സാർ ഫോർവേർഡ് എഴുതി തന്നു.
സാറ് ഭയങ്കര തെരക്കിലായിരുന്നു, ഇപ്പഴും പുതിയ ബുക്ക് എഴുതുന്നതിൻ്റെ തിരക്കിലാണ്. പ്രായത്തിൻ്റെ അവശത ഉണ്ടായിരുന്നു. എന്നിട്ടും എഴുതി തന്നു...
ഞാൻ അദ്ദേഹത്തെ കണ്ടിട്ട് ഇന്നേക്ക് 4 ദിവസമേ ആയിട്ടുള്ളൂ..
എനിക്ക് ഇപ്പഴും വിശ്വസിക്കാമ്പറ്റുന്നില്ല.💜💜
@Maliyekan എഴുതി തീർന്നാ പിന്നെ നമ്മടെ കൈയ്യിൽ അല്ല, പിന്നെ പബ്ളിഷർ പറയുന്നത് അനുസരിച്ചാണ്. സമയം എടുക്കുമായിരിക്കും. ഒരെണ്ണം പബ്ളിഷ് ചെയ്ത് കിട്ടിയാലേ എനിക്കും ഇതൊക്കെ പിടുത്തം കിട്ടൂ..
വിഹാനെ വെച്ച് ഒരു നോവൽ എഴുതാം എന്ന് തീരുമാനിച്ചപ്പോ, ഞാൻ വായിൽ തോന്നിയത് ഒക്കെ എഴുതി വെച്ചതെല്ലാം ഇങ്ങനെ ഒക്കെ ആയിത്തീരണം എന്ന് ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നടക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത കാര്യംആയിരുന്നു. സാർ നോവൽ വായിച്ച് നോക്കി അവതാരിക എഴുതിത്തരുമോ എന്ന് പേടിച്ചാണ് ചോദിച്ചത്.