5 കൊല്ലായി ഈ നഗരത്തിൽ വന്നിട്ട്, ജോയിൻ ചെയ്യുമ്പോൾ തന്നെ 40+ സാലറി ഉണ്ടായിരുന്നു, പക്ഷേ ഇതുവരെ സുഗി/സൊമാറ്റോയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്തിട്ടില്ല, KFCയിൽ പോയിട്ടില്ല പിസ കഴിച്ചിട്ടില്ല, ഈ നഗരത്തിന്റെ സാധ്യതകൾ ഒന്നും ഉപയോഗിച്ചിട്ടില്ല.
പക്ഷെ സകലമാന വലിക്കടകളും കയറി ഇറങ്ങിയിട്ടുണ്ട്.
ഞാൻ ഉറങ്ങുന്നു, റൂം മേറ്റ് വരുന്നു, ലൈറ്റ് ഓൺ ആക്കുന്നു, അവൻ്റെ കാര്യം നോക്കുന്നു, ലൈറ്റ് ഓഫ് ആക്കാതെ പോകുന്നു
അവൻ ഉറങ്ങുന്നു, ഞാൻ വരുന്നു, ലൈറ്റ് ഓൺ ആക്കാതെ എൻ്റെ കാര്യം ന��ക്കുന്നു, പോകുപോൾ 2 പത്രം തട്ടി താഴെ ഇടുന്നു.
ഞാ : ആകെ ഒരു വിരക്തി ആണ്, എന്നെ ഒന്ന് കേൾക്കാൻ പോലും ആരും ഇല്ല, പെണ്ണും റെസ്പൊണ്ട് ചെയ്യുന്നില്ല.
സൈക്കോളജിസ്റ്റ് : മം
ഞാ : ഈ മം കേൾക്കാൻ ��ണേൽ എനിക്ക് അവളോട് തന്നെ സംസാരിച്ചാൽ പോരെ, ഇങ്ങോട്ട് വരേണ്ട ആവശ്യം ഇല്ല ലോ!!
30+ ആയി, റിലേൻഷിപ്പ് ഒന്നും ഇല്ല, കല്യാണവും ആയില്ല, പെണ്ണ് കാണാൻ പോകാൻ പോലും ലീവ് കിട്ടുന്നില്ല, ഇവിടെ തന്നെ ഒരു റേഷൻ കാർഡ് എടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു!
ട്രെയിൻ യാത്രയിൽ ഒരാളെ പരിചയപെട്ടു,
റെയിൽവേയിൽ തന്നെ ആണ് ജോലി, തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ,
പട്ടിപണിയും ഒറ്റപെടലും,
അനുഭവിച്ച് അറിയേണ്ട ജീവിതമാണത്രെ!!
അമ്മയെയും കൊണ്ട് കൊളസ്ട്രോൾ നോക്കാൻ പോയതാണ്, ആഹാര ക്രമീകരണത്തെ കുറിച്ചുള്ള ബോർഡ് കാണിച്ച് വായിച്ച് പഠിക്കാൻ പറഞ്ഞപ്പോ, പുകവലിയെ കുറിച്ചുള്ള ബോർഡ് കാണിച്ചിട്ട് നീയും വായിച്ച് മനസ്സിലാക്കിക്കോളാൻ.
വയ്യാത്തത് കൊ��്ട് രണ്ട് ദിവസമായി വലി ഇല്ല, കൂടെ ഉള്ളവൻ വലിച്ച് സെൻ്റർ ഫ്രഷും വായിലിട്ടു വന്ന് അടുത്ത് ഇരുന്നു, സിഗരറ്റ് വലിച്ചാഇത്രേം നാറുമെന്ന് ഇന്നാണ് മനസ്സിലാക്കിയത്. ഇതുപോലെ ഞാനെത്ര പേരുടെ അടുത്തുപോയി ഇരുന്നിട്ടുണ്ട് എന്നാലോചിക്കുകയാണ്..
പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ്,,
ടിക്കറ്റ് എവിടെ കിട്ടുമെന്ന് ചോദിച്ച ഒരു തമിൾനാട്ടുകാരന് പുറത്തുള്ള ലോട്ടറി കടകൾ കാണിച്ച് കൊടുത്ത് ഇഷ്ടമുള്ളവിടുന്നു വാങ്ങിക്കോളാൻ പറഞ്ഞിട്ടുണ്ട്...