സീറ്റ് ചോരിയും 3ജി ആയല്ലോ അമ്പാനെ📷
📷 രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സുപ്രീം കോടതിയുടെ കനത്ത തിരിച്ചടി!
മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ക്രിമിനൽ കേസ് വെളിപ്പെടുത്താത്തതിന്റെ പേരിലായിരുന്നു നാമനിർദ്ദേശം തള്ളിയത്. കേസിൽ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ നാമനിർദ്ദേശം തള്ളാനാകില്ലെന്നായിരുന്നു കോൺഗ്രസിന്റെ വാദം.
എന്നാൽ ഹർജി പരിഗണിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹർജി നേരിട്ട് തള്ളിക്കളഞ്ഞു.
തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും മറ്റുള്ളവർക്ക് ക്ലാസ് എടുക്കാൻ നടക്കുന്ന കോൺഗ്രസ്, ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് തന്നെ നിയമപാഠം കേട്ട അവസ്ഥ!
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ നാടകത്തിന് കോടതിയുടെ കർശന മറുപടി.
നിയമത്തിന് മുകളിൽ ആരുമില്ലെന്ന് വീണ്ടും തെളിഞ്ഞു.
#Congress #RajyaSabhaElection #SupremeCourt #MeenakshiNatarajan #PoliticalSetback
✅ പട്ടികജാതി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും സാമൂഹിക മുന്നേറ്റത്തിനും ബിജെപി പ്രതിജ്ഞാബദ്ധമാണ്.
✅ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടികജാതി-ആദിവാസി മേഖലകളിൽ ബിജെപിക്ക് ലഭിച്ച മികച്ച ജനപിന്തുണ, സമൂഹം മാറ്റം ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്.
✅ നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഓരോ പട്ടികജാതി കുടുംബങ്ങളിലും എത്തിക്കാനും, വിവിധ പട്ടികജാതി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്താനും പട്ടികജാതി മോർച്ചയുടെ പ്രവർത്തനം ശക്തമാക്കും.
✅ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്വച്ഛ് ഭാരത് അഭിയാനും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
❌ അധികാരത്തിലിരുന്ന പത്ത് വർഷക്കാലം സിപിഎം പട്ടികജാതി സമൂഹത്തെ വഞ്ചിച്ചു.
അഡ്വ എസ് സുരേഷ്
#APAKADAMPolitics
കാർഷിക മേഖലയുടെ സമഗ്ര പുരോഗതിയും കർഷകരുടെ വരുമാന വർദ്ധനവും ലക്ഷ്യമിട്ട് ₹24,000 കോടി രൂപയുടെ 'പിഎം ധൻ ധാന്യ കൃഷി യോജന' വഴി ഭാരതത്തിന്റെ കാർഷിക സംസ്കൃതിയെ ആധുനികവൽക്കരിക്കുകയാണ് മോദി സർക്കാർ.
രാജ്യത്തെ 100 കാർഷിക ജില്ലകളെ ശാക്തീകരിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ പദ്ധതി, കോടിക്കണക്കിന് അന്നദാതാക്കൾക്ക് കരുത്തായി മാറി.
#12YearsOfKisanSamriddhi
BJP President @NitinNabin ji wrote a powerful piece on how PM Modi has transformed India over the past 12 years by moving away from Congress's family politics toward a nation-first approach, helping the country grow from struggling with basic needs into a globally respected power honored by 32 nations.
എൽഡിഎഫ് മാറി യുഡിഎഫ് അധികാരത്തിൽ വന്നിട്ടും തുടരുന്ന വന്യജീവി ആക്രമണങ്ങളിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി വയനാട് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
വയനാട് അടക്കമുള്ള വനമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ പതിവാകുമ്പോൾ, എൽഡിഎഫ് സർക്കാരിന്റെ അതേ സമീപനമാണ് യുഡിഎഫ് സർക്കാരും തുടരുന്നതെന്നാരോപിച്ചായിരുന്നു ഉപരോധം. വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോഴും, എൽഡിഎഫ് സർക്കാർ തുടർന്നുവന്ന അനാസ്ഥ തന്നെയാണ് യുഡിഎഫ് സർക്കാരും തുടരുന്നത്.
ജനജീവിതം ദുസ്സഹമാക്കുന്നതിൽ എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപ്പക്ഷികളാണെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്തെ മലയോര മേഖലയിലെ ദുരിതജീവിതം.
യുഡിഎഫ് എൽഡിഎഫ് രണ്ടല്ല, ഒന്നാണ്!
#RandallaOnnanu
#APAKADAMPolitics
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി കണ്ടുകെട്ടിയിട്ടുള്ള ₹128 കോടിയുടെ ആസ്തികൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സർക്കാർ അടിയന്തര നിയമനടപടികൾ സ്വീകരിക്കണം.
തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ ഭൂമികൾ, വിവിധ വാഹനങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെ കണ്ടുകെട്ടിയ സ്വത്തുക്കൾ സഹകരണ ചട്ടമനുസരിച്ച് സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്.
നിയമപരമായ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി ഈ സ്വത്തുക്കൾ ലേലം ചെയ്യാനും, ആ തുക ഉപയോഗിച്ച് നിക്ഷേപകർക്ക് നീതി ഉറപ്പാക്കാനും സഹകരണ വകുപ്പ് അടിയന്തര നടപടികൾ കൈക്കൊള്ളണം.
കണ്ടുകെട്ടിയ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഇഡി പലതവണ ആവശ്യപ്പെട്ടിട്ടും അത് നടപ്പിലാക്കാൻ ഇടതു സർക്കാർ കാണിച്ച കുറ്റകരമായ അനാസ്ഥ നിക്ഷേപകരോടുള്ള വഞ്ചനയാണ്.
സാധാരണക്കാരായ നിക്ഷേപകരാണ് ഈ തട്ടിപ്പിലൂടെ ഏറെയും കബളിപ്പിക്കപ്പെട്ടിട്ടുള്ളത്, ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാർ ഈ വിഷയം ഗൗരവമായി പരിഗണിക്കുകയും തട്ടിപ്പിനിരയായവർക്ക് എത്രയും വേഗം നീതി ഉറപ്പാക്കുവാൻ നിയമനടപടികൾ സ്വീകരിക്കുകയും വേണം.
#APAKADAMPolitics
The last 12 years will be recognized as the first 12 years of the history of modern India. That will be history's tribute to Prime Minister Modi, the true architect of India's advance to the forefront of world affairs as a Decisive Power of the 21st century
മാസപ്പടി കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, വീണക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞിരുന്നു: ജോൺ ബ്രിട്ടാസ് .
ഇന്നലെ വരെ "പാർട്ടി തീപ്പന്തമാവും" എന്ന് പറഞ്ഞവർ...
ഇന്ന് ഇ.ഡിയെ ആക്രമിച്ച കേസിൽ ജയിലിനുള്ളിൽ നനഞ്ഞ തീകുറ്റികളായി ഇരിക്കുകയാണ്.
അപ്പോൾ ചോദ്യം ഒന്ന് മാത്രം: സഖാക്കൾ ഇപ്പോൾ ആരായി? 😄
#MasappadiCase #EnforcementDirectorate #CMRL #JohnBrittas
ചിരിച്ചു മരിക്കും....യുവജന വിപ്ലവം നയിക്കാൻ ഇറങ്ങിയ മുതലുകളാണ്...ഇവരെയാണ് നമ്മുടെ മലയാളം മാപ്രാകൾ തലേൽ ഏറ്റിക്കൊണ്ട് നടക്കുന്നത്.
റിപ്പോർട്ടർ: നിങ്ങൾ എന്നുമുതലാണ് മത്സരപരീക്ഷകൾ എഴുതിത്തുടങ്ങിയത്?
പാറ്റ: എനിക്ക് 18 വയസ്സായപ്പോൾ മുതൽ, അതായത് ഞാൻ പ്രായപൂർത്തിയായത് മുതൽ ഏകദേശം പരീക്ഷകൾ എഴുതുന്നുണ്ട്.
റിപ്പോർട്ടർ: എത്ര കാലമായി നിങ്ങൾ ഇത് ചെയ്യുന്നു? എവിടെയാണ് താമസം?
പാറ്റ: ഇപ്പോൾ അഞ്ച് വർഷമായി. 2019 മുതൽ ഞാൻ അലഹബാദിൽ താമസിച്ച് പി.സി.എസ് (PCS) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
റിപ്പോർട്ടർ: നിങ്ങൾ ഒരു പി.സി.എസ് ഉദ്യോഗാർത്ഥിയാണല്ലോ, അങ്ങനെയെങ്കിൽ പറയൂ: ആരാണ് നമ്മുടെ ഉപരാഷ്ട്രപതി (Vice President)?
പാറ്റ: എന്താണ്? ഉപരാഷ്ട്രപതി... അദ്ദേഹം...ങ്ങാ....ങ്ങാ...ങ്ങാ....
റിപ്പോർട്ടർ: സാർ, പി.സി.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങൾക്ക് ഉപരാഷ്ട്രപതിയുടെ പേര് അറിയില്ലേ? രാജ്യത്തെ തൊഴിലില്ലായ്മയുടെ പ്രധാന കാരണം ഇതാണ്.
പാറ്റ: എനിക്ക് പി.സി.എസ് കിട്ടില്ല, യു.പി പോലീസിൽ ചേരാൻ എനിക്ക് താൽപ്പര്യവുമില്ല
#ProtestWithoutFacts #ScriptedOutrage #KnowBeforeYouProtest #PlacardPolitics #ManufacturedDissent #HashtagActivism
പാറ്റ1: പേപ്പർ ചോർച്ചയ്ക്ക് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം, അതിനാണ് ഞങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നത്...
റിപ്പോർട്ടർ: സർ, ആരാണ് വിദ്യാഭ്യാസ മന്ത്രി?
പാറ്റ1: ങ്ങാ ങ്ങാ ങ്ങാ....വേണ്ട, ഇത് റെക്കോർഡ് ചെയ്യേണ്ട.
റിപ്പോർട്ടർ: ശരി, ഞാൻ അത് ചെയ്യില്ല, കുഴപ്പമില്ല. നമുക്ക് ആ ചോദ്യം ഒഴിവാക്കാം. നിങ്ങൾ പറയൂ, എന്താണ് പ്രശ്നം? വിദ്യാഭ്യാസ മന്ത്രിയോട് മാത്രമാണോ പ്രശ്നം? ആ ചോദ്യം ഞാൻ ഒഴിവാക്കുകയാണ്, നിങ്ങൾ ഒന്ന് സംസാരിക്കൂ. പ്രശ്നം വിദ്യാഭ്യാസ മന്ത്രിയോടാണോ അതോ മുഴുവൻ സർക്കാരിനോടാണോ?
പാറ്റ1: അല്ല, അല്ല.
റിപ്പോർട്ടർ: ബിലാൽ ഭായ്, നമുക്ക് സംസാരിക്കാം സുഹൃത്തേ, എന്തിനാണ് പേടിക്കുന്നത്? (ക്യാമറയോട് അഭിസംബോധന ചെയ്തുകൊണ്ട്) അപ്പോൾ നിങ്ങൾക്ക് കാണാം, ഇതാണ് ഈ ഏജൻസിയുടെയും ഈ പാറ്റകളുടെയും സത്യം.
ഭാഗം 2
റിപ്പോർട്ടർ: NEET ഫുൾ ഫോം നിങ്ങൾക്ക് പറയാൻ കഴിയുമോ?
പാറ്റ2: നാഷണൽ എലിജിബിലിറ്റി കം ടെസ്റ്റ്.
റിപ്പോർട്ടർ: കം ടെസ്റ്റ്?
പാറ്റ2:അഭിമുഖം നൽകുന്നയാൾ: അതെ, അത് ശരിയാണ്.
റിപ്പോർട്ടർ: സഹോദരാ, നിങ്ങൾ എവിടെപ്പോയി? നോക്കൂ, ഫുൾ ഫോം ചോദിച്ചപ്പോഴേക്കും അദ്ദേഹം അപ്രത്യക്ഷനായി.
സി.ജെ.പി.യുടെ പ്രതിഷേധം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി — മുദ്രാവാക്യം പഠിപ്പിക്കുന്നതിന് മുമ്പ് വിഷയം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവർക്ക് വിദ്യാഭ്യാസ മന്ത്രി ആരാണെന്ന് പോലും അറിയില്ല!
NEET-ന്റെ പേരിൽ പ്രതിഷേധിക്കുന്നവർക്ക് NEET-ന്റെ ഫുൾ ഫോം പോലും കൃത്യമായി പറയാനാകുന്നില്ല!
കാരണം അറിയാതെ പ്രതിഷേധം, വിഷയം മനസ്സിലാക്കാതെ മുദ്രാവാക്യം, വസ്തുതകൾ അറിയാതെ ആരോപണം — ഇതാണ് ഇന്നത്തെ "ബോധവൽക്കരിക്കപ്പെട്ട" സമരത്തിന്റെ പുതിയ മാതൃക. ഓരോരോ അവതാരങ്ങളെ....
#ProtestWithoutFacts #ScriptedOutrage #KnowBeforeYouProtest #PlacardPolitics #ManufacturedDissent #HashtagActivism
വിപ്ലവം പറഞ്ഞുനടന്നവർ ഇന്ന് പാറ്റകളുടെ പിന്നാലെ... ചരിത്രത്തിന്റെ ഗതികേടോ, പ്രത്യയശാസ്ത്രത്തിന്റെ ദാരിദ്ര്യമോ? ഇന്ന് കുറച്ച് ഉത്തരേന്ത്യക്കാരെ സംഘടിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവിൽ
എസ്.എഫ്.ഐ, എ.ഐ.എസ്.എ പോലുള്ള പതിറ്റാണ്ടുകളുടെ ചരിത്രവും പ്രത്യയശാസ്ത്രവും സംഘടനാശക്തിയും അവകാശപ്പെടുന്ന പ്രസ്ഥാനങ്ങൾ ഇന്ന് രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ പാർട്ടി പോലുമല്ലാത്ത ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയുടെ പ്രതിഷേധത്തിന് പിന്നിൽ അണിനിരക്കുന്നു. ഒരുകാലത്ത് മറ്റുള്ളവർക്ക് ദിശ കാട്ടിയവർ എന്ന് ഊറ്റം കൊള്ളുന്നവർ ഇന്ന് ട്രെൻഡിംഗ് ഹാഷ്ടാഗുകൾക്ക് പിന്നാലെ നടക്കേണ്ടി വരുന്നത് കണ്ടാൽ "വിപ്ലവത്തിന്റെ വളർച്ച" എന്ന് വിളിക്കണോ, അതോ "രാഷ്ട്രീയ ദാരിദ്ര്യം" എന്ന് വിളിക്കണോ?
സ്വന്തമായി സമരം സംഘടിപ്പിക്കാനും യുവാക്കളെ അണിനിരത്താനും കഴിയാതെ, എവിടെ നിന്നോ ഉയർന്നുവന്ന ഒരു വൈറൽ കൂട്ടായ്മയുടെ വേദിയിൽ സ്ഥാനം തേടേണ്ടി വരുന്ന അവസ്ഥ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ദിശാബോധക്കേടിന്റെ തെളിവല്ലേ? രാജ്യത്തെ പ്രശ്നങ്ങളിൽ ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയാത്തപ്പോൾ, "കുറച്ച് ഉത്തരേന്ത്യക്കാരെ സംഘടിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ്" ആയി മാത്രമേ കാണാനാകൂ.
ഒരുകാലത്ത് "ചരിത്രം സൃഷ്ടിച്ചവർ" എന്നവകാശപ്പെടുന്നവർ ഇന്ന് "ട്രെൻഡ് ഫോളോ ചെയ്യുന്നവർ" ആയി മാറിയിരിക്കുന്നു. പാറ്റകളെ നയിക്കാൻ അല്ല, പാറ്റകളുടെ പിന്നാലെ പോകാനാണ് ഇന്ന് വിപ്ലവ പ്രസ്ഥാനങ്ങളുടെ വിധിയെങ്കിൽ, ഓരോരോ അവസ്ഥകളെ.
#CockroachPolitics #TrendBasedRevolution #CampusPolitics #SFI #AISA #PoliticalSatire #HashtagRevolution #JantarMantar #StudentPolitics #IdeologyVsTrend #PoliticalBankruptcy #ViralPolitics
ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തിന്റെ രാഷ്ട്രീയം; അതേസമയം കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയം വാഗ്ദാനങ്ങളുടെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയം.
ഒരു വശത്ത്, വർഷങ്ങളായുള്ള സാമ്പത്തിക കെടുകാര്യസ്ഥതയുടെ ഫലമായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥ കടബാധ്യതയുടെ ചതുപ്പിൽ അകപ്പെട്ടിരിക്കുകയാണ്. വികസന പദ്ധതികൾക്ക് പോലും കടം വാങ്ങേണ്ട അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തിന്.
മറുവശത്ത്, കേന്ദ്ര സർക്കാരിന്റെ ദീർഘവീക്ഷണവും കൃത്യമായ സാമ്പത്തിക നയങ്ങളും ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 7.7 ശതമാനമാണ്. നാലാം പാദത്തിൽ അത് 7.8 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഊർജ പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിപണി ചാഞ്ചാട്ടങ്ങൾ എന്നിവയുടെ നടുവിലാണ് ഈ നേട്ടമെന്നത് അതിനെ കൂടുതൽ അസാധാരണമാക്കുന്നത്.
ഇന്ത്യയെ നിരന്തരം കുറച്ചുകാണാനും രാജ്യത്തിന്റെ വളർച്ചയെ സംശയത്തോടെ കാണാനും ശ്രമിക്കുന്നവരുടെ പ്രവചനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ മുന്നേറ്റം സാധ്യമായത്.
ദൃഢമായ നേതൃത്വം, വ്യക്തമായ വികസന കാഴ്ചപ്പാട്, എല്ലാവർക്കും അവസരങ്ങൾ സൃഷ്ടിക്കാനുള്ള അചഞ്ചല പ്രതിബദ്ധത — ഇതാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ശക്തി. ഇന്ത്യ വളരുമ്പോൾ കേരളവും വളരണം. രാജ്യത്തിന്റെ വികസന കുതിപ്പിൽ കേരളത്തിനും അർഹമായ പങ്ക് ലഭിക്കണം. അതിന് വികസനത്തെ തടയുന്ന രാഷ്ട്രീയമല്ല, വികസനത്തെ മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയമാണ് ആവശ്യം.
#PoliticsOfPerformance #ModiForDevelopment #ViksitBharat #NewIndia #KeralaNeedsGrowth #DevelopmentFirst #GrowthForAll
"ഇന്ത്യ ഇളകിമറിയും" എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഭൂകമ്പമെങ്കിലും പ്രതീക്ഷിച്ചു...
ജന്തർ മന്തറിൽ ഇന്ന് ചരിത്രം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു.
രാജ്യം മുഴുവൻ തെരുവിലിറങ്ങും.
ഡൽഹി നിശ്ചലമാകും.
മോദി സർക്കാർ വിറങ്ങലിക്കും.
വിദ്യാർത്ഥി സംഘടനകൾ അണിനിരക്കും.
ജനാധിപത്യത്തിന്റെ പുതിയ അധ്യായം തുറക്കും.
സോഷ്യൽ മീഡിയ കണ്ടപ്പോൾ ഞങ്ങളും കരുതി എന്തോ മഹാപ്രളയം വരാനിരിക്കുകയാണെന്ന്.
പക്ഷേ വൈകുന്നേരമായപ്പോൾ മനസ്സിലായി, പ്രളയമല്ല, ഒരു കുഴൽക്കിണർ പോലും നിറയാത്ത അവസ്ഥയാണെന്ന്.
അംബേദ്കറുടെ ചിത്രം മുന്നിൽ.
വിപ്ലവ മുദ്രാവാക്യങ്ങൾ പിന്നിൽ.
പ്രഖ്യാപനങ്ങൾ ആകാശത്ത്.
ജനങ്ങൾ എവിടെയോ വേറെ സ്ഥലത്ത്.
വർഷങ്ങളായി ഇതേ തിരക്കഥയാണ്. ആദ്യം അംബേദ്കറെ കവചമാക്കുക. പിന്നെ രാജ്യത്തിനെതിരെ പോരാട്ടം പ്രഖ്യാപിക്കുക. തുടർന്ന് സോഷ്യൽ മീഡിയയിൽ "ജനസാഗരം" സൃഷ്ടിക്കുക. ഒടുവിൽ പരിപാടി കഴിഞ്ഞ് ഫോട്ടോ ക്രോപ്പ് ചെയ്ത് ജനക്കൂട്ടം കാണിക്കുക.
പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്.
ജനങ്ങൾക്ക് ഇപ്പോൾ ഫോട്ടോയ്ക്ക് പുറത്തുള്ള ഭാഗവും കാണാൻ അറിയാം.
അംബേദ്കറുടെ പേരിൽ രാഷ്ട്രീയം ചെയ്യുന്നതും അംബേദ്കറുടെ ആശയങ്ങൾ പിന്തുടരുന്നതും രണ്ടാണ്. ആദ്യത്തേതിന് വേദി മതി. രണ്ടാമത്തേതിന് വിശ്വാസ്യത വേണം.
ഇന്നത്തെ മഹാ പ്രക്ഷോഭം ഒരു കാര്യം കൂടി തെളിയിച്ചു.
സോഷ്യൽ മീഡിയയിലെ ലൈക്കുകൾ വോട്ടാകില്ല.
ഹാഷ്ടാഗുകൾ ജനപിന്തുണയാകില്ല.
കൊട്ടിഘോഷിച്ചാൽ ജനകീയ പ്രക്ഷോഭമാകില്ല.
അതിനാൽ ഒരു വിനീത നിർദ്ദേശം മാത്രം —
അംബേദ്കറെ കുറച്ച് വിശ്രമിക്കാൻ വിടൂ.
പഴയ തിരക്കഥ വിരമിപ്പിക്കൂ.
പുതിയ കഥയെങ്കിലും എഴുതൂ.
കാരണം പ്രേക്ഷകർ ഇപ്പോൾ കൈയടിക്കുന്നില്ല; ചിരിക്കുകയാണ്.
#AmbedkarShieldPolitics #SameOldScript #HashtagRevolution
#GroundRealityMatters #PoliticalTheatre #BeyondTheHype
#JantarMantarReality
My experience after attending today's CJP Protests:
I have covered various protests for my media house over the last 15 years.
I have attended the IAC protests, Farmers' Protest, Wrestlers' Protest, and now the CJP Protest.
Let me share my experience comparing the CJP Protest with other protests:
-CJP protests look forced and poorly planned
-IAC had common people fighting for their rights, whereas CJP feels more like a protest called by left-wing students from JNU
-The Pride Parade in Delhi attracts more people than the CJP protest
-Despite being labelled a youth movement, the CJP protest had more old people than young people
-There was a clear sense of classism, with the founder and spokespersons enjoying VIP arrangements while ordinary supporters stood in the sun
-People were roaming around in groups, making reels, clicking selfies; one group was asking for Azadi, another for LGBT rights, while others were demanding resignations
-This is the smallest crowd I have ever seen at Jantar Mantar in my journalism career
-I would say this is the most disorganised protest of the 21st century
Even a JCB attracts more crowds than these cockroaches!!
മുങ്ങിമരണങ്ങളില്ലാത്ത കേരളം സ്വപ്നം കാണുന്ന ഒരാൾ
(ആർ. പത്മകുമാർ 2026 ജൂൺ 1-ന് ജന്മഭൂമി ദിനപത്രത്തിനായി തയ്യാറാക്കിയത്)
പെരിയാറിന്റെ തീരത്ത് ഒരു മനുഷ്യൻ വർഷങ്ങളായി ഒരു സ്വപ്നവുമായി നിൽക്കുന്നു. ആ സ്വപ്നം വലിയ കെട്ടിടങ്ങളോ വലിയ പദവികളോ നേടുക എന്നതല്ല. "ആരും മുങ്ങിമരിക്കരുത്" എന്ന ഒറ്റ വാചകത്തിൽ ഒതുങ്ങുന്ന ഒരു ജീവിതദൗത്യമാണ് അത്.
ആ മനുഷ്യന്റെ പേര് സജി വളാശ്ശേരി.
2026 മെയ് 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ സജിയെക്കുറിച്ച് സംസാരിച്ചപ്പോൾ, ആലുവയിൽ നിന്നാരംഭിച്ച ഒരു നിശബ്ദ വിപ്ലവം രാജ്യം മുഴുവൻ കേൾക്കുകയായിരുന്നു. ഒരു വ്യക്തിയുടെ നിസ്വാർത്ഥ സേവനം എങ്ങനെ ഒരു സമൂഹത്തെ മാറ്റിമറിക്കാമെന്നതിന്റെ ഉദാഹരണമായാണ് പ്രധാനമന്ത്രി സജിയുടെ പ്രവർത്തനത്തെ എടുത്തുപറഞ്ഞത്.
എന്നാൽ ആ അംഗീകാരത്തിന്റെ കഥ ആരംഭിക്കുന്നത് ഇന്നല്ല. 2010-ലാണ്. സ്വന്തം മക്കൾക്കും സുഹൃത്തിന്റെ മക്കൾക്കും നീന്തൽ പഠിപ്പിച്ചുകൊണ്ടായിരുന്നു സജിയുടെ യാത്രയുടെ തുടക്കം. അന്ന് ഒരിക്കലും അദ്ദേഹം കരുതിയിരിക്കില്ല, വർഷങ്ങൾക്കിപ്പുറം പതിനെട്ടായിരത്തിലധികം ആളുകളുടെ ജീവിതത്തിൽ സുരക്ഷയുടെ കവചമായി താൻ മാറുമെന്ന്.
ആലുവയിൽ അടിക്കടി കേൾക്കുന്ന മുങ്ങിമരണ വാർത്തകൾ സജിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പല കുടുംബങ്ങളുടെയും കണ്ണീർ നേരിൽ കണ്ടപ്പോൾ അദ്ദേഹം ഒരു തീരുമാനമെടുത്തു. നീന്തൽ അറിയാത്തതിന്റെ പേരിൽ ഒരാളും ജീവൻ നഷ്ടപ്പെടുത്തരുത്. അങ്ങനെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന ദൗത്യം ആരംഭിച്ചു.
കാലം കടന്നുപോയപ്പോൾ അത് ഒരു ചെറിയ സംരംഭത്തിൽ നിന്ന് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നു. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, സ്ത്രീകൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, കാഴ്ചപരിമിതിയുള്ളവർ—എല്ലാവർക്കും ഒരേ സ്നേഹത്തോടെയും ക്ഷമയോടെയും സജി നീന്തൽ പഠിപ്പിച്ചു. ഓരോരുത്തരും വെള്ളത്തെ ഭയക്കുന്നവരിൽ നിന്ന് വെള്ളവുമായി സൗഹൃദം സ്ഥാപിക്കുന്നവരായി മാറുന്നത് അദ്ദേഹം സന്തോഷത്തോടെ കണ്ടു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ആസിം വെളിമണ്ണയെപ്പോലുള്ള പ്രതിഭകളുടെ വളർച്ചയിലും സജിയുടെ പരിശീലനം നിർണായക പങ്കുവഹിച്ചു. പക്ഷേ വ്യക്തിഗത നേട്ടങ്ങളേക്കാൾ അദ്ദേഹത്തിന് സന്തോഷം നൽകിയത് നൂറുകണക്കിന് കുടുംബങ്ങളിൽ നിന്ന് ലഭിച്ച നന്ദിയായിരുന്നു. "എന്റെ മകൻ ഇപ്പോൾ വെള്ളത്തെ ഭയപ്പെടുന്നില്ല", "എന്റെ മകൾക്ക് ആത്മവിശ്വാസം ലഭിച്ചു" എന്നൊക്കെയുള്ള വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പ്രതിഫലം.
ഓരോ വർഷവും നവംബർ ഒന്ന് മുതൽ മെയ് 31 വരെ ആലുവ മണപ്പുറത്തെ ദേശം കടവിൽ പ്രവർത്തിക്കുന്ന ഈ സൗജന്യ നീന്തൽ വിദ്യാലയം ഇന്ന് ഒരു ജനകീയ സ്ഥാപനമായി മാറിയിരിക്കുന്നു. ഒരു ദിവസം 900-ലധികം പേർക്ക് വരെ പരിശീലനം നൽകാനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. ആംബുലൻസ്, ലൈഫ് ബോട്ട്, സുരക്ഷാ സംവിധാനങ്ങൾ—എല്ലാം ഒരുമിച്ച് ചേർന്ന ഒരു മാതൃകാപരമായ പരിശീലനകേന്ദ്രം.
പ്രധാനമന്ത്രി സജിയെ പരാമർശിച്ച അതേ ദിവസം തന്നെ നടന്ന മറ്റൊരു സംഭവം ഈ കഥയ്ക്ക് കൂടുതൽ മാധുര്യം പകർന്നു. ഈ വർഷം നീന്തൽ പഠിച്ച 301 പേർ ഉൾപ്പെടെ 400 പേർ ഒന്നിച്ച് പെരിയാർ നീന്തിക്കടന്ന ‘മെഗാ ക്രോസിംഗ്’ വിജയകരമായി പൂർത്തിയാക്കി. ഒരു മനുഷ്യന്റെ സ്വപ്നം എത്രയോ പേരുടെ ആത്മവിശ്വാസമായി മാറിയതിന്റെ ജീവിക്കുന്ന തെളിവായിരുന്നു ആ കാഴ്ച.
സജിയുടെ ഈ യാത്രയിൽ അദ്ദേഹം ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. ഭാര്യ ജിജിയും മക്കളായ മെറിനും ജെറിനും എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അവരുടെ പിന്തുണയാണ് ഈ ദൗത്യത്തിന് കൂടുതൽ കരുത്ത് പകർന്നത്.
ഇന്ന് സജി വളാശ്ശേരി ഒരു നീന്തൽ പരിശീലകൻ മാത്രമല്ല. ഒരു സമൂഹത്തിന് പ്രതീക്ഷ നൽകുന്ന മനുഷ്യനാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ഒരാളുടെ നിസ്വാർത്ഥ സേവനം ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിക്കാമെന്നും തെളിയിക്കുന്ന മാതൃകയാണ്.
പെരിയാറിന്റെ തീരത്ത് തുടങ്ങിയ ആ ചെറിയ സ്വപ്നം ഇന്ന് കേരളത്തിന്റെ അതിർത്തികൾ കടന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ സജിയുടെ ലക്ഷ്യം ഇപ്പോഴും പഴയതുതന്നെയാണ്:
"ആരും മുങ്ങിമരിക്കരുത്."
#SajiValassery #ManKiBaat #WaterSafetyMission #SwimForLife
#DrowningFreeKerala #UnsungHeroOfKerala
Did Kerala really deliver the “strong warning” to the ED that Deshabhimani claimed?
Yes. Such a strong warning, in fact, that the very next day the accused CPM workers in the case involving the assault on ED officials were brought by the Kerala Police to the front of Pinarayi Vijayan’s residence for evidence collection!
So there must have been massive protests there, right?
That’s what everyone expected.
After all, for days social media was flooded with declarations like:
"The party will become a torch of fire..."
"Not even a blade of grass will move past the party fortress..."
"Not thousands, but lakhs will flood the streets..."
"Rivers of blood will flow..."
"Spears will rise..."
And so on.
Then what actually happened?
The Kerala Police brought the accused.
The Kerala Police collected the evidence.
The Kerala Police left.
Protest?
No.
Obstruction?
No.
Slogans?
No.
The leaders who shouted “Where is the ED?”
Nowhere to be seen.
The cyber comrades who roared “Speak up, ED!”
They may have been online.
Offline, nobody could be found.
Wasn’t the evidence collection conducted right in front of the former Chief Minister’s residence?
Yes.
That is exactly why many expected at least a spark of protest. But there was silence there too. Neither the leader residing in that house nor anyone else from the household even came out to take a look.
So what happened to “The party will become a torch of fire”?
Perhaps the torch was still charging.
And “Lakhs will flood the streets”?
Maybe the GPS location didn't load.
So what is the takeaway from yesterday’s events?
Looks like the fate of those twenty-six people has already been decided. 😉
#WhereIsED #EDSpeakUp #PoliticalHypocrisy #GroundReality #KeralaPolitics #SilenceSpeaks #FromRhetoricToReality
ദേശാഭിമാനി പറഞ്ഞ പോലെ ED ക്ക് കേരളം ശക്തമായ താക്കീത് നൽകിയോ?
അതെ. അത്ര ശക്തമായ താക്കീതായിരുന്നു, അതിന്റെ പിറ്റേ ദിവസം തന്നെ ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ കേരളാ പോലീസ് പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പിന് കൊണ്ടുവന്നു!
അപ്പോൾ അവിടെ വലിയ പ്രതിഷേധമൊക്കെ ഉണ്ടായിരിക്കുമല്ലോ?
അതാണ് എല്ലാവരും പ്രതീക്ഷിച്ചത്. കാരണം സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി കേട്ടത്:
"പാർട്ടി തീപ്പന്തമാവും..."
"പാർട്ടി കോട്ട മറികടന്ന് ഒരു പുല്ലും നടക്കില്ല..."
"ആയിരമല്ല, ലക്ഷങ്ങൾ തെരുവിലിറങ്ങും..."
"ചോരച്ചാലുകൾ നീന്തിക്കയറും..."
"വാരിക്കുന്തം...."
എന്നൊക്കെയായിരുന്നു.
പിന്നെ എന്താണ് സംഭവിച്ചത്?
കേരളാ പോലീസ് പ്രതികളെ കൊണ്ടുവന്നു.
കേരളാ പോലീസ് തെളിവെടുത്തു.
കേരളാ പോലീസ് തിരികെ പോയി.
പ്രതിഷേധം?
ഇല്ല.
തടയൽ?
ഇല്ല.
മുദ്രാവാക്യം?
ഇല്ല.
"എവിടെടാ ED?" എന്ന് ചോദിച്ച നേതാക്കൾ?
കണ്ടില്ല.
"വർത്തമാനം പറയടാ ED" എന്ന് ആക്രോശിച്ച സൈബർ സഖാക്കൾ?
ഓൺലൈനിൽ ഉണ്ടായിരിക്കാം. ഓഫ്ലൈനിൽ ആരെയും കണ്ടില്ല.
മുൻ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലല്ലേ തെളിവെടുപ്പ് നടന്നത്?
അതെ. അതുകൊണ്ടുതന്നെ പ്രതിഷേധത്തിന്റെ ഒരു ചെറു സ്പാർക്കെങ്കിലും കാണുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ അവിടെയും നിശബ്ദത. മേല്പറഞ്ഞ വീട്ടിലെ നേതാവോ മറ്റാരെങ്കിലുമോ ആ വീട്ടിൽ നിന്നും പുറത്തു വന്നു നോക്കിയും കണ്ടില്ല.
അപ്പോൾ "പാർട്ടി തീപ്പന്തമാവും" എന്നത്?
തീപ്പന്തം ചാർജിൽ ആയിരിക്കാം.
"ലക്ഷങ്ങൾ തെരുവിലിറങ്ങും" എന്നത്?
GPS ലൊക്കേഷൻ കിട്ടാതിരുന്നതാകാം.
അപ്പോൾ ഇന്നലത്തെ സംഭവത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?
പത്തിരുപത്താറെണ്ണത്തിന്റെ കാര്യം തീരുമാനമായി എന്ന്.
#WhereIsED #EDSpeakUp #PoliticalHypocrisy #GroundReality #KeralaPolitics #SilenceSpeaks
#FromRhetoricToReality