ഓൺലൈൻ ടാക്സി ഡ്രൈവർമാരോടാണ്:
ഇഷ്ടമുള്ളപ്പോൾ ജോലി തുടങ്ങുക, അവസാനിപ്പിക്കുക, മുൻകൂട്ടി കൂലി പറഞ്ഞുറച്ചതിനുശേഷം വർക്ക് എടുക്കുക, മേലുദ്യോഗസ്ഥനില്ലാതിരിക്കുക.
നിങ്ങൾ തൊഴിലാളിയല്ല, ഒരു സ്വയം തൊഴിലുകാരനാണ്. നിങ്ങൾ സമരം ചെയ്യുന്നത് കമ്പനിയോടുമല്ല, പരസ്പരമാണ്.
21 നു ഓൺലൈൻ ടാക്സി ഡ്രൈവർമാർ കമ്പനിക്ക് എതിരെ പണിമുടക്കി സമരം ചെയ്യുന്നു.
24 നു ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് എതിരെ സ്റ്റാൻഡ് ഡ്രൈവർമാർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി സമരം ചെയ്യുന്നു.
വർഗ്ഗസ്നേഹം ഇല്ലാത്ത ഒരുകൂട്ടമാണ്.
വിഴിഞ്ഞത്ത് അദാനി പോർട്ട് അവരുടെ 49% ഓഹരി MSC ക്ക് കൊടുത്തുന്നു പറഞ്ഞാ, അദാനിയുടെ ആകെ ഓഹരി എത്ര ശതമാനമായിരുന്നു? സംസ്ഥാന സർക്കാരിനും യൂണിയൻ സർക്കാരിനും എത്ര വീതം?
TIA.
Rlw സ്റ്റേഷനും ബസ് സ്റ്റാൻഡും ഒരുമിച്ച് വരുന്ന സ്ഥലമാണ് ആലുവ. യാത്രക്കാർക്ക് മാത്രമല്ല, ആലുവയിൽ വരുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ @MetroRailKochi അലൈൻമെൻ്റ് പുളിഞ്ചോട് - Rlw സ്റ്റേഷൻ Rd - ബ്രിഡ്ജ് Rd വഴി ആലുവ ബൈപ്പാസ് ആയിരുന്നു വേണ്ടിയിരുന്നത്.
സർക്കുലർ ഫീഡർ ബസെങ്കിലും!
ഇവിടെയൊന്നും പോലീസ് ലാത്തിയും ബാരികേടും ജലപീരങ്കിയും കൊണ്ട് വന്നു നിൽക്കേണ്ട കാര്യമുണ്ടായില്ല. അവരാരും പൊലീസിനെ നോക്കി പോരിനു വാടാ പട്ടികളെ എന്ന മുദ്രാവാക്യവും വിളിച്ചു കേട്ടില്ല.
ക്ഷുഭിത യൗവനത്തിൻ്റെ പക്വതയില്ലായ്മ ആയിരിക്കണം. അതോ ക്രിയാത്മകമായ ചിന്തശക്തി നഷ്ടപ്പെട്ടതോ? (2/2)
ഈ അടുത്ത ഓർമ്മയിൽ തന്നെ ഒരുപാട് സമരങ്ങൾ ഉണ്ട്. ആശമാരുടെ, കുടിയൊഴിപ്പിക്കൽ ഭീഷണി ഉള്ളവരുടെ, ചെല്ലാനംകാരുടെ, നിയമനം നടക്കാത്ത റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ, ജോലി കിട്ടാത്ത ദേശീയ കായിക താരങ്ങളുടെ, സഹകരണ ബാങ്ക് തട്ടിപ്പിൽ പെട്ടവരുടെ, ചികിത്സ പിഴവ് മൂലം ദുരിതം അനുഭവിച്ചവരുടെ.... (1/2)
മെയ് 4ന് വൈകിട്ട് തന്നെ @pinarayivijayan ജനവിധി സ്വീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണേണ്ടതായിരുന്നു. എങ്കിൽ
ഇന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ പത്തിൽ അധികം വിഷയങ്ങളിൽ മാധ്യമങ്ങളെ കാണാൻ കഴിയുമായിരുന്നു. കെണി!
ധർമ്മടത്തെ വോട്ടർമാരെയും കണ്ട് നന്ദി പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.
കേരളത്തെ നെടുനീളെ ബന്ധിപ്പിക്കുന്ന സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ചു വന്നിരിക്കുന്ന CM @vdsatheesan നോട് @Mohanlal സിംഗപ്പൂരിൻ്റെ ശില്പി Lee Kuan Yew നെപ്പറ്റി ഓർമിപ്പിക്കുന്നു. നല്ല കാഴ്ച.
ഇന്നലെ രാത്രി 11.07 ന് കറൻ്റ് പോയി. കെഎസ്ഇബിയിൽ വിളിച്ചപ്പോൾ ലോഡ് ഷെഡിംഗ് ആണ്, 11.40 നു വരും എന്നു പറഞ്ഞു. 11.30 തന്നെ കറൻ്റ് തന്നു കെഎസ്ഇബി മാതൃകയായി. സ്ഥലം: ഏലൂർ ഈസ്റ്റ്.
VD മുഖ്യമന്ത്രി ആയാൽ പറഞ്ഞതൊക്കെ ചെയ്തുകളയുമോ എന്നൊരു പേടി കമ്മ്യൂണിസ്റ്റ്കാർക്കും ഉണ്ട്.
ആശമാരുടെ ഓണറേറിയം ഉയർത്തിയാൽ? പെൻഷൻ ഉയർത്തിയാൽ? സൗജന്യ യാത്ര പ്രഖ്യാപിച്ചാൽ? കുത്തനെ കൂട്ടിയ വെള്ളക്കരവും കെട്ടിട പെർമിറ്റും കുറച്ചാൽ?
ഒരു നിമിഷം കൊണ്ട് പഴയത് ജനദ്രോഹസർക്കാരായി മാറും.
ഈ MLA മാരെല്ലാം KC യെ സപ്പോർട്ട് ചെയ്യുന്നത് അവർക്ക് സ്വന്തമായി ജനപിന്തുണയില്ല എന്നറിയാവുന്നത് കൊണ്ടാണ്. എന്തെങ്കിലും കിട്ടണമെങ്കിൽ അവർക്ക് ഗ്രൂപ്പിൻ്റെ ഭാഗമായി നിൽക്കണം.
സത്യത്തിൽ ഇതൊക്ക് തന്നെയാണ് കോർപ്പറേറ്റ് ഓഫീസുകളിലും. പണി എടുത്തവൻ തന്നെ കയറി പോകണമെന്നില്ല.
LIFE മിഷൻ വീടുകൾക്ക് വേണ്ടി ഓരോ വർഷവും ചിലവഴിച്ചത് 4000കോടി രൂപയാണ്.
വനിതകൾക്ക് KSRTC യിലും, പ്രൈവറ്റ് ബസിലും കൂടി ഫ്രീയാത്രക്ക് വർഷം 2920 കോടി മതി. പ്രൈവറ്റ് വ്യവസായം തകരുകയും ഇല്ല.
എന്തിനാ ഇങ്ങനെ പറ്റില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്!
നല്ല കാര്യങ്ങളെയും എതിർക്കണോ?
CPIM PB യുടെ തോൽവി അവലോകനം:
10 വർഷത്തേത് മികച്ച ഭരണം. കോൺഗ്രസ് വ്യാജ പ്രചാരണം നടത്തി വിജയം നേടി. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയനില്ല.
ഇവര് ഇമ്മാതിരി അവലോകനം ചെയ്ത് പോരാനാണെങ്കിൽ വിമാന ടിക്കറ്റും എടുത്ത് ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
ഗണേഷ് കുമാറിൻ്റെ പരാജയ കാരണം ഇങ്ങനെ: യുഡിഎഫ്, ബിജെപിയുമായി ഡീൽ വഴി വോട്ട് വാങ്ങി.
ടികെ ഹംസ (CPIM) : ലോകോത്തര നിലവാരത്തിലുള്ള ഭരണമാണ് കാഴ്ചവെച്ചത്. കോ-ലീ -ബി+ജമാഅത്തെ ഇസ്ലാമി ഒരുമിച്ച് നിന്ന് പാർട്ടിയെ തോൽപ്പിച്ചതാണ്.
ഇതുവരെ ഗ്രൂപ്പുകൾ ബലപ്രയോഗം നടത്തി നേടിയെടുത്തിരുന്ന സ്ഥാനമാനങ്ങൾ ഒക്കെ VD സതീശന് കിട്ടുന്ന ജനപിന്തുണയിൽ നിഷ്പ്രഭമാവുകയാണ്.
മുഴുവൻ നേതാക്കളുടെയും ഈഗോ അടിച്ചു കേറി നിൽക്കുകയാണ്. എന്തു വിലകൊടുത്തും അവർ VD യെ പൂട്ടാനുള്ള പണിനോക്കും.