ഒരു നല്ല പ്രണയകാലം ഒടുവിൽ വർഷങ്ങൾക്കപ്പുറം പിരിയേണ്ടി വന്നവർ പരസ്പ്പരം ചേരാത്തവർ എന്ന തിരിച്ചറിവിൽ പ്രണയം നഷ്ടമാകാതെ അവർ അകന്നു പോയി അവർ എന്തെന്ന് അറിയാതെ പോയ മറ്റുള്ളവരുടെ ചോദ്യം
നീ എന്ത് ചെയ്തു അവളെ...?
അതിമനോഹരമായി അവന്റെ മറുപടി ഞാനവളെ സ്നേഹിച്ചു... Stupid fucking question
അതെ അവളെന്നോട് ചെയ്തയേറ്റവും വലിയ ചതി.
നിദ്രയില്ലാ ഹൃദയത്തിൻ താളം തെറ്റാതുള്ളി നിറച്ചൊരു തൂലികയാൽ നിന്നെ വർണ്ണിച്ചിടാം ചിതറി തെറിച്ചു പോയ അക്ഷരങ്ങളെ ഒത്തുചേർത്തുഞാൻ പറയാം... മറ്റാരെയും പ്രണയിക്കാൻ കഴിയാത്തവണ്ണം ജഡമാക്കി മാറ്റിയൊരു ഹൃദയത്തിൽ നീ എന്ത് പ്രണയമാണ് കുത്തി വച്ചത്....?
ഓർമ്മകളാണ് മനുഷ്യന്റെ ശാപം.!!
ഈറനണിഞ്ഞൊരു പുലർകാലകാറ്റായി തഴുകിയെൻ മനവും പകർന്നെടുത്തൊരു നിൻ ഗന്ധം ചുമരിലേറ്റി തലോടി അകന്നുവോ
ഇടവഴിയിൽ പരിചിതമാം ഹൃദയം പുഞ്ചിരിക്കയാൽ മറച്ചു നിൻ ചുണ്ടുകളെ നോവിച്ച് രണ്ട് അപരിചിതർ നമ്മൾ കണ്ടന്നുപോയി.ഹൃദയം നുറുങ്ങുമെൻ നിമിഷം ഓർമ്മകളെ ശപിച്ചു പോയി 💔
അക്ഷരങ്ങളെ ആദ്യമായി മറന്നു തുടങ്ങിയിരിക്കുന്നു അത്രമേൽ പ്രാണനായിചേർത്തുനിറച്ചൊരു തൂലികതൻ മഷിയും കട്ടപ്പിടിച്ചു തുടങ്ങി ഇനിയൊരിക്കലും നിനക്കായി ചലനം നിലച്ചോരു തൂലികയായി ഞാനേകനായി മറ്റൊരു തൂലികയിൽ നിന്നെ ചേർത്തെഴുതുവാൻ കഴിയാതെ സ്വപ്നങ്ങളിൽ നിന്നെയും ചേർത്തിങ്ങനെ കാലം കടന്നുപോകയോ💔
പ്രണയം...... ഒടുവിലങ്ങനെ ചിതയിൽ കത്തിയെരിയുമ്പോൾ ജാതിയും മതവും ജോലിയും പണവും ഒന്നും തികയാതെ വന്നിടുമ്പോൾ വർഷങ്ങൾക്കപ്പുറം നരയിൽ ജീവിതം ചാരമാകും നേരം തിരകളിൽ ഒരുപിടി ചാരമായി പ്രണയം ചേർത്തുപിടിക്കാം ആ തിരകളിൽ ജീവിച്ചിടാം നമുക്കാ സാമുദ്രത്തിൽ ഒരുമിച്ചിടാൻ കാത്തിരിക്കാം..
ഇന്നു ഞാൻ എവിടെയോ കേട്ടിരുന്ന ഒരു കാര്യമുണ്ട്. സ്ത്രീധനം എന്താണത്.?
18 തികയാൻ കാത്തിരുന്ന മാതാപിതാവിന്റെ സ്വപ്നങ്ങൾക്കുപരി പതിനെട്ടുവർഷം കൂടെ ജീവിച്ച മകളുടെ സ്വപ്ന സന്തോഷങ്ങളെ കുപ്പതൊട്ടിയിൽ ചവിട്ടിതാഴ്ത്തി നാട്ടുകാരുടെ തൃപ്തി അടയിച്ചു. മാതാപിതാക്കൾക്ക് മുന്നിൽ പെണ്ണിനെ
തൂക്കിലേറ്റാൻ നൂറുപവനും പണവും ആഡംബര വണ്ടിയും കൊടുത്തു കൂടെ കഴുത്തിലൊരു കയറും. മകളെ നീ അവിടെ ദുഃഖത്തിലാഴ്ത്തി ജീവിച്ചിടണം കാരണം നിന്നെ നോക്കി നാട്ടുകാരുണ്ട്.., പതിനെട്ടിനാൽ കഴുമരത്തിൽ കയറ്റിവിട്ടൊരു പെണ്ണിന് പറയാൻ പ്രാണനായി കണ്ടൊരു പ്രണയമുണ്ട്.
പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാകും ഇരുളണിയും നിഴലായ് നിഛലമായി നിൽക്കപോൽ മറന്നിടും വിധിയെ പഴിച്ചു.
രൂക്ഷമാം കാഴ്ചപ്പാടുകളിൽ പരസ്പ്പരമൊരുപിടി പൊടിയായി മാറും കാഴ്ചകളിൽ നിറയുമൊരുതുള്ളി നീരായി പതിക്കും പുഷ്പങ്ങൾ ഏറ്റുവാങ്ങി മറ്റൊരു ലോകത്തിൽ നാം ഒന്നുചേരും.
അതെ നാളെയാണ് നിന്റെ മാംഗല്യം!
ജോലി ഒന്നും ആകാതെ വീട്ടിൽ ഡിപ്രെഷൻ അടിച്ചു ഇരിക്കുന്ന എനിക്ക് ഏതോ ഒരുത്തൻ തന്ന പനിയുമായി ഹോസ്പിറ്റൽ പോയി പേരും വയസ്സും മേൽവിലാസ്സവും കൊടുത്തത് പോരാഞ്ഞിട്ട് നമ്പർ കൊടുത്തു അത് പോരാഞ്ഞിട്ട് ജോലി എന്താണ് എന്ന് അറിയണം പോലും..
ഒരു പരിചയവും ഇല്ലാതെ ഒരു അറിവും ഇല്ലാതെ മാറ്റാരുടെയൊക്കെയോ ഭാവനയിൽ ഉദിച്ച സ്വപ്നങ്ങൾ അടിച്ചമർത്തി വിധിയുടെ വിളയാട്ടത്തെ പഴിച്ച് ജീവിതം പ്രണയമല്ലാതെ കെട്ടാൻ വിധിക്കപ്പെട്ടവർ
പറയാൻ മറന്ന പ്രണയം... വാടിതളർന്നു പോയി എഴുതിവെച്ച നിൻ പേരിൽ അറിയാതെ തല ചായിച്ചുറങ്ങി.
നിറങ്ങളാൽ അവശേഷിച്ചൊരു കലാലയ നിമിഷങ്ങളെ ഇന്നും ഓർക്കുന്നു ഞാൻ മിഴിനിറയാതൊരു ദിനവും. സ്വപ്നങ്ങളാൽ കോടമഞ്ഞണിഞ്ഞ പുതുദിനങ്ങളിൽ നിറങ്ങൾ നിറഞ്ഞൊരു ദിനവും വന്നുചേരുകയില്ല
പറയാം ഇനിയുമാ അക്ഷരങ്ങൾ..