Warmest congratulations to Zohran Mamdani on your election as the 111th mayor of New York City! Your victory is a powerful testament that progressive, leftist ideals of justice and equity continue to inspire and reaffirm their relevance across the globe.
It speaks of how humans who care about each other and the planet choose people-centric governance, from Kerala to New York. We would be honoured to welcome you to Thiruvananthapuram to see our own people's planning model in action. Looking forward to the possibility of your visit
ആമയിഴഞ്ചാൻ തോട് ശുചീകരണവും പരിപാലനവും ലക്ഷ്യമിട്ട് തോട് കടന്ന് പോകുന്ന വാർഡുകളിൽ ജനകീയസമിതി രൂപീകരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി #കണ്ണമ്മൂല വാർഡിലെ ജനകീയസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
#CleanTrivandrum#SmartTrivandrum
ആമയിഴഞ്ചാൻ തോട് ശുചീകരണവും പരിപാലനവും ലക്ഷ്യമിട്ട് തോട് കടന്ന് പോകുന്ന വാർഡുകളിൽ ജനകീയസമിതി രൂപീകരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി #ശ്രീകണ്ഠേശ്വരം വാർഡിലെ ജനകീയസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
#CleanTrivandrum#SmartTrivandrum
ആമയിഴഞ്ചാൻ തോട് ശുചീകരണവും പരിപാലനവും ലക്ഷ്യമിട്ട് തോട് കടന്ന് പോകുന്ന വാർഡുകളിൽ ജനകീയസമിതി രൂപീകരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി #വഞ്ചിയൂർ വാർഡിലെ ജനകീയസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
#CleanTrivandrum#SmartTrivandrum
നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്ക്വാഡിന്റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞു. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു.
https://t.co/p9oWmV1iFF
തിരുവനന്തപുരം ജില്ലയിലെ തലമുതിർന്ന സിപിഐഎം നേതാവും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ സഖാവ് എസ് എസ് പോറ്റി അന്തരിച്ചു. തിരുവനന്തപുരം നഗരത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഖാവാണ് വിട പറഞ്ഞിരിക്കുന്നത്.
പ്രിയ സഖാവിന് അന്ത്യാഭിവാദനം.
കിണവൂർ വാർഡിലെ മഠത്ത്നടയിൽ സ്ഥിതി ചെയ്യുന്ന കാന്താരി ഹോട്ടൽ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. ഹോട്ടലിന് പിൻവശത്തെ ഇറിഗേഷൻ്റെ തോടിലേക്കാണ് ഹോട്ടലിൻ്റെ ഒരുഭാഗം തകർന്ന് വീണത്. ഒരാൾക്ക് ചെറിയ പരിക്ക് ഉണ്ട്.
നെട്ടയം വാർഡിലെ അങ്കണവാടിയും പബ്ലിക് കംഫർട്ട്മെന്റ് സ്റ്റേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഏറ്റെടുത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഏവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരണപെട്ടു. സ: അനഘയുടെ വേർപാടിൽ അനുശോചനം രേഖപ്പടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
കുഞ്ഞുങ്ങൾമുതൽമുതിർന്നവർ വരെ ഭിന്നശേഷി വിഭാഗത്തിലെ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും യാതൊരുവിധത്തിലുമുള്ള വേർതിരിവില്ലാതെ തുല്യ പങ്കാളിത്തവും അവസരവുംലഭ്യമാക്കാൻഉതകുന്ന പദ്ധതികളുംപരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുകഎന്നതാണ് നഗരസഭ ഭരണസമിതിലക്ഷ്യം വയ്ക്കുന്നത്
തലസ്ഥാനനഗരം സ്മാർട്ടാകുമ്പോൾ സ്മാർട്ടാകാത്തതായി ആരുമുണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാവരെയും ചേർത്ത് പിടിച്ച് നമ്മൾ നമ്മുടെ നഗരത്തെ ലോകോത്തരമാക്കും.