2976 വീഡിയോകൾ..
200 സ്ത്രീകളുമായുള്ള വീഡിയോകൾ..
അതിൽ ഭൂരിഭാഗവും സമ്മതം കൂടാതെ ബലാത്സംഗം ചെയ്യുന്ന വിഡിയോകൾ..സ്ഥലമാറ്റം ആവശ്യത്തിന് വന്ന വനിത പോലീസ് ഉദ്യോഗസ്ഥ മുതൽ വീട്ടുവേലക്കാരി വരെ..
പ്രായമായ വീട്ടുവേലക്കാരിയെ കയറി പിടിച്ചപ്പോൾ അവർ പറയുന്നുണ്ട്
" മോനെ ഞാൻ നിന്റെ അച്ഛനും, അപ്പൂപ്പനും ഒക്കെ ഭക്ഷണം വിളമ്പിയ ആളാണ്, എന്നെ വെറുതെ വിടണം "..എന്നിട്ടും ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല എല്ലാം മൊബൈലിൽ പകർത്തി സൂക്ഷിച്ചു വച്ച് ബ്ലാക്മെയ്ൽ കൂടി ചെയ്യുന്നു..
ഈ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സെക്ഷ്വൽ സ്ക്യാമാണ് കർണാടകയിൽ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ കൊച്ചു മകനും ഹസനിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് എതിരെ ഉണ്ടായിരിക്കുന്നത്.
ഇയാളെ കുറിച്ചാണ് നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പ്രസംഗിച്ചത് " രേവണ്ണക്ക് ഒരു വോട്ട് കൊടുത്താൽ അത് മോദിക്കുള്ള വോട്ടാണ്. എനിക്ക് പ്രജ്വലിനെ ഇന്ത്യൻ പാർലിമെന്റിൽ വേണമെന്ന് ". വോട്ടിംഗ് കഴിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതിനു മുൻപ് സ്വകാര്യ വിമാനത്തിൽ ഇയാൾ ജർമനിക്ക് മുങ്ങി.
പക്ഷെ സ്മൃതി ഇറാനിക്ക് മിണ്ടാട്ടമില്ല..
ദേശീയ വനിതാ കമ്മീഷനോ അതിന്റെ അധ്യക്ഷക്കോ വിഷയം അറിഞ്ഞിട്ടില്ല..
ബേട്ടി ബച്ചാവോ, നാരി ശക്തി എന്ന് വിളമ്പുന്ന, കെട്ടുതാലിയെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്ന നരേന്ദ്ര മോദി നാളിതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. (തൊള്ള തുറക്കുമെന്ന് പ്രതീക്ഷയുമില്ല )
സംഘപരിവാറിന്റെ കാര്യാലയത്തിൽ നിന്ന് ഇട്ട് കൊടുക്കുന്ന ബിസ്ക്കറ്റ് മാത്രം വാലാട്ടി കഴിക്കുന്ന ദേശീയ മാധ്യമങ്ങൾ വിഷയം ചർച്ചക്കും എടുത്തിട്ടില്ല. ,എടുക്കുകയുമില്ല .....
അത് കൊണ്ട് സോഷ്യൽ മീഡിയയാണ് ഏക ആശ്രയം. നേരത്തെ ഗുസ്തി ഫെഡറേഷൻ നേതാവായ മറ്റൊരു കാമ വീരനെ ബിജെപി സംരക്ഷിച്ചു ...
ഈ രാജ്യത്തെ ഏറ്റവും വലിയ മറ്റൊരു ബലാത്സംഘ വീരനെ ബി.ജെ.പി രക്ഷപ്പെടുത്താൻ നോക്കുമ്പോ സമൂഹമനസാക്ഷി ഉണരേണ്ടതുണ്ട്.....
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ പാർട്ടി ബിജെപി യാണ് ...
നമ്മൾ ശബ്ദം ഉയർത്തികൊണ്ടേയിരിക്കുക ....ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക ....ഇന്ത്യയെ തിരിച്ചുപിടിക്കാൻ .
Praseetha R Rajaneesh
ആശാൻ വരുന്നുണ്ട് മക്കളെ! 🔥💛
Get ready to welcome our Aashan back to his turf! 🏟️
Book your tickets now & witness his return to the pitch on the 2️⃣7️⃣th of October! 🗓️➡️ https://t.co/WumW2pgH3P
#IvanIsBack#KBFCOFC#KBFC#KeralaBlasters@paytminsider
Dear @OnePlus_IN
How your service team working?
No one doing any service and closing the service request as service completed,
im behind of this since 2 months ,
No parts
No service
Pathetic TV's
#service#Oneplus@OnePlus_Support@oneplus
വീട്ടിലെ ഉമ്മമാര് ന്തെലും ഒക്കെ വെച്ച് ഉഴിഞ്ഞും, സമാധാനിപ്പിച്ചും കുട്ട്യോൾടെ കരച്ചിൽ നിർത്തുന്നത് , കുട്ട്യോൾടെ പ്രശ്നം തീർക്കാനല്ല,
"വീട്ടിലെ ആണുങ്ങൾടെ വേഷം കെട്ടൽ കാണാതെ ഇരിക്കാനാണ്...."
#Baby#TweetOfTheDay#Kerala#mallu