കോവളം ജനമൈത്രി പോലീസും ,ക്രൈസ്റ്റ് കോളേജ് NSS യൂണിറ്റും സംയുക്തമായിപാറവിള കോളനിയിൽ ശുചിത്വം ,പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ,മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടു കൂടിസംഘടിപ്പിച്ചു..
കളഞ്ഞ് കിട്ടിയ പണം കോവളം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി
സുചിയാണ് തനിക്ക് കോവളം ജംഗ്ഷന് സമീപത്ത് നിന്ന് കളഞ്ഞ് കിട്ടിയ രൂപ കോവളം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃതയായത്. ടി തുക സുചിയുടെ സാന്നിദ്ധ്യത്തില്‍ ഉടമസ്ഥന് തിരകെ നല്‍കുകയും ചെയ്തു.
കൊറോണാ വൈറസുമായി ബന്ധപ്പെട്ടു നിരവധി വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതായായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് . ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.
കോവളം ജനമൈത്രി പോലീസും തിരുവനന്തപുരം ലയണ്‍സ് ക്ലബും കാരക്കോണം മെഡിക്കല്‍ കോളേജും സംയുക്തമായി മുട്ടയ്ക്കാട് കൃപാതീരം വൃദ്ധസദനത്തില്‍ സൌജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു.
കോവളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ്.ഐ. അശോകന്, എ.എസ്.ഐ ഷിബുനാഥ് എന്നിവരും കോവളം യുവധാര ചാരിറ്റി സംഘടനയും ചേര്‍ന്ന് കോവളം കെ. എസ് റോഡിലെ കിടപ്പുരോഗിയായ സനിലിന് ചികില്‍സാ സഹായം നല്കുന്നു.