@jithu2022 വാക്കുകൾകൊണ്ട് പോരാടാം.. എന്നാൽ മൗനം കൊണ്ട് കീഴടക്കാൻ ആത്മസംയമനം ഉള്ളവർക്ക് മാത്രം കഴിയും.. ��ാനവർക്കായി മാത്രം നൽകിയ കഴിവാണ് ഉരിയാടാൻ ഉള്ള കഴിവ്.. അത് മനസ്സിനെ മനസ്സുകൊണ്ട് മനസ്സിലാക്കാനുള്ള കഴിവ് നൽകാത്തതിനാലാണ്.. അതിനാൽ ആരും ആരെയും വാക്കുകളാൽ വ്രണപ്പെടുത്താതിരിക്കട്ടെ.
ഇവിടം സ്നേഹം ശൂന്യമാവുന്നു .. വൃദ്ധസദനങ്ങളുയരുന്നു കുഞ്ഞികുരുന്നിൻ ഭാവന കമ്പ്യൂട്ടർക്കഥനങ്ങളിലലിയുന്നു
മാതൃമലയാളമില��ല മതേതരത്വമില്ല മാതൃസംസ്കാരമില്ല ഇംഗ്ലീഷ് അക്ഷരമുനകൾ കൊണ്ട - മർത്തി വരക്കുന്നു മാതൃഭൂമിയുടെ മടിത്തട്ടിലൊരു "മമ്മി" യുഗം.
#തൂലിക #കവിത
പാടാത്ത വരികൾ ഏറെയുണ്ട് എൻ മനസ്സിൽ
കേൾക്കാത്ത രാഗത്തിന് ഈണങ്ങൾ പോലെ
അറിയാതെ പോകുന്ന പലതുണ്ടെൻ കാതിൽ
കാണാത്ത കാഴ്ചകൾ പോലെ
മങ്ങിയ തിരിതൻ നേരിയ വെട്ടത്തിൽ
എവിടെയ�� പോയ്മറഞ്ഞൊരു മുഖം തേടി
അലയുന്നു വെറുതെ രാപ്പാടി പോലെ........
#തൂലിക #കവിത