ശരിയായ പോഷണം പെൺകുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കു കൂടിയാണ് ഊർജ്ജം പകരുന്നത്. അറിവിനൊപ്പം പോഷണവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നൽകി വളർത്താം പെൺകുഞ്ഞുങ്ങളെ.
#nationalgirlchildday
വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയും ജനുവരി 26,27,28 എന്നീ ദിവസങ്ങളിൽ
വർണ്ണചിറകുകൾ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എറണാകുളം, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ വെച്ചാണ് ചിൽഡ്രൻസ് ഫെസ്റ്റ് നടക്കുന്നത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും തടയേണ്ടതുണ്ട്. സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുവാനായി,
ഫുൾസ്റ്റോപ് ഇടാം തൊഴിലിടങ്ങളിലെ അതിക്രമങ്ങൾക്കും, വിവേചനങ്ങൾക്കും!
പ്രതികരിക്കാനും വെല്ലുവിളികൾക്കപ്പുറം ഉയരാനും അതിജീവിക്കാനും നാമെടുക്കുന്ന ഉറച്ച തീരുമാനങ്ങൾക്ക് കഴിയും.
The choice is yours..!
#StopSuffering#RiseUpandRespond
ഫോസ്റ്റർ കെയറിലൂടെ സംരക്ഷിച്ചു പോരുന്ന കുട്ടികളെ 2 വർഷം പൂർത്തിയാകുമ്പോൾ രക്ഷിതാക്കൾക്ക് ദത്തെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടെണ്ടതാണ്.
കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഗവ: ചിൽഡ്രൻസ് ഹോമിൽ ( പൂജപ്പുര )
'ചിത്രപ്രദർശന വിപണനമേളയും ഭക്ഷ്യമേളയും' നവംബർ 29,30 എന്നീ തീയതികളിലായി നടക്കുന്നു. കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രതീകമാണ് പാൽ. ഒരുപാട് പോഷകങ്ങൾ പാലിലടങ്ങിയത് കൊണ്ട് തന്നെ കുഞ്ഞുങ്ങളിലും മുതിർന്നവരിലും രോഗ പ്രതിരോധശേഷി നിലനിർത്തുന്നതിനൊടൊപ്പം ആരോഗ്യമുള്ള പല്ലുകളും കാഴ്ചശക്തിയും ഉറച്ച പേശികളും നൽകുന്നു. സ്ഥിരമായിട്ടുള്ള പാലുപയോഗം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നു
പരീക്ഷകളിലും മറ്റ് മേഖലകളിലുംതോൽവി സംഭവിക്കുന്നത് സ്വാഭാവികമാണ്കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരുടെമുന്നിൽ വെച്ച് പരിഹസിക്കുന്നതും അവരെ മാനസികമായിതളർത്താനും ആത്മവിശ്വാസമില്ലാതെയാക്കാനും കാരണമാകുന്നുവിജയം പോലെ തന്നെ തോൽവിയും അംഗീകരിച്ച് പ്രോത്സാഹനം നൽകുകയാണ് വേണ്ടത്
കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ താല്പര്യത്തോടെ കേള്‍ക്കുകയും മറുപടി നൽക്കുകയും ചെയ്യുന്ന മാതാപിതാക്കളെയാണ് അവർ ആഗ്രഹിക്കുന്നത്. അച്ഛനമ്മമാര്‍ അവർക്ക് നൽകുന്ന അംഗീകാരത്തിലും പരിഗണനയിലും സ്നേഹപ്രകടനത്തിലുമാണ് കുഞ്ഞുങ്ങളിലെ മാനസികവികാസവും ബുദ്ധിവളർച്ചയും സാധ്യമാകുന്നത്.
അനുവാദമില്ലാതെയുള്ളതും, ദുരുദ്ദേശത്തോടെയുളളതുമായ ഓരോ തൊടലും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തമാക്കി വളർത്താം.അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗിക വേഴ്ചയ്ക്ക് കുട്ടികളെ നിർബന്ധിക്കുക, തുടങ്ങിയവയെല്ലാം കഠിന തടവും പിഴയും, പരമാവധി വധശിക്ഷയും വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്
'നിസ്സാരം' എന്ന് പറഞ്ഞ് തള്ളിക്കളയാതെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട കുഞ്ഞു' കാര്യങ്ങൾ ഒത്തിരിയുണ്ട്... നിങ്ങൾക്ക് അറിയാവുന്നതും, അറിയാത്തതുമായ കുട്ടിക്കളി അല്ലാത്ത വലിയ കുഞ്ഞു' കാര്യങ്ങൾ!
#കുട്ടിക്കളിഅല്ലാത്തൊരുകാര്യംപറയട്ടെ
FOR MORE.... STAY WITH US !!!
'നിസ്സാരം' എന്ന് പറഞ്ഞ് തള്ളിക്കളയാതെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട കുഞ്ഞു' കാര്യങ്ങൾ ഒത്തിരിയുണ്ട്... നിങ്ങൾക്ക് അറിയാവുന്നതും, അറിയാത്തതുമായ കുട്ടിക്കളി അല്ലാത്ത വലിയ കുഞ്ഞു' കാര്യങ്ങൾ!
#കുട്ടിക്കളിഅല്ലാത്തൊരുകാര്യംപറയട്ടെ
FOR MORE.... STAY WITH US !!!
സ്നേഹവും കരുതലും സുരക്ഷിതത്വവും ഏകി കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാം....
ഭാരം നൽകാതെ, അവർക്ക് ഭാവി നൽകാം....
Happy Children's Day
#childrensday
ശിശുദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, പാളയം മഹാത്മാ അയ്യങ്കാളി ഹാളിൽ വച്ച് നവംബർ 14 വൈകുന്നേരം മൂന്ന് മണിക്ക്. ചടങ്ങിൽ ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും, കോഫീ ടേബിൾ ബുക്ക് പ്രകാശനവും നടക്കും.
ശിശുദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 14 ന് തിരുവനന്തപുരം, പാളയം മഹാത്മാ അയ്യങ്കാളി ഹാളിൽ വച്ച് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ചടങ്ങിൽ ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും, കോഫീ ടേബിൾ ബുക്ക് പ്രകാശനവും നടക്കും.
തലയുയർത്തി നിൽക്കുന്ന ഓരോ സ്ത്രീകളുടെയും പിന്നിൽ, കരുത്തിന്റെയും പ്രതിരോധത്തിന്റെയും വിജയത്തിൻ്റെയും കഥകളുണ്ടാകും.
കൈയ്യെത്തിപ്പിടിക്കാന്‍ പറ്റാത്ത സ്വപ്നങ്ങൾ ഒന്നും തന്നെയില്ല!