സെപ്റ്റംബർ 5 : അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന് നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ നമുക്ക് നന്ദിയോടെ ഓര്‍ക്കാം.
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ എല്ലാ ഗുരുക്കന്മാര്ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.
സ്നേഹത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശവുമായി ഒരിക്കൽക്കൂടി ഓണം നമ്മുടെ ജീവിതത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് മോര് ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാന്‍ ബാവായെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ സ്വീകരിച്ചു.
ഒരേ സുറിയാനി പൈതൃകം പിന്തുടരുന്ന ഇരു സഭകളും തമ്മിലുള്ള പരസ്പര ബന്ധവും സഹകരണവും പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
സഹോദരതുല്യമായ സ്നേഹബന്ധം; മെത്രാഭിഷേക രജത ജൂബിലി ആശംസകൾ
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലിയുടെ ഈ അനുഗ്രഹീത വേളയിൽ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേരുന്നു
ഇന്ന് ചിങ്ങം ഒന്ന് - പുതിയ പ്രതീക്ഷകളുടെ പൊൻപുലരിയുമായി
മലയാളമാസത്തിന്റെ പുതുവർഷം പിറക്കട്ടെ… ✨
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു നല്ല വർഷത്തിന്റെ തുടക്കമാകട്ടെ ഈ ചിങ്ങപ്പുലരി. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചിങ്ങം ഒന്നിന്റെയും കർഷകദിനത്തിന്റെയും ആശംസകൾ! 🌼✨
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റവ. സാറാ മുള്ളലിയുടെ ഔദ്യോഗിക വസതിയായ ലാമ്പത്ത് പാലസിലെ സ്വീകരണമുറിയിൽ ചരിത്രസ്മരണയായി ഇന്നും ആദരപൂർവം സംരക്ഷിക്കപ്പെടുന്ന പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ എണ്ണഛായാചിത്രത്തിന് മുന്നിൽ
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റെവറന്റ് സാറാ മുള്ളലിയുമായി ലണ്ടനിലെ ഔദ്യോഗിക വസതിയായ ലാമ്പത്ത് പാലസിൽ സൗഹൃദസന്ദർശനം നടത്തി
മലങ്കര സുറിയാനി സഭയുടെ 'മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് നടന്നിട്ട് ഇന്ന് 150 വർഷം പൂർത്തിയാകുന്നു; ശതോത്തരസുവർണ ജൂബിലി സ്മരണയിൽ ചരിത്രം വീണ്ടും അനുസ്മരിക്കപ്പെടുന്നു
അറിവിന്റെയും ചിന്തയുടെയും വെളിച്ചം തലമുറകളിലേക്ക് പകരുന്ന മഹത്തായ സംസ്കാരത്തെ പുതുക്കി ഓർക്കുന്ന ദേശീയ വായനാദിനം. കൂടുതൽ പുസ്തകങ്ങൾ വായിക്കാനും, ലഭിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും, വായനയുടെ മഹത്തായ സംസ്കാരം അടുത്ത തലമുറകളിലേക്ക് കൈമാറാനും നമുക്ക് പ്രതിജ്ഞ ചെയ്യാം.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനം ലോകജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന വാർത്തയാണ്. സംഘർഷവും യുദ്ധഭീതിയും ലോകത്തെ ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിൽ, സമാധാനത്തിലേക്കുള്ള ഈ നീക്കം ഏറെ സ്വാഗതാർഹമാണ്.
കേരളത്തിൽ വിർച്വൽ ഓട്ടോപ്സി: മനുഷ്യസ്നേഹവും ശാസ്ത്രപുരോഗതിയും കൈകോർക്കുന്ന ചരിത്രനേട്ടം
ഈ മഹത്തായ സംരംഭത്തിന് സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
ജനസേവനത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
കർണാടക സംസ്ഥാന മന്ത്രിസഭയിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ പ്രിയപ്പെട്ട ശ്രീ. കെ.ജെ. ജോർജിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ നേരുന്നു.