#PeaceOverWar
ദൈവത്തിന്റെ സര്‍വ്വ വ്യാപകമായ പരിപാലന സമ്പ്രദായങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്, നാമും മനുഷ്യര്‍ക്കു പൊതുവെ നന്മ ചെയ്യുകയും, കുടുസ്സായ മനോഭാവം കാണിക്കാതെ നമ്മുടെ അനുകമ്പയെ വിസ്തൃതമാക്കുകയും വേണമെന്നാണ്.
#PeaceOverWar
നാമെല്ലാം മനുഷ്യരെന്ന നിലയില്‍ പൊതു താല്പര്യത്തോടു കൂടിയവരുമാകുന്നു. അതെ, മനുഷ്യരെന്ന പേരില്‍ നമ്മളെല്ലാവരും പരസ്പരം ബന്ധിതരായിരിക്കുന്നു. അതുമല്ല, നാം ഒരേ രാജ്യത്തില്‍ നിവസിക്കുന്നവരാകയാല് അന്യോന്യം അയല്‍ക്കാരെന്ന നിലയിലും ബന്ധപ്പെട്ടവരാകുന്നു.
#PeaceOverWar
നമ്മള് ആത്മാര്‍ത്ഥതയോടും നിഷ്കപടതയോടും കൂടി പരസ്പരം മിത്രങ്ങളായി വര്‍ത്തിച്ചും , മതപരവും ലൗകികവുമായ വൈഷമ്യഘട്ടങ്ങളിലെല്ലാം അന്യോന്യം സഹതാപം പ്രദര്‍ശിപ്പിച്ചും ഒരേ ശരീരത്തിലെ അവയവങ്ങളെന്നോണം തമ്മില്‍ സഹകരിക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാകുന്നു.
-Promised Messiah(a.s)
#PeaceOverWar
ഇന്ന് ലോകത്ത് സമാധാനം സ്ഥാപിക്കുക എന്ന ജോലി വാഗ്ദത്തമസീഹിന്റെ ജമാഅത്തിനാണ് ഏൽപ്പിക്കപ്പെട്ടിട്ടുള്ത്. നമ്മൾ ഗാർഹിക തലം മുതൽ അന്താരാഷ്ട്രതലം വരെ ഇത് അനുസരിച്ച് നമ്മുടെ പങ്ക് വഹിക്കുന്നില്ലെങ്കില്‍ നമ്മളുംസമാധാനത്തിലും ശാന്തിയിലും ഇരിക്കുംഎന്നതിന് ഒരുജാമ്യവുമില്ല.
#KhilafatForPeace
അല്ലയോ യൂറോപ്പേ! നീയും രക്ഷയിലല്ല. അല്ലയോ ഏഷ്യ നീയും സുരക്ഷിതമല്ല. അല്ലയോ ദ്വീപുകളില്‍ വസിക്കുന്നവരേ! ഒരു കൃത്രിമ ദൈവവും നിങ്ങളെ സഹായിക്കുകയില്ല. നഗരങ്ങള്‍ മറിഞ്ഞു വീഴുന്നത് ഞാന്‍ കാണുന്നു. ജനസമൃദ്ധമായ സ്ഥലങ്ങള്‍ ജനശൂന്യമാകുന്നതും ഞാന്‍ കാണുന്നു.
#KhilafatForPeace
നിങ്ങളും രണ്ടാമത്തെ ദിവ്യ തേജസ്സിനെ ദർശിക്കേണ്ടത് അത്യാവശ്യമാകുന്നു. നിങ്ങൾക്ക് ഗുണകരമാണ് അതിന്റെ ആഗമനം.... അല്ലാഹു പറയുന്നു “നിന്നെ പിൻപറ്റുന്ന ഈ ജമാഅത്തിന് അന്യരുടെ മേൽ അന്ത്യദിനം വരെ ഞാൻ വിജയം തന്നരുളുന്നതാണ്. അതിനാൽ എന്റെ വേർപാടിന്റെ ദിനം നിങ്ങളിൽ
#KhilafatForPeace
പ്രകടമാകേണ്ടതും അനന്തരം ശാശ്വത വാഗ്ദാനത്തിന്റെ ദിനം വെളിപ്പെടേണ്ടതും നിർബന്ധമാകുന്നു. നമ്മുടെ ദൈവം സത്യസന്ധനും വിശ്വസ്തനും വാഗ്ദാനപാലകനുമാണ്. അവൻ വാഗ്ദാനം ചെയ്യുന്നതെന്തോ അതെല്ലാം നിങ്ങൾക്ക് പൂർത്തിയാക്കിക്കാണിക്കും. ഈ ദിവസം ലോകാവസാനത്തിന്റെ ദിനമായാലും, വലിയ ആപത്തു കൾ ഇറങ്ങേണ്ട
ഖിലാഫത്തിന്റെ യാഥാർഥ്യത്തെ കുറിച്ച് ചിന്തിക്കാത്തവർ അതിനെ സാധാരണയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വസ്തുവായി ധരിക്കുന്നു. അതിനെ ഭൗതീക തിരഞ്ഞെടുപ്പിനെ പോലുള്ള ഒരു തിരഞ്ഞെടുപ്പു ഫലമായി ഗണിക്കുന്നു. ഖിലാഫത്തിന്റെ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ അഭിപ്രായവും ഉണ്ട് എന്നത്
#KhilafatForPeace
വാസ്തവം തന്നെയാണ്. എന്നാൽ ഖിലാഫത്ത് പ്രയത്നത്താലും പരിശ്രമത്താലും ലഭ്യമാകുന്ന ഒന്നാണെന്ന ധാരണ തെറ്റാണ്. ലയസ്തഖ് ലിഫന്നഹും എന്ന ദൈവീക വചനം പറയുന്നത് ഖലീഫയെ അല്ലാഹു നിയമിക്കുന്നു എന്നാണ്. അവൻ തന്റെ കാരുണ്യത്താൽ അർഹരായ വ്യക്തിക ളെ ഖിലാഫത്തിന്റെ പദവിയിൽ ഉപവി ഷ്ഠരാക്കുന്നു.
then will emerge the Caliphate based on the Prophetic standard of values. Then he became silent.
(Musnad Ahmad bin Hanbal, Hadith Noman bin Bashir, vol 4 page 273)
The Holy Prohpet s.a.s. said: "Prophetic period will remain with you as long as Allah wills, then Allah the Supreme will lift it; then will emerge Caliphate based on the prophetic standard of values and re- main as long as Allah wills that it remain;
#KhilafatForPeace
then Allah will lift it; then will start absolute monarchy and remain so long as Allah wills that it remain; then Allah will lift it; then will start cruel government and remain so long as Allah wills that it remain; then Allah will lift it;
പിന്നീട് അല്ലാഹു അതിനേയും മാറ്റും. തുടർന്ന് നുബുവ്വത്തിന്റെ മാർഗത്തിലുള്ള ഖിലാഫത്ത് നിലവിൽ വരും. ശേഷം തിരുനബി(സ) മൗനം ദീക്ഷിച്ചു. (മുസ്നദ് അഹ്മദ് ബിൻ ഹസൽ ഹദീസ് നുഅ്മാനുബ്നു ബശീർ, ഭാഗം: 4, പേജ്: 273).
ഹദ്റത്ത് ഹുദൈഫ(റ) നിവേദനം ചെയ്യുന്നു:
തിരുനബി(സ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നിടത്തോളം കാലം നിങ്ങളിൽ നുബുവ്വത്ത് നിലനിൽക്കും. പിന്നീട് അവൻ ഉദ്ദേശിക്കുമ്പോൾ അതിനെ ഉയർത്തും. തുടർന്ന് പ്രവാചകത്വത്തിന്റെ മാർഗത്തിലുള്ള ഖിലാഫത്ത് നിലവിൽ വരും.
#KhilafatForPeace
അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അത് നിലനിൽക്കും. പിന്നെ അവൻ അതിനെ ഉയർത്തും. തുടർന്ന് പരുക്കൻ രാജാധിപത്യം നിലവിൽ വരും. അല്ലാഹു ഉദ്ദേശിക്കുന്ന കാലംവരെ അത് അവശേഷിക്കും. പിന്നീട് അവൻ അതിനേയും എടുത്തുമാറ്റും. തുടർന്ന് സ്വേച്ഛാധിപത്യ മർദ്ദക ഭരണം നിലവിൽ വരും.