ ഇരുന്നു പിണറായി വധവും ശശിന്ദ്രൻ വധവും നടത്തിയിരുന്ന മഹാന്മാർ ഇപ്പോൾ നടന്ന കാട്ടാന അക്രമങ്ങൾ അറിഞ്ഞിട്ടില്ല ഇവരെ ആര് എങ്കിലും കമ്പി അടിച്ച് ഈ വിവരം അറിയിക്കണം...
ആട്ടെ വനംമന്ത്രി എന്തെങ്കിലും മൊഴിഞ്ഞോ?
കോൺഗ്രസിനുള്ള പ്രിവിലേജും മാധ്യമങ്ങളുടെ കരുതലും.. 💙
The Chief Minister delayed and failed to respond properly to the ED raid at the Leader of Opposition’s residence. And now, to cover up that failure, his justification is: “I will respond when I feel like it.”
And what was the response finally? That the ED investigation is happening with court approval.
What kind of argument is that, Mr. Satheesan? ED actions against Sonia Gandhi, Rahul Gandhi and several Opposition leaders also came through legal procedures and institutional powers. That does not make political vendetta disappear.
This is the condition of an Opposition Chief Minister in India today - unable to clearly oppose the misuse of central agencies when it targets a political rival.
Maybe he really does not understand the politics of this.
Or maybe he understands it too well.
#VDSatheesan
#EDPolitics #DoubleStandards #ModiEDVD
മഞ്ചേരി ഏരിയ SFI ജനറൽ സെക്രട്ടറി എസ് പി ഓഫീസ് മാർച്ചിനെ തുടർന്ന് റിമാൻഡിലായ സംഭവം; ഷമീമിൻ്റെ പിതാവ് ഇല്യാസിൻ്റെ പ്രതികരണം ഇപ്പോൾ വൈറലാണ്. മോൻ കൂടെയില്ലാത്ത ആദ്യ പെരുന്നാളാണെന്നും ഇതു തനിക്ക് വഹിക്കാനാവുമെന്നും കാരണം എൻ്റെ മകൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റാണെന്നുമാണ് സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ചത്.
#93keralanews #93kerala #sfimalappuram #sfimanjeri #sfimarch
വേട്ടയാടാം… പക്ഷേ തകർക്കാനാവില്ല.
സഖാവ് പിണറായി വിജയന്റെ വസതിയിൽ ED നടത്തിയ റെയ്ഡ് ഒരു വ്യക്തിക്കെതിരെയുള്ള നടപടി മാത്രമല്ല; കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ തുറന്ന പ്രഖ്യാപനമാണ്.
ഭീഷണിപ്പെടുത്തിയും അപമാനിച്ചും അന്വേഷണ ഏജൻസികളെ ഇറക്കിയും ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റിദ്ധാരണയാണ്.
ഈ മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത് അധികാരത്തിന്റെ തണലിലല്ല… അനീതിക്കും അടിച്ചമർത്തലിനും വേട്ടയാടലുകൾക്കും മുന്നിൽ നെഞ്ച് വിരിച്ച് നിന്ന പോരാട്ടങ്ങളിലൂടെയാണ്.
എത്രയോ ആക്രമണങ്ങൾ… എത്രയോ കള്ളപ്രചാരണങ്ങൾ… എത്രയോ വേട്ടയാടലുകൾ…
അതെല്ലാം അതിജീവിച്ച് തന്നെയാണ് ഈ പ്രസ്ഥാനം ഇന്നും ജനങ്ങളുടെ മനസ്സിൽ ഉറച്ച് നിൽക്കുന്നത്.
ഇന്നും അതുതന്നെയാണ് പറയാനുള്ളത്—
ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ട.
ചുവപ്പിനെ ഇല്ലാതാക്കാമെന്ന് മോഹിക്കേണ്ട.
തീയിൽ ചുട്ടെടുത്ത പ്രസ്ഥാനമാണ് ഇത്.
വേട്ടയാടാം… അധിക്ഷേപിക്കാം… കള്ളക്കഥകൾ മെനയാം…
പക്ഷേ ഈ പ്രസ്ഥാനത്തെ തകർക്കാൻ ആർക്കും കഴിയില്ല.
ഇത് പിണറായിയെ ED റൈഡ് നടന്നപ്പോൾ ഉള്ളതല്ല, നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് എതിരെ ED വന്നപ്പോൾ നടന്ന പ്രതിഷേധാമാണ്.
അന്ന് രാഹുൽ ഗാന്ധിക്ക് പിന്തുണ കൊടുക്കാൻ കമ്മ്യൂണിസ്റ് പാർട്ടികൾ ഉണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ തിരിച്ചു എന്ത് കിട്ടി?
രാഹുൽ ഗാന്ധിക്ക് എതിരെ വന്നാൽ കോൺഗ്രെസ്സിന് ED വെറുക്കപെട്ടവൻ, പിണറായിക്ക് എതിരെ വന്നാൽ കൊണ്ഗ്രെസ്സനു ED യാണ് ദൈവം! Multiple dad സിൻഡ്രം.
ഉദയ നിധി സ്റ്റാലിൻ പറഞ്ഞത് പോലെ, ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത നേരും നെറിയും ഇല്ലാത്ത പാർട്ടിയാണ് കൊണ്ഗ്രെസ്സ്
#Congress #KeralaPolitics #PinarayiVijayan #ED #EnforcementDirectorate
എസ് എഫ് ഐയുടെ മൗനകാലം ജനത്തിന് ഓർമ്മയുണ്ട് എന്നാണ് കഴിഞ്ഞദിവസം ഒരു അവതാരകൻ ഒരു ചാനൽ ചർച്ചയിൽ പ്രസ്താവിച്ചത്. ജനത്തിൻ്റെ ഓർമ്മ അവിടെ നിൽക്കട്ടെ, മാധ്യമകച്ചവടക്കാർക്ക് തങ്ങളുടെ ഓർമ്മ ജനം തീറെഴുതി തന്നിട്ടില്ലല്ലോ. ചുരുങ്ങിയത് ജീവിക്കുന്ന കാലത്തോടെങ്കിലും സത്യസന്ധരാവുക, സാധിക്കുമെങ്കിൽ മാത്രം.
കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സമരം ചെയ്ത് ജയിലിൽ പോയ നാടേത് എന്ന ചോദ്യത്തിന് കേരളം എന്നാണ് ഉത്തരം. ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവർത്തകർ തടവിലിടപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനമേത് എന്ന ചോദ്യത്തിന് ഉത്തരം എസ് എഫ് ഐ എന്നും. മാധ്യമ വിശാരദന്മാർക്ക് ശേഷിയുണ്ടെങ്കിൽ ഖണ്ഡിക്കാം.
അവരിൽ ഭൂരിപക്ഷവും ജയിലിലടക്കപ്പെട്ടത് എന്തിനാണെന്ന് ഓർമ്മയുണ്ടോ? അത് ഈ നാട് മറക്കില്ല. നിങ്ങൾ മായ്ച്ചുകളയാൻ നോക്കിയാലും ഈ നാട് സമ്മതിക്കില്ല.
മേനോൻ മുഖ്യമന്ത്രി രാജ് ഭവനിൽ വച്ച് സ്നേഹാലിംഗനം നടത്തിയ ഒരു സംഘപരിവാറുകാരൻ ഇല്ലേ? ഇന്ത്യയിലെ ഫാസിസത്തിൻ്റെ പ്രധാന സവിശേഷതകളിൽ ഒന്നിൻ്റെ പ്രയോക്താവായി മാറിയ ഒരു ഹിന്ദുത്വ വർഗീയവാദി. അയാളെ അവിടെ അവരോധിച്ച ഗവർണർ രാജ്. ആ ഗവർണർ രാജിനെ പ്രതിരോധിച്ച് ജയിലിൽ പോയവരാണ് കേരളത്തിലെ എസ് എഫ് ഐക്കാർ. എന്നു വച്ചാൽ സകലമാന ഭരണഘടനാസ്ഥാപനങ്ങളും അകത്ത് നിന്ന് പിടിച്ചെടുത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള നവഫാസിസ്റ്റ് പ്രവണതയെ ഒരിഞ്ച് സന്ധിചെയ്യാതെ തെരുവിൽ നേർക്കുനേർ നേരിട്ടവരാണ് ആ വിദ്യാർത്ഥി സഖാക്കൾ. അർലേക്കറും മുൻപ് ആരിഫ് മുഹമ്മദ് ഖാനും ആ ചൂട് അറിഞ്ഞിട്ടുണ്ട്.ആ പോരാളികളെയാണ് മൗനകാലത്തിലായിരുന്നെന്ന് ചാപ്പ കുത്താൻ ചാനൽ മുറിയിലിരുന്ന് മോഹിക്കുന്നത്.
ചിലച്ചോളൂ, ഉത്തരം താങ്ങുന്നത് താനാണെന്നും കരുതിക്കോളൂ. പക്ഷെ, അത് നാട്ടുകാർ കൂടി പേറണം എന്ന് വ്യാമോഹിക്കരുത്.
ജലപീരങ്കിയല്ല, പീരങ്കി തന്നെ വച്ചാലും അവരൊരിഞ്ച് പിന്നോട്ട് പോവില്ല. വിലക്കെടുക്കപ്പെട്ടവർക്ക് അളക്കാൻ പറ്റാത്തൊരു ജനുസ്സാണത്.
ഒരു ബെഞ്ചിൽ ഇരിക്കുന്ന മനുഷ്യനെ നോക്കി “പതനം” ആഘോഷിക്കുന്നവർ, ആ മനുഷ്യൻ നടന്ന കനൽവഴികൾ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടോ?
റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ പിണറായി വിജയൻ ഇരിക്കുന്ന ഒരു ചിത്രം കണ്ടിട്ട് ചിലർ എഴുതുന്നത് “ഏകാധിപതിയുടെ പതനം ഇങ്ങനെയായിരിക്കും” എന്നാണ്.
പക്ഷേ, ഒരു കമ്മ്യൂണിസ്റ്റിനെ മനസ്സിലാക്കാൻ രാജകീയ കസേരകളോ, പ്രോട്ടോക്കോളുകളോ, ചുവന്ന പരവതാനികളോ മാത്രം നോക്കിയാൽ പോരാ; അവൻ നടന്ന് വന്ന കനൽവഴികൾ നോക്കണം.
പിണറായി വിജയൻ അധികാരത്തിന്റെ ആഡംബരത്തിൽ നിന്ന് ജനിച്ച നേതാവല്ല.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മം കൊണ്ട കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണിൽ, വർഗസമരത്തിന്റെ ചൂടിൽ, അടിച്ചമർത്തലിന്റെയും വേട്ടയാടലിന്റെയും കാലത്ത് രൂപപ്പെട്ട ഒരു കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന്, KSF-ലൂടെ സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് യുവജനപ്രസ്ഥാനത്തിലേക്കും പിന്നീട് പാർട്ടിയുടെ കഠിനമായ സംഘടനാ ജീവിതത്തിലേക്കും വളർന്ന നേതാവാണ് അദ്ദേഹം.
25-ാം വയസ്സിൽ കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലെത്തിയ ഒരാൾ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാളായി പൊതുജീവിതം ആരംഭിച്ച ഒരാൾ. പിന്നീട് അധികാരത്തിന്റെ എളുപ്പവഴികളിലൂടെയല്ല, പാർട്ടിയുടെ സംഘടനാ ഉത്തരവാദിത്തങ്ങളിലൂടെയാണ് അദ്ദേഹം വളർന്നത്.
അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ദീർഘകാലം CPI(M) സംസ്ഥാന സെക്രട്ടറിയായിരുന്നു. 1998 മുതൽ 2015 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പൊളിറ്റ് ബ്യൂറോ അംഗമായും, 2016 മുതൽ 2026 വരെ രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ഇതൊന്നും ഒരു ദിവസം കൊണ്ട് ലഭിച്ച സ്ഥാനങ്ങളല്ല. പതിറ്റാണ്ടുകളോളം നീണ്ട സംഘടനാ ജീവിതത്തിന്റെ ഫലമാണ്.
ഒരു ബെഞ്ചിൽ ഇരിക്കുന്ന ചിത്രം അപമാനമായി കാണുന്നവർക്ക് പ്രശ്നം പിണറായിയുടെ ഇരിപ്പ് അല്ല; അവരുടെ മനസ്സിലെ അധികാരബോധമാണ്. അവർക്ക് നേതാവ് എന്നാൽ ചുറ്റും പോലീസ്, മുന്നിലും പിന്നിലും പോലീസ് ഉദ്യോഗസ്ഥ അകമ്പടി, കയ്യിൽ അധികാരത്തിന്റെ ചിഹ്നങ്ങൾ അതാണ്.
ഇടതുപക്ഷത്തിന് നേതാവ് എന്നാൽ ജനക്കൂട്ടത്തിനിടയിലൂടെ പാർട്ടി പ്രവർത്തകർക്കിടയിലെ ഏവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന സഖാവാണ്. പരാജയത്തിനുശേഷവും നിലപാട് നഷ്ടപ്പെടാത്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ള മനുഷ്യൻ.
തിരഞ്ഞെടുപ്പ് പരാജയം ഒരു ജനാധിപത്യ യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കേണ്ടതാണ്. ഇടതുപക്ഷം അതിൽ നിന്ന് പഠിക്കണം, ആത്മപരിശോധന നടത്തണം, തിരുത്തേണ്ടിടത്ത് തിരുത്തണം. പക്ഷേ ഒരു തിരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒരാളുടെ മുഴുവൻ രാഷ്ട്രീയജീവിതത്തെയും പരിഹസിക്കുന്നത് രാഷ്ട്രീയമല്ല; അത് രാഷ്ട്രീയ വൈരാഗ്യമാണ്.
പിണറായി വിജയനെ വിമർശിക്കാം. അദ്ദേഹത്തിന്റെ ഭരണത്തെ ചോദ്യം ചെയ്യാം. തീരുമാനങ്ങളോട് വിയോജിക്കാം. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്.
പക്ഷേ അടിയന്തരാവസ്ഥയുടെ അടിച്ചമർത്തൽ നേരിട്ട, പോലീസ് മർദനം അനുഭവിച്ച, പാർട്ടി സംഘടനയുടെ കഠിനമായ വഴികളിലൂടെ നടന്ന, കേരളത്തിൽ ഇടതുപക്ഷത്തെ ദീർഘകാലം നയിച്ച ഒരു നേതാവിനെ മഹാപ്രളയം തുടച്ചുമാറ്റിയ കേരളത്തെ പുനർനിർമ്മിച്ച കേരളത്തിന്റെ ക്യാപ്റ്റനെ ഒരു ബെഞ്ചിലെ ചിത്രത്തിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ അശ്ലീലമാണ്.
ഇന്ന് അദ്ദേഹം ഭരണകക്ഷിയുടെ നേതാവല്ലെങ്കിൽ എന്താണ്?
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അധികാരം അവസാനവാക്കല്ല.
അധികാരം നഷ്ടപ്പെട്ടാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയുന്നവർ അതോടെ അവസാനിക്കുന്നവർ വലതുപക്ഷ കാഴ്ചപ്പാടുള്ളവർ ആണ്. അധികാരമില്ലാത്ത കാലത്തും ജനപക്ഷത്ത് നിൽക്കുന്നവരാണ് ഇടതുപക്ഷം.
പിണറായി വിജയൻ ഇന്ന് ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടെങ്കിൽ, അതിൽ അപമാനമൊന്നുമില്ല.അത് ഒരു സാധാരണ മനുഷ്യന്റെ ലാളിത്യമാണ്. അത് അധികാരത്തെ ശരീരത്തിലും മനസ്സിലും ഒട്ടിച്ചുപിടിക്കാത്ത ഒരു രാഷ്ട്രീയജീവിതത്തിന്റെ ചിത്രം കൂടിയാണ്.
കസേര മാറാം. പദവി മാറാം. അധികാരം വരാം, പോകാം.
പക്ഷേ കനൽവഴികളിലൂടെ നടന്ന മനുഷ്യരുടെ ചരിത്രം ഒരു ഫോട്ടോ കൊണ്ട് ഇല്ലാതാക്കാനാവില്ല. അത് മനഃസ്സാക്ഷിയുടെ കോടതിയിൽ മാത്രം അഭയം കണ്ടവരുടെയോ, കീറിയ ഖദർ ഉടുപ്പ് ഇട്ട് നടക്കുന്നവരുടെയോ, മണി ചെയിൻ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നേതാക്കളുടെ പിന്നാലെ കീ ജയ് വിളിക്കുന്നവർക്ക് ഒരിക്കലും ബോധ്യപ്പെടുകയില്ല.
കഴിഞ്ഞദിവസം രാവിലെ നോക്കിയപ്പോൾ 4M, ഉച്ചക്ക് 5M വൈകിട്ട് 6മില്യൺ. എങ്ങോട്ടാണ് ഈ പോക്ക്.
അഞ്ച് ദിവസം കൊണ്ടാണ് 18 മില്യൺ ഫോളോവെർസ് ഉണ്ടാക്കിയത്.
ഒന്നാമത്തെ റൂൾസ് ആണ് എനിക്കിഷ്ടായത് പാർട്ടി തുടങ്ങാൻ കാരണക്കാർ ആയ ജഡ്ജിക്ക് ഇട്ട് തന്നെ താങ്ങി 🤣🤣.
CJP കൊക്രോച് ജനതാ പാർട്ടി 🤣.
Note : കഥയറിയാത്തവർക്കായി. .
രാജ്യത്തെ ജൻസികളൊക്കെ കൂറയെ പോലെയാണ് ഒരു പണിയും ഇല്ലാതെ തെക്ക് വടക്ക് നടക്കുവാണെന്നും എന്തേലും പ്രശ്നം വന്നാൽ അപ്പോൾ മൊബൈൽ എടുത്തു പ്രധിഷേധിക്കുന്നവർ ആണെന്നും ലക്ഷ്യ് ബോധം ഇല്ലാത്തവർ ആണെന്നൊക്കെ സുപ്രീം കോടതി ജസ്റ്റിസ് അങ്ങട്ട് പറഞ്ഞുട്ട്.
അഭിജിത് എന്നൊരാൾ ആ പേരിൽ പാർട്ടി തന്നെ ഉണ്ടാക്കി സോഷ്യൽ മീഡിയ കത്തിച്ചോണ്ടിരിക്കുന്നു.
തീർത്തും ബുദ്ധിപരമായ തീരുമാനം. കാരണം മലയാളിക്ക്, സിൽവർലൈൻ, highway, bridge, വയനാട് തുരങ്കം, .. ഇതൊന്നും വേണമെന്നില്ല. മുഖ്യമന്ത്രി എപ്പോഴും പല്ലിളിച്ചു കാണിച്ചാൽ മതി... പൂക്കി.. കൂക്കി എന്നൊക്കെ പറഞ്ഞിരുന്നാൽ മതി.