മേയറെ കാണാൻ വന്നപ്പോൾ
രാജേഷേട്ടൻ ആദ്യം ചോദിച്ചത് ഭക്ഷണംകഴിച്ചോ എന്നാണ് അതിൽതന്നെയുണ്ട് ജനങ്ങളേടുള്ളകരുതൽ🥰🙏👍
വന്നു കാര്യങ്ങൾ പറഞ്ഞാൽ കേൾക്കാൻ ആളുണ്ട് എന്നൊരു ചിന്ത ജനങ്ങൾക്ക്
വന്നുതുടങ്ങിയതിന്റെമാറ്റംആണിത്,🙏🫡
@VVRAJESH_BJP
"ഗുജറാത്ത് കലാപം വായിച്ചുള്ള അറിവ് മാത്രം ആയവർക്ക്. വായിക്കുക, ഷെയർ ചെയ്യുക! "ഗുജറാത്ത് കലാപം" എന്ന് കേൾക്കുമ്പോൾ എന്തൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത് ? ഓ ഗുജറാത്ത് "കലാപം" എന്നല്ലല്ലോ "കൂട്ടക്കൊല" എന്നാണല്ലോ കേട്ടിട്ടുള്ളത്!
"ഗുജറാത്ത് കൂട്ടക്കൊല" യുമായി ബന്ധപ്പെട്ടു നാം എന്തൊക്കെ ഓർക്കുന്നു ? ഗർഭിണിയുടെ വയർ കീറി ഭ്രൂണം ത്രിശൂലത്തിൽ കോർത്തത്, ജീവനുവേണ്ടി കേണു കരയുന്ന അൻസാരി എന്ന മുസൽമാൻ, തലയിൽ കാവി കെട്ടുമായി കൊലവിളി നടത്തുന്ന മോച്ചി എന്ന ഹിന്ദു, മുസ്ലീങ്ങളെ കൊന്നൊടുക്കാൻ മൂന്ന് ദിവസം കൊടുക്കണം എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഭരണ കൂട്ടത്തിൽ നിന്നും യാതൊരു തടസ്സവും കൂടാതെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത ഹിന്ദുക്കൾ. ഇതൊക്കെയല്ലേ ?
ഇതിൽ ഓരോന്നും കല്ലുവച്ച കമ്യൂണിസ്റ് നുണകൾ മാത്രമായിരുന്നു. വ്യാജ ബിംബങ്ങൾ നിർമ്മിച്ചും നുണപ്രചാരണങ്ങൾ നടത്തിയും തങ്ങളുടെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള ലെഫ്റ്റിസ്റ്റ് പ്രോപ്പോഗാണ്ട, വാർത്തകളെ വില്പനച്ചരക്കാക്കാൻ കൊതിച്ച ന്യൂജെൻ വിഷ്വൽ മീഡിയയുടെ പ്രചാരണമായിരുന്നു ഇതൊക്കെയും.
2002 മെയ് മാസം 6 ആം തീയതി ഔട്ടിലൂക് മാസിക അരുന്ധതി റോയിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അത് ഇങ്ങനെ പറയുന്നു "ആ ജനക്കൂട്ടം ഇഷാൻ ജാഫ്രി യുടെ വീട്ടിനുള്ളിലേക്ക് കയറി, അവർ അദ്ദേഹത്തിന്റെ പെൺ മക്കളെ വിവസ്ത്രരാക്കി ജീവനോടെ കത്തിച്ചു. ജാഫ്രിയുടെ തല വെട്ടിയെടുത്തു. ജാഫ്രി മോദിയുടെ വിമർശകൻ ആയിരുന്നു എന്നത് തികച്ചും ആകസ്മീകം മാത്രം. മരണത്തിനു മുൻപ് ജാഫ്രി പോലീസ് കമ്മീഷണറെ സഹായത്തിനു വിളിച്ചു എങ്കിലും ആരും സഹായത്തിനെത്തിയില്ല". ഇവിടെ നിന്നും നുണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ജാഫ്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോൺ ചെയ്തു എന്നും മോദിയാൽ അവമാനിക്കപ്പെട്ടു എന്നും ആയി വാർത്ത.
ഇഷാൻ ജഫ്രിയുടെ മകൻ സ്വയം പ്രസ്താവന നൽകിയതോടെ അരുന്ധതി റോയിയും ഔട്ട്ലുക് മാസികയും കെട്ടിപൊക്കിയ നുണപ്രചാരണം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ടിഎ ജാഫ്രി നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു "എന്റെ സഹോദരങ്ങളിൽ ഞാൻ മാത്രമാണ് ഇന്ത്യയിൽ താമസിക്കുന്നത്, എന്റെ സഹോദരനും സഹോദരിയും അമേരിക്കയിൽ സ്ഥിരതാമസമാണ്" അപ്പോൾ ആരുടെ പെൺ മക്കളാണ് വിവസ്ത്രരാക്കപ്പെട്ടു ചുട്ടു കരിക്കപ്പെട്ടത് ? ഇഷാൻ ജാഫ്രി കൊല്ലപ്പെട്ടു എന്നത് സത്യമാണ് എന്നാൽ അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു എന്നത് മറ്റൊരു കള്ളം. അവിടം കൊണ്ടും കഴിഞ്ഞോ ? നരേന്ദ്ര മോദിക്കോ അഹമ്മദാബാദ് പോലീസ് കമ്മീഷ്ണർ പിസി പാണ്ഡെയ്ക്കോ അന്നേ ദിവസം വന്ന ഫോണിൽ ഒന്നുപോലും ഇഷാൻ ജാഫ്രിയുടെതായിരുന്നില്ല.
ഗുജറാത്ത് കലാപത്തിലെ ഏറ്റവും ദുഖകരമായ അദ്ധ്യായങ്ങളിലൊന്നാണ് "നരോദ പാട്യ". 95 മനുഷ്യ ജീവനുകളാണ് അവിടെ മരിച്ചു വീണത്, അത് അങ്ങനെ തന്നെ പറയണം, കുറ്റക്കാർ ശിക്ഷിക്കപ്പെടണം ഇതൊന്നും സംശയത്തിന് പോലും ഇടയില്ലാത്ത കാര്യങ്ങളാണ്. എന്നാൽ അതിനൊപ്പം ഒളിപ്പിച്ചു കടത്തിയ വലിയൊരു നുണയുണ്ട് ഓരോ മനുഷ്യനെയും ആഴത്തിൽ വേദനിപ്പിച്ച ഒരു നുണ. "ഗർഭിണി ശൂലം" കഥയെ പറ്റിയാണ് പറഞ്ഞു വരുന്നത്. കൗസർ ബാനു എന്ന ഗർഭിണിയായ സ്ത്രീയുടെ ഭ്രൂണം അവരുടെ വയർ കീറി പുറത്തെടുത്ത് ശൂലത്തിൽ തറച്ചു എന്നതായിരുന്നു ആ കഥ.
ഇവിടെ സൂക്ഷ്മമായി നോക്കിയാൽ നുണയുടെ "ശാസ്ത്രീയത" കാണാം. അവിടെ രണ്ടു ബിംബങ്ങളാണ് സൃഷ്ടിക്കപ്പെട്ടത് "ത്രിശൂല" വും "ഗർഭിണിയായ മുസ്ലിം സ്ത്രീയും" ത്രിശൂലം ഒരു പ്രകടമായ ഹിന്ദു ബിംബമാകുമ്പോൾ "കൗസർബാനു" ഇസ്ലാമിന്റെ നിസ്സഹായാവസ്ഥയുടെ പ്രതീകമാകുന്നു. ഇവിടെ ഫലപ്രദമായി തങ്ങളുടെ ശത്രു പക്ഷത്തുള്ള സംഘ പരിവാറിലേക്ക് വിരലുകൾ നീട്ടാനും മുസ്ലിം ജനത എത്ര നിസ്സഹായരും ഗതികെട്ടവരും ആണെന്നുള്ള തോന്നൽ വളർത്താനും സാധിച്ചിരിക്കുന്നു.
കണ്ടില്ലേ , എത്ര നിസ്സാരമായി മുസ്ലീങ്ങൾ അന്യവത്കരിക്കപ്പെടുന്നു. എന്നാൽ അവരുടെ വയറ്റിൽ ഏഴു മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നു എന്ന് കൗസർ ബാനുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട് വ്യക്തമായി പറയുന്നു, അത് ആരും പുറത്തെടുത്ത് ശൂലത്തിൽ കോർത്തിരുന്നില്ല. ഈ കേസിൽ വന്ന വിധിന്യായവും അത് ശരിവെക്കുന്നു. നമ്മുടെ സമൂഹത്തിനായിരുന്നു കൗസർ ബാനുവിനെയും അവരുടെ കുഞ്ഞിനേയും സംരക്ഷിക്കാനുള്ള ബാധ്യത. അതിൽ നാം ഒരു സമൂഹം എന്ന നിലയിൽ പരാജയപ്പെട്ടു എന്നത് ഒരു സത്യമാണ്. പക്ഷെ ഭീതിതമായ ഈ നുണ പറഞ്ഞു പറഞ്ഞു ഉറപ്പിച്ചവരൊക്കെ അതെ സമൂഹത്തോട് ചെയ്ത ക്രൂരത അതിലും എത്രയോ മുകളിലാണ്.
മുകളിൽ പറഞ്ഞ രണ്ടു കള്ളങ്ങളും കലാപഭൂമിയിലെ ഇരയേയും വേട്ടക്കാരനെയും പരോക്ഷമായി ചിത്രീകരിച്ചു എങ്കിൽ സഞ്ജീവ് ഭട്ട് എന്ന പോലീസ് ഉദ്യോഗസ്ഥൻ രണ്ടു മൂന്ന് പടികൾ കൂടി കടന്നു നരേന്ദ്ര മോദിയെ പ്രതി സ്ഥാനത്ത് നിർത്തി. നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിയ യോഗത്തിൽ താൻ പങ്കെടുത്തു എന്നും അവിടെ വച്ച് ഹിന്ദുക്കളുടെ തിരിച്ചടിക്ക് വിഘാതമായി നിൽക്കരുത് എന്ന് മോദി ആവശ്യപ്പെട്ടു എന്നും സഞ്ജീവ് ഭട്ട് അഫിഡവിറ്റ് നൽകി. അതോടെ നരേന്ദ്ര മോദിയെ കലാപത്തിന്റെ സംഘാടകനാക്കി ചിത്രീകരിക്കൽ ഇടതുപക്ഷ മാദ്ധ്യമങ്ങൾക്കും എഴുത്തുകാർക്കും എളുപ്പമായി.
എന്നാൽ അങ്ങനെ ഒരു മീറ്റിങ്ങിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടില്ല എന്നു പിന്നീട് തെളിയിക്കപ്പെട്ടു. മാത്രവുമല്ല പ്രതിപക്ഷ പാർട്ടികളുടെ കയ്യിലെ ഉപകരണമാണ് സഞ്ജീവ് ഭട്ട് എന്ന് സുപ്രീം കോടതി അതിന്റെ വിധിന്യായത്തിൽ പ്രസ്താവിക്കുകയും ചെയ്തു 3*. മാത്രമല്ല ഈ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസംഇരുപതിലേറെ ഹിന്ദുക്കൾ പോലീസ്/പട്ടാള വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു.
ഇനിയാണ് പ്രത്യക്ഷ ബിംബ നിർമ്മിതി. തൊഴു കൈകളുമായി "ഹിന്ദുത്വ" ഭീകരരുടെ മുന്നിൽജീവന് വേണ്ടി കേഴുന്ന കുത്തബ്ദിൻ അൻസാരി. തലയിൽകാവിക്കെട്ടും കയ്യിൽ ഇരുമ്പു ദണ്ഡും പിന്നിൽ ആളികത്തുന്ന തീയും ഉള്ള അശോക് മോച്ചി എന്ന ഹിന്ദുത്വ ഭീകരർ. "ഗുജറാത്ത് വംശഹത്യയിലെ" ഇരയുടെയും വേട്ടക്കാരുടെയും പ്രതീകമായി ഇവ മാറാൻ പിന്നെ താമസമുണ്ടായില്ല.
വാരികകൾ, പത്രങ്ങൾ , ചാനലുകൾ ഇവയൊക്കെ ഇവരുടെ മുഖങ്ങൾ കൊണ്ട് നിറഞ്ഞു. കൗസർ ബാനുവിനോടോ ഇഷാൻ ജാഫ്രിയോടോ താതാമ്യം പ്രാപിക്കാൻ സാധിക്കാതിരുന്ന ഇന്ത്യൻ മുസൽമാന് ഗുജറാത്ത് കലാപത്തിന്റെ പ്രത്യക്ഷ ബിംബമായ അൻസാരിയോട് അത് നിസ്സാരമായി സാധിച്ചു. മറുഭാഗത്ത് മോച്ചിയുടെ ചിത്രം കൂടി വന്നപ്പോൾ ബിംബകൽപ്പനയും അതിലൂടെ ഇരയുടെയും വേട്ടക്കാരന്റെയും ചിത്രം പൂർണ്ണമായി.
ഇനി അൻസാരിയുടെ ചിത്രത്തിലേക്ക് വരാം. ആർക്കോ ദത്ത എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയത്. കലാപകാരികളുടെ മുന്നിൽ ജീവന് വേണ്ടി കേഴുന്ന മുസ്ലിം ഇര എന്നതായിരുന്നു എല്ലായിടത്തും ഫോട്ടോയുടെ അടിക്കുറുപ്പ്. ഇനി ആ ദിവസത്തെ പറ്റി അൻസാരി ബിബിസിയോട് പറഞ്ഞത് നോക്കാം "ഞങ്ങൾ മുകൾ നിലയിൽ കുടുങ്ങിപ്പോയി, താഴെ തീ കത്തുന്നുണ്ടായിരുന്നു. പട്ടാള വണ്ടി കണ്ടപ്പോൾ ഞാൻ സാഹിബ് സാഹിബ് എന്ന് അലറിക്കൊണ്ട് കൈ കൂപ്പി. അവർ അത് കേട്ട് തിരിച്ചു വന്നു"4*.
അപ്പോൾ കലാപകാരികളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന അൻസാരിയുടെ ചിത്രമല്ല ആർക്കോ ദത്ത പ്രസിദ്ധീകരിച്ചത്. അൻസാരി കലാപത്തിന്റെ ഇരയാണ് എന്നതിൽ സംശയം ഒന്നും തന്നെ ഇല്ല. പക്ഷെ പട്ടാളത്തോട് രക്ഷിക്കണം എന്ന് പറയുന്ന അൻസാരിയെ "ഹിന്ദുക്കളുടെ" മുന്നിൽ യാചിക്കുന്ന "മുസൽമാൻ" ആക്കിയവരുടെ ഉദ്ദേശം എന്തായിരിക്കും ?
ഇനി "ഹിന്ദു ഭീകരൻ" മോച്ചിയുടെ ചിത്രത്തിലേക്ക്. "ഗോധ്ര ട്രെയിൻ കത്തിക്കലിൽ എനിക്ക് അടക്കാനാവാത്ത കോപമുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിൽ ഞാൻ പങ്കെടുത്തില്ല. തലയിൽ ഒരു കാവി റിബ്ബൺ കെട്ടിയിരുന്നു. അപ്പോളാണ് ഫോട്ടോഗ്രാഫർ സെബാസ്റ്യൻ ഡിസൂസ ഒരു ചിത്രത്തിന് വേണ്ടി പോസ് ചെയ്യുമോ എന്ന് ചോദിച്ചത്. അയാൾ പറഞ്ഞത് പോലെ ഞാൻ നിന്നു. അടുത്ത ദിവസങ്ങളിൽ എന്റെ ചിത്രം മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചു"5*. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ദളിതനെ ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനാക്കിയ കഥയാണ് നാം കണ്ടത്.
ഇപ്പോൾ ചിത്രം വ്യക്തമാകുന്നില്ലേ ? ഏതാണ്ട് 254 ഹിന്ദുക്കളും 790 മുസ്ലീങ്ങളും മരിച്ച ഗുജറാത്ത് കലാപം എങ്ങനെയാണ് 4000 മുസ്ലീങ്ങൾ കൊല്ലപ്പെട്ട "ഗുജറാത്ത് കൂട്ടക്കൊല" ആയതെന്നു കണ്ടില്ലേ ? ചെറിയ ചെറിയ നുണകൾ കൂട്ടി വച്ച് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എങ്ങനെ വേട്ടക്കാരനാക്കി എന്നും മുസ്ലീങ്ങളിൽ ഈ കള്ളങ്ങളിലൂടെ എങ്ങനെ അന്യഥാ ബോധം നിറച്ചു എന്നും കണ്ടില്ലേ ? എന്നാൽ ആരൊക്കെയായിരുന്നു ഈ നുണകൾ പടച്ചു വിട്ടത് എന്തായിരുന്നു അവരുടെ ഉദ്ദേശം ? അതുകൂടി പറയാതെ ഈ വിഷയം പൂർണ്ണമാകില്ല.
ഗുജറാത്ത് കലാപത്തിന് ഭാരതത്തിൽ അതിനു മുൻപ് നടന്നിരുന്ന ഏതൊരു കലാപങ്ങൾക്കും ഇല്ലാതിരുന്ന ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭാരത ചരിത്രത്തിലെ ആദ്യത്തെ "ലൈവ് കലാപം" എന്ന് വേണമെങ്കിൽ 2002 ഗുജറാത്ത് കലാപത്തെ വിളിക്കാം. ഫെബ്രുവരി മാസം 27 രാവിലെ ഗോധ്ര റയിൽവേ സ്റ്റേഷനിൽ വച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 58 തീർഥാടകരെ ട്രെയിനിനുള്ളിൽ വച്ച് ചുട്ടു കൊന്നതോടെയാണ് ഗുജറാത്ത് കലാപം തുടങ്ങിയത്. എന്ത് സംപ്രേക്ഷണം ചെയ്യണം എന്ത് പാടില്ല എന്ന കാര്യത്തിൽ ഒരുനയവും ഇല്ലാതിരുന്ന ഇന്ത്യൻ ടെലിവിഷനുകൾ(സീ ന്യൂസ്, ആജ് തക് , സ്റ്റാർ ന്യൂസ്) ഹൃദയ ഭേദകമായ ആ ദൃശ്യങ്ങൾ തുടരെ തുടരെ കാണിച്ചുതുടങ്ങി. കലാപത്തിലെ ഇരകളുടെ മത സംബന്ധിയായ വിവരങ്ങൾ പുറത്ത് വിടില്ല എന്ന പത്രങ്ങളുടെ നയം ഈ മൂന്ന് ചാനലുകളും കാറ്റിൽ പറത്തി. തൊട്ടടുത്ത ദിവസം മുതൽ ആക്രമിക്കപ്പെടുന്നവരുടെ മതം സൂചിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആജ് തക്കും സീ ന്യൂസും തീരുമാനിച്ചു. എന്നാൽ മതം വ്യക്തമായി സൂചിപ്പിക്കണം എന്നായിരുന്നു സ്റ്റാർ ന്യൂസിന്റെ തീരുമാനം6*.
അന്നത്തെ സ്റ്റാർ ന്യൂസ് NDTV യുടെ എഡിറ്റോറിയൽ പാനലിനു കീഴിലായിരുന്നു.സ്റ്റാർ ന്യൂസ് റിപ്പോർട്ടർമാരായിരുന്ന രാജ്ദീപ് സർദേശായിയുടെയും ബർഖാ ദത്തിന്റെയും കലാപ ഭൂമിയിലെ റിപ്പോർട്ടിങ്ങിനെ പറ്റി പറയാതെ ഈ ഭാഗം പൂർണ്ണമാകില്ല. നരേന്ദ്ര മോദി സ്വയം പറഞ്ഞ ഒരു സംഭവമുണ്ട്, സൂറത്തിലെ അടഞ്ഞു കിടന്ന വജ്രക്കടകൾ ചൂണ്ടികാട്ടി ബർഖ പറഞ്ഞു "ഇതാണ് സൂറത്തിലെ വജ്ര മാർക്കറ്റ്, ഇവിടെ ഒരു പോലീസുകാരൻ പോലുമില്ല". കലാപം ബാധിച്ചിട്ടില്ലാത്ത കച്ച് ഭാഗത്ത് ഹനുമാൻ മന്ദിരം തകർക്കപ്പെട്ടു തുടങ്ങിയ കലാപത്തെ ആളിക്കത്തിക്കാൻ പര്യാപത്മായവാർത്തകൾ നൽകുന്നതിൽ ബർഖയും സർദേശായിയും ഒട്ടും അലംഭാവം കാട്ടിയതുമില്ല. അവസാനം മോദിക്ക് സ്വയം അവരെ വിളിച്ച് ഇത്തരം വാർത്തകൾ നൽകരുത് എന്ന് അഭ്യർത്ഥിക്കേണ്ടി വന്നു. എന്തായാലും കലാപം അവസാനിച്ചതോടെ NDTVക്ക് സ്റ്റാർ ന്യൂസുമായുള്ള കരാർ അവസാനിപ്പിച്ച് സ്വയം ടെലികാസ്റ്റിങ് തുടങ്ങാൻ സാധിച്ചു. അടുത്ത യുപിഎ ഭരണകാലത്ത് പദ്മാ അവാർഡുകളും രണ്ടു പേരെയും തേടിയെത്തി.
NDTVയും അവരുടെ റിപ്പോർട്ടർമാരും കലാപ ഭൂമിയിൽ എണ്ണ ഒഴിച്ചു എങ്കിൽ അതിലും ഭീകരമായ കാര്യങ്ങളായിരുന്നു തെഹൽക്കയും ടീസ സ്റ്റെൽവാദും ചെയ്തത്. വ്യാജ സാക്ഷികളും വ്യാജ സംഭവങ്ങളും ഇവർ നിർമിച്ചെടുത്തു. ഗർഭിണി-ശൂലം കഥയും ജാഫ്രി സംഭവവും ഒക്കെ കൃത്യമായി കലാപത്തിന്റെ ക്രൂരതകൾക്കിടയിൽ ഇവർ ബുദ്ധിപൂർവ്വം പ്രതിഷ്ഠിച്ചു. ടീസയുടെ സഹപ്രവർത്തകനും സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് കോർഡിനേറ്ററും ആയ റെയിസ് ഖാൻ പുറത്തുവിട്ട വിവരമനുസരിച്ച് ടീസ കള്ളസാക്ഷി പറയിപ്പിക്കുന്നതിനായി പ്രതിമാസം അയ്യായിരം രൂപ വീതം പലർക്കും നൽകിയിരുന്നു7. മാത്രവുമല്ല ഗുജറാത്ത് ഇരകൾക്കായി പിരിച്ച ഫണ്ട് വകമാറ്റി സ്വകാര്യ ആവശ്യങ്ങൾക്ക് ചിലവിട്ടതിന് അവരുടെ മേൽ കേസും നിലവിലുണ്ട്.
ഗുജറാത്ത് കലാപത്തെ പറ്റി സാമാന്യമായി വിശ്വസിച്ചിരുന്ന പല കള്ളങ്ങളും തെഹൽക്ക പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷനുകളിലായി പുറത്ത് വന്നതാണ്. അതിലൊന്നാണ് മുൻ ബിജെപി എംഎൽഎ ഹരീഷ് ഭട്ടിന്റെ "അദ്ദേഹം ഞങ്ങൾക്ക് മൂന്ന് ദിവസം തന്നു" എന്നത്. എന്നാൽ മാർച്ച് 1 ലെ ഹിന്ദു പറയുന്നു "നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരം ഫെബ്രുവരി 28 നു തന്നെ സൈന്യം എത്തിത്തുടങ്ങി". മാത്രവുമല്ല മാർച്ച് 1 നു 20 പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി തൊട്ടടുത്ത ദിവസത്തെ ഇന്ത്യൻ എക്സ്പ്രസും റിപ്പോർട് ചെയ്യുന്നു. തെഹൽക്കയുടെ ഒളിക്യാമറ സത്യമായിരുന്നു എങ്കിൽ 28 നു തന്നെ പട്ടാളം എത്തുകയും തൊട്ടടുത്ത ദിവസം 20 ഹിന്ദുക്കൾ എങ്ങനെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്യും ? മാത്രവുമല്ല ഗോധ്ര ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ നരേന്ദ്ര മോദി "ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ" നൽകി കഴിഞ്ഞിരുന്നു8*. തെഹൽക്കയുടെയും ടീസ സ്റ്റെൽവാദിന്റെയും ഒക്കെ ലക്ഷ്യം സംഘപരിവാർ മാത്രമായിരുന്നോ അതോ മറ്റു അജണ്ടകൾ ഉണ്ടായിരുന്നോ എന്നൊക്കെ കൂടുതൽ അന്വേഷണം നടത്തി ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങളാണ്. ടീസക്ക് "കുപ്രസിദ്ധമായ" ഫോർഡ് ഫൗണ്ടേഷൻ ഭീമമായ ധന സഹായം നൽകിയിരുന്നു എന്ന വാർത്തയും ഇതിനോട് കൂട്ടി വായിക്കണം.
- രഞ്ജിത് രവീന്ദ്രൻ ✍🏻
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഉയരുന്നത് രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിനോട് മുന്നോടിയായി
അയോദ്ധ്യയില് നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഭാരതമെങ്ങും വിതരണം ചെയ്യുന്ന ചടങ്ങിൽ ഭാഗമാവാൻ സാധിച്ചു #JaiShreeRam
സെബാസ്റ്റ്യൻ കൊള്ളി 2 @sebastiankolli2 എന്നെ ബ്ലോക്ക് ചെയ്തിട്ട് ഭാര്യക്ക് @RituReva ഗുഡ് നൈറ്റ് മെസ്സേജ് അയച്ചിരിക്കുന്നു,ഇവന് കുറച്ചു ഗുഡ് നൈറ്റ് മെസ്സേജ് അയക്കാൻ ഒരു നിവൃത്തിയുമില്ലല്ലോ ☹️
ഇങ്ങോട്ട് ഫോളോ ചെയ്യുന്ന ആളുകളെ തിരിച്ചു ഫോളോ ബാക്ക് ചെയ്യുമ്പോൾ ആരെല്ലാം Mutual Friend ഉണ്ടെന്നു നോക്കും പിന്നെ സംഘപരിവാരം ആവുമ്പോൾ തീർച്ചയായും ഫോളോ ബാക്ക് ചെയ്യും, ഇതൊന്നും ഡി എം ചെയ്തു ചോദിക്കേണ്ട ആവശ്യമില്ല, മനസിലായി കാണും എന്ന് കരുതുന്നു