പണ്ട് club സംഘടിപ്പിച്ച ഒരു volleyball tournament ഓർമ്മവരുന്നു. ഞങ്ങള് തന്നെ fixture എല്ലാം ഇട്ട് final വരെ എത്തി, പക്ഷെ ഫൈനലിൽ പെട്ടു, നിലംതൊട്ടില്ല.
#fifa2026
Best work of my bro എന്നും പറഞ്ഞ് മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ കുറെ നല്ലപടങ്ങളുടെ പോസ്റ്റർ ഒക്കെ വച്ച് ഒരു കൊളാജ് ഒരുത്തൻ ഇട്ടേക്കുന്നു, പുള്ളി ഈ പടത്തിൽ എല്ലാം എന്തുവാ ചെയ്തേന്ന് ചോദിച്ചപ്പോൾ അങ്ങനെ അല്ല ഈ ഫോട്ടോ കൊളാജ് ഉണ്ടാക്കിയത് അവനാണെന്ന്.
രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റിലെ major missing സഞ്ജു അല്ല സംഗക്കാരാ ആണെന്ന് അവർക്ക് അറിയാത്തത് ആണോ അതോ റീച്ച് കിട്ടാൻ ഒള്ള വഴിയാണോ. ഇങ്ങനെ തന്നെ അല്ലെ ഓരോ കാര്യം പറയുന്നേ.
ഈ പോത്തുപോലെ വളർന്ന ആൾക്കാരുടെ ബർത്തഡേക്ക് ഫോട്ടോ സ്റ്റാറ്റസ് ഇടുന്ന പരുപാടി നിർത്തണം. ജോലി കഴിഞ്ഞു വന്ന് നോക്കുമ്പോൾ അറിയാവുന്നവരുടെ ഫോട്ടോ സ്റ്റാറ്റസിൽ നിറഞ്ഞു കിടക്കുമ്പോൾ 'ദൈവമേ ഇവനും തട്ടിപോയോ' എന്ന് പേടിച്ചാണ് ഓപ്പൺ ആക്കുന്നെ. കുറച്ച് സെക്കൻഡ് എങ്കിലും ഒരു വല്ലാഴികയാണ്.
ആ പെണ്ണുംമ്പിള്ളേം ചെക്കനും രാജാവിനെ പോലെ ഇങ്ങനെ മുന്നിൽ വന്ന് സോഫയിട്ട് ഇരിക്കുമ്പോൾ ബാക്കിൽ ഇരുന്ന് ആ ടീമിന് വേണ്ടി ആർത്തു വിളിക്കുന്നവരെ സമ്മതിക്കണം.
കാണുമ്പോ തന്നെ ഏതാണ്ട് പോലെ.
#IPL
എഞ്ചിനീയറിംഗന് മാത്രം ക്ലാസിൽ അറുപതു പിള്ളേരും ബാച്ചിൽ മുന്നൂറ് പിള്ളേരും ഉണ്ടാരുന്നു. എന്നിട്ടിപ്പോ കല്യാണം വിളിക്കാൻ ലിസ്റ്റ് ഇട്ടപ്പോൾ ലിസ്റ്റിൽ ഇടം പിടിച്ചത് പത്തുപേർ.
ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല, ഈ റാണി മുഖർജീനേം കാജൾ അഗർവാളിനേം എനിക്ക് മാറിപ്പോകും, അതുപോലെതന്നെ സ്കാർലറ്റ് ജോഹാൻസണും കാതെറിൻ വിന്നിക്കും, പിന്നെ നമ്മടെ നീരജ് മാധവും ശ്രീനാഥ് ഭാസിയും.