കലാസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ സമൂഹം ഉറച്ച നിലപാട് എടുക്കണം. സിനിമ കാണാനും വിലയിരുത്താനുമുള്ള ഓരോ പൗരന്റെയും അവകാശം സംരക്ഷിക്കപ്പെടണം. ♥️✊
#Emburaan
കേരള ബഡ്ജറ്റ് 2024 - 25
ഒറ്റപ്പാലം മണ്ഡലത്തിലെ അയിക്കലപ്പറമ്പ് - പ്ലാത്തറയുമായി ബന്ധിപ്പിക്കുന്ന പാലവും അപ്പ്രോച്ച് റോഡും നിർമ്മിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.
#KeralaBudget#budgetroads
കേരള ബഡ്ജറ്റ് 2024-25
ഒറ്റപ്പാലം മണ്ഡലത്തിൽ ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിന് സമീപം കരിമ്പുഴ പുഴയിൽ ബോട്ടിങ്ങും അനുബന്ധ പ്രവൃത്തികളും അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനുമായി 2 കോടി രൂപ അനുവദിച്ചു.
#KeralaBudget#budgetkerala#keralaroads#Budget2024
ശ്രീകൃഷ്ണപുരം ഗവ: എൻജിനീയറിങ് കോളേജിൽ 2 പുതുതലമുറ എം.ടെക് എഞ്ചിനീയറിംഗ് കോഴ്സുകൾ അനുവദിച്ചു. എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റാ സയൻസ്, എംടെക് ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് കോഴ്സുകൾക്കാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
ദുരന്തങ്ങളോ അപകടങ്ങളോ സംഭവിക്കുന്ന സന്ദർഭങ്ങളിൽ മനുഷ്യരുടെ സ്വഭാവിക വികാരങ്ങൾ പോലും വകവെക്കാതെ ആ നിമിഷം തന്നെ മൈക്കും ക്യാമറയും തൂക്കി വീടുകളിൽ കയറി പോയി കുടുംബാങ്ങളുടെ നേരെ മൈക്ക് തിരുകി കയറ്റുന്ന മാധ്യമ പ്രവർത്തനം ഇവിടെയല്ലാതെ ലോകത്തെവിടെയിങ്കിലുമുണ്ടോ.?
സി.പി.ഐ (എം) കടമ്പഴിപ്പുറം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ ("സുമിത്രയ്ക്ക് ഒരു സ്നേഹാലയം " ) താക്കോൽ കൈമാറ്റം സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി സ: ഇ.എൻ.സുരേഷ് ബാബു നിർവ്വഹിച്ചു. പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.