★നഷ്ടം★
ആഗ്രഹിച്ചത് കിട്ടണമെന്നില്ല
ആർഹമില്ലാത്തത് ആഗ്രഹിക്കുകയും അരുത്
അതിനു വേണ്ടി വെമ്പൽ കൊള്ളുകയും അരുത്
അങ്ങനെ ചെയുമ്പോൾ
കാലത്തിന്റെ വീഥിയിൽ തിരായടിച്ചു മായിച്ചാ നൊമ്പരം മാത്രം മിച്ചം!!!
ചിലർക്ക് നമ്മുടെ ജീവിതത്തിൽ ഒരു ആരാച്ചാരുടെ റോൾ ആണ്...
അനുവാദമില്ലാതെ ഹൃദയം കുത്തിത്തുറന്ന് ആദ്യം അവർ താമസമുറപ്പിക്കും ഒടുവിൽ നോ��ുകളുടെ കഴുമരത്തിൽ നമ്മുടെ സന്തോഷങ്ങളെ തൂക്കിലേറ്റി പറയാതെ അവരങ്ങു പോകും.......
കടമായി ചോദിക്കുന്ന
മനസ്സിന്റെ ബാധ്യതകൾ
പറ്റു പുസ്തകത്തിലെഴുതി
നിന്റെ പേനയിലെ മഷി
തീർക്കണ്ട..
കട്ടെടുത്തൊരെൻ മനസ്സിന്റെ
പാപവും പേറി
കുറ്റബോധത്താൽ
തളരുകയും അരുത്
ഞാൻ ഇഷ്ടദാനമായ്
പറിച്ചു നൽകിയൊരെൻ
മനസ്സിന്റെ നീറ്റലറിഞ്ഞാൽ
മാത്രം മതിയെനിക്ക്...........
ഓർമകളുടെ ഉഷ്ണക്കാറ്റിൽപ്പെട്ട് ഉരുകി ഒലിക്കാതെ പുതിയ വസന്തം തേടി പറക്കൂ.........
നിനക്ക് വേണ്ടി മറ്റൊരു ചില്ലയിലിപ്പോൾ കവിത പൂത്ത് തുടങ്ങിയിട്ടുണ്ടാകാം.....
ഒരിക്കലും അവസാനിക്കാത്ത മറ്റൊരു പൂക്കാലം നിന്നെ കാത്തിരിക്കുന്നുണ്ട്..........
പ്രണയം എന്നാൽ ഒരാളെ സ്നേഹം കൊണ്ട് തോല്‍പ്പിക്കുക എന്നതല്ല
മറിച്ച് രണ്ട് പേരും പരസ്പ്പരം സ്നേഹം കൊണ്ട് മറ്റാര്‍ക്കും കടന്നു വരാൻ പറ്റാത്ത പുതിയ ഒരു ലോകം ഉണ്ടാക്കുക എന്നതാണ്....❤️
എന്നിലെ മൗനമാണെത്രെ അവനെ ഭ്രാന്തു പിടിപ്പിക്കുന്നത് അവനറിയില്ലല്ലോ ആ മൗനത്തിൽ ഞാനൊളിപ്പിക്കുന്നതു എന്നിലെ വേദനകളെയാണെന്നും ... മാറ്റം വന്നു തുടങ്ങിയ അവനിലെ ഭാവങ്ങളെയോർത്താണെന്നും.........
പൂക്കൾക്കുമുണ്ട്
ചിലതൊക്കെ പറയാൻ,
വെറും സുഗന്ധത്തിനുവേണ്ടി
വേരറുക്കുകയ��ം..
ശേഷം മണത്തു തള്ളുകയും,
പിന്നീട് വഴിവക്കിലെ പൊടിക്കല്ലുമായി
സൗഹൃദവും കൂടുന്ന കഥ..........