കൂടെയുള്ളവരെ ഒന്ന് കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്നൊരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാവുമായിരുന്നു, ഒരുപാട് ആത്മഹത്യകൾ കുറയുമായിരുന്നു.
കൂടെയുള്ളവരെയെങ്കിലും കേൾക്കാൻ ശ്രമിക്കുക, ന്യൂനതകൾ പറയാതെ അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക.
കാലവർഷം കനത്തത് കാരണം
അപകട മേഖലകളിൽ ആരും തങ്ങാതിരിക്കുക, സുരക്ഷിത മേഖലകളിലേക്ക് മാറിനിൽക്കുക.
അവസാന നിമിഷം വരെ കാത്തുനിൽക്കാതെ ബന്ധു/സുഹൃത്ത് വീടുകളിലേക്ക് വേഗത്തിൽ താമസം മാറുക.
കെട്ടിടങ്ങൾക് സമീപം ലൈൻ കമ്പി, സർവീസ് വയർ തുടങ്ങിയവ പൊട്ടികിടക്കുന്നതായോ താണ് കിടക്കുന്നതായോ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള KSEB ഓഫീസിലോ 9496061081 എന്ന നമ്പറിലോ അറിയിക്കുക.
വെള്ളം കയറിയ വീടുകളിൽ ശുചീകരണത്തിനായി പ്രവേശിക്കുന്നതിന് മുമ്പ് എനർജി മീറ്ററിനോട് ചേർന്നുള്ള ഫ്യൂസുകൾ ഊരിമാറ്റുകയും മെയിൻ സ്വിച്ച്ചും ELCB യും ഓഫാക്കുകയും ചെയ്യേണ്ടതാണ്.