കർഷകരുടെ വിയർപ്പ് കുടിച്ച്
വയറ് നിറച്ചാൽ ദാഹം മാറില്ല.
ദാഹം കൂടുകയേ ഒള്ളൂ..
ആ വിയർപ്പിന് അർഹിക്കുന്ന വില നല്‍കിയേ മതിയാവൂ..
അത് കോർപ്പറേറ്റുകളാണെങ്കിലും ഭരണകൂടമാണെങ്കിലും.
കർഷക ബില്ല് പിൻവലിക്കുക
#StandWithFarmers
വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതി വേണം എന്ന വ്യവസ്ഥ ഒഴിവാക്കിയിരിക്കുന്നു ! ഇതാണ് മോദി സർക്കാരിന്റെ പുതിയ പാരിസ്ഥിതിക വിലയിരുത്തൽ ! #RejectEIA2020
1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി കിട്ടാൻ പഠനമോ തെളിവെടുപ്പോ വേണ്ട. ഇതാണ് മോദി സർക്കാരിന്റെ പുതിയ പാരിസ്ഥിതിക വിലയിരുത്തൽ ! #RejectEIA2020
വ്യവസായങ്ങൾക്ക് Post-Environmental Clearance മതിയെന്നാണ് 2020 ലെ പുതിയ പാരിസ്ഥിതിക വിലയിരുത്തൽ പറയുന്നത്. വ്യവസായങ്ങൾ തുടങ്ങിയതിനു ശേഷം മാത്രം അനുമതി നേടിയാൽ മതിയെങ്കിൽ, പാരിസ്ഥിക അനുമതിയുടെ പ്രസക്തി എന്താണ് ? #RejectEIA2020
പരിസ്ഥിതികാര്യങ്ങൾക്കായി ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണൽ. ഹരിത ട്രൈബ്യൂണലിനെ വീര്യം കെടുത്തുന്നതിനെ മുമ്പ് കോടതി മോദി സർക്കാരിനെ വിലക്കിയിരുന്നു. ഇപ്പോൾ ഡ്രാഫ്റ്റ് EIA യിലൂടെ കേന്ദ്ര സർക്കാർ കോടതി വിലക്കിനെ മറികടക്കുന്നു #RejectEIA2020
ലോഹ സംസ്കരണ യൂണിറ്റിന് 30000 ടൺ ആയിരുന്ന പരിധി ഒരുലക്ഷം ടണ്‍ ആക്കി ഉയർത്തിയിരിക്കുന്നു.മൽസ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വർഷത്തിൽ 10000 ടൺ എന്നത് മൂന്നിരട്ടിയാക്കിയിരിക്കുന്നു. കുത്തക കോർപ്പറേറ്റ് വ്യവസായങ്ങൾക്ക് പ്രകൃതിചൂഷണം നടത്താൻ തീറെഴുതുന്നു മോദി സർക്കാർ... #RejectEIA2020
1984ലാണ് ആദ്യമായി സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുവാൻ വേണ്ടിയാണ് അത്തരം ഒരു നിയമനിർമ്മാണം നടത്തിയത്. ആ നിയമങ്ങളിൽ വെള്ളം ചേർക്കുകയാണ് Draft EIA 2020. #RejectEIA2020