@santhoshj@mriduljacob 'അയ്യോ' എന്നത് അയ്യൻ (ശാസ്താവ്)/അച്ഛനെ വിളിക്കുന്നതാണു്. ഇതിനു മൂലമായ 'അയ്യ' എന്ന പദം വ്യാക്ഷേപകനിപാതമായി സൂചിപ്പിക്കുന്നതു സന്തോഷത്തേയും.
#ലല്ലേശ്വരി#പരിഭാഷ
ശൂന്യതയിലുഴറിയൊടുവിൽ
ലല്ല, തന്റെ ശരീരവും മനസ്സും
ഊരിയെറിഞ്ഞു.
ഉള്ളിന്���െയുള്ളിൽ കയറി ഒളിച്ചിരുന്നു.
കാണുന്നില്ലേയിപ്പോൾ
ലല്ലയെന്ന കോരപ്പുല്ലിൽ
ഒരു താമരപ്പൂ
വിടർന്നുനിൽപ്പതു്.
* ലല്ല(ശ്വരി) - പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവഭക്തയായ കശ്മീരി കവയത്രി
@muzhu_pranthan സംസ്കൃതത്തിൽ 'അച്' എന്നൊര�� ധാതുവുണ്ടു്. ബഹുമാനിക്കേണ്ട/ആദരിക്കേണ്ട എന്നർത്ഥം വരുന്നതു്. തമിഴിൽ ഇതു 'അത്തൻ' ആയി മാറുന്നുണ്ടു്. മലയാളത്തിലിൽ ഒരുപക്ഷേ തിരികെ ദന്ത്യം മാറി താലവ്യം തന്നെ ആയതാകാം.
++ അച്ചം = ഭയം ;
അച്ഛം = നിൎമ്മലം
( കണ്ടതു പറഞ്ഞൂന്നേയുള്ളു. #ഉറപ്പില്ല )
@Dinkan_ ഫസ്റ്റിയർ ഒരു രസവുമില്ല. വല്ല ബ്രാ��്ചിന്റെയും Kirchhoff's law, Fleming Bond, Wien bridge oscillator - ഒക്കെ പഠിച്ചങ്ങു പോകും.
S3-യിൽ ഒരു Principles of Programming in C വരും.
ഹാഷിൻക്ലൂഡ് സ്റ്റുഡിയോ ഡോട്ടെച്ച്, വോയിഡ് മെയിനിൽ അവസാനിക്കുന്ന പ്രോഗ്രാമുകൾ, അൽഗോരിതങ്ങൾ, ഫ്ലോചാർട്ടുകൾ..
#ദർവീഷ്#പരിഭാഷ
ഒരുവൻ മാനത്തേക്കു കൺനീട്ടുന്നു.
കുഞ്ഞിനക്ഷത്രം തന്നെ കൺമിഴിക്കുന്നതയാൾ കാണുന്നു
അയാൾ താഴ്വാരത്തേക്കു നോക്കുന്നു.
തന്റെ കുഴിമാടം കൈയ്യാട്ടി വിളിക്കുന്നതയാൾ കാണുന്നു.
അയാൾ തന്റരികിലെ സ്ത���രീയെ നോക്കുന്നു.
തന്റെ ആനന്ദവും യാതനയുമായവൾ,
അയാളെ പക്ഷേ നോക്കുന്നതുമില്ല.
സ്വപ്നത്തിൽ എനിക്കൊട്ടും നേരം കിട്ടിയില്ല,
അവനെ മാറു ചേരുമാറൊട്ടിയൊന്നു ചുംബിക്കാൻ,
അവന്റെ പേരെന്തെന്നു ചോദിക്കാൻ,
ഒന്നു തലോടാൻ, കൊഞ്ചിക്കാൻ..
ഹാ..,
���റക്കമില്ലാതെന്റെയെത്ര രാത്രികൾ,
അവനെ സ്വപ്നം കണ്ടു
ഞാൻ കിടക്കുമ്പോൾ.
പ്രണയവും പീഢയോ?
@skk_ls രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദി അടക്കം ഗീതാഗോവിന്ദം കുറേ പരിഭാഷയ്ക്കു വിധേയമായിട്ടുണ്ടു്. അക്കൂട്ടത്തിൽ വേറിട്ടു നിൽക്കും ചങ്ങമ്പുഴയുടെ 'ദേവഗീത'. ഒരു പരിഭാഷ എന്നു ചുരുക്കാനാകാത്തവണ്ണം സ്വന്തമായി ഒരു അസ്തിത്വമുള്ള, തീൎത്തും ഒരു പുനർനിൎമ്മിതി.