ഈ മത ടീംസ് എത്ര വേദനിച്ചാലും അവരെത്ര വെറുപ്പ് പരത്താൻ ശ്രമിച്ചാലും ലോകം പുരോഗമിക്കുക തന്നെ ചെയ്യും. മാറില്ല എന്ന് പറഞ്ഞാൽ ഒപ്പമുള്ള പുതുതലമുറ മാറി പൊയ്ക്കോളും. അവസാനം ആകാശത്തെ മഴവില്ല് കിത്താബില് വരെ വരും.
സമൂഹം പണ്ടിങ്ങനെയൊന്നും ആയിരുന്നില്ല എന്ന് പറയുന്നവരെ പണ്ടത്തെ സംഭവങ്ങൾ ഒന്നും ബാധിച്ചു കാണില്ല. ഞെട്ടിക്കണ വാർത്ത എന്നത് അറിവും ബോധവും ഉള്ള കാലം മുതൽ നമ്മടെ ഒപ്പമുള്ള സാധനമാണ്
അതിജീവിച്ചവരെ ഓർത്താണ് കൂടുതൽ വിഷമം വരുന്നത്. എങ്ങനെയാകും അവര് സഹിക്കണത്. പത്തുപതിനഞ്ച് കൊല്ലം മുന്നെ നഷ്ടപ്പെട്ടവരെ ഓർത്ത് വരെ ഇപ്പളും പലപ്പോഴും ഉറക്ക് ഒന്നും കിട്ടുന്നില്ല. എങ്ങനെ ആണ് ഇവരൊക്കെ അതിജീവിക്കുക. മാനസികമായി ഇവർക്കൊക്കെ കരുത്ത് നൽകാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
അവർ എഴുതുന്നതും പറയുന്നതുമെല്ലാം നിങ്ങളോടാണ് എന്നോർത്തു സന്തോഷിക്കാൻ വരട്ടെ.. നിങ്ങൾക്ക് അവർ പ്രിയപ്പെട്ടവരായിരിക്കുന്നത് പോലെ അവർക്ക് പ്രിയപ്പെട്ടതായി മറ്റാരെങ്കിലുമുണ്ടെങ്കിലോ.
മനുഷ്യരങ്ങനെയാണ്
അകലെയിരുന്നുകൊണ്ട്
ആശ്വാസത്തിന്റ
കൈകൾനീട്ടും
സാരമില്ല പോട്ടെയെന്നോ
ഒക്കെശരിയാവുമെന്നോ
ഒപ്പമുണ്ടെന്നോ
വാക്കാൽ പറയും
എന്നിട്ട്
എളുപ്പത്തിൽ
മടങ്ങിവന്നിട്ട്
ചിതറിപ്പോയ മനസ്സിനെ
ഒതുക്കിവയ്ക്കും
പിന്നെ
സ്വന്തം
മുറിവുകൾക്ക്മേലെ
വച്ചുകെട്ടാനുള്ള
മരുന്ന്തിരഞ്ഞിറങ്ങും
അന്ന്,
അങ്ങിനെ പറഞ്ഞാൽ മതിയായിരുന്നു.
അപ്രകാരം ചെയ്താൽ മതിയായിരുന്നു.
എന്നൊക്കെ.. ഇന്നു
ചിന്തിച്ചിട്ടു കാര്യമില്ലാലോ!
എങ്കിലും,
പോയകാലങ്ങളിലെ ചിന്തകൾ..
നഷ്ട്ടപെട്ട അവസരങ്ങൾ..
തെറ്റിപോയ തീരുമാനങ്ങൾ..
ഇതൊക്കെ തിരുത്താനായി,
പോയകാലമിനി വരില്ലോലോ.!
എന്നതാണു ജീവിതത്തിന്റ,
ദുരന്തത.!
ഇതൊക്കെ കണ്ട് ഇങ്ങനെ നിശബ്ദരായി ഇരിക്കാം, കണ്ടില്ലെന്ന് നടിക്കാം. അവസരം കിട്ടുമ്പോൾ പ്രൗഡ് ആകാൻ അല്ലാതെ രാജ്യത്തിനോടോ സമൂഹത്തോടോ വേറൊരു കമ്മിറ്റ്മെന്റും ഇല്ലല്ലോ
ചിലർ കേൾക്കാനാഗ്രഹിക്കുന്ന ഉത്തരങ്ങൾ കിട്ടുന്നത് വരെയും ചോദ്യങ്ങൾ തുടരും. എത്ര പറഞ്ഞാലും മനസ്സിലാക്കില്ല..
അവിടെയൊക്കെയാണ് ക്ഷമ ന്ന് പറഞ്ഞത് കയ്യീന്ന് പോകുന്നത്.
ഇവിടെയുള്ള ഒരോ മനുഷ്യന്റെയും ജീവിതത്തിലെ ഏതെങ്കിലും ഫ്രസ്റ്റ്രേഷന് എന്നെങ്കിലും ഇരയാകുമെന്ന സോഷ്യൽ ആങ്ക്സൈറ്റിയും പേറി ഒരു ആയുസ്സ് ഇവിടെ തീർക്കേണ്ട കാര്യം ഒരു യുവാവിനും യുവതിക്കും ഇല്ല. രക്ഷപ്പെടാൻ കഴിയുന്നവർ രക്ഷപ്പെടട്ടെ.
എല്ലാം തികഞ്ഞവരെന്ന് ഐതിഹ്യ കാലം മുതൽ വിധിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നത കോണിൽ ഇരിക്കുന്നവന് എന്ത് അബദ്ധങ്ങളും പറ്റാം എന്ത് തെറ്റും ചെയ്യാം. അതിന് ഒഴിവുകിഴിവുകൾ ലഭിക്കും. കാലങ്ങളായി താഴെ നിൽക്കുന്ന സംശയിക്കപ്പെടുന്ന സാധാരണക്കാരൻ എപ്പോഴും 100% പെർഫക്ട് ആയി ജീവിക്കേണ്ട ഗതികേടിലും.
എല്ലാം തുറന്നു പറയുന്നവർ.!
എന്നു ചിന്തിക്കുന്നവരുടെ..
കാര്യത്തിൽ,
പിന്നീട് മനസ്സിലാവും.. അവർ,
എല്ലാം തുറന്നു പറഞ്ഞിട്ടില്ലെന്ന്.!
അതവർക്ക്,
ഏറെ പ്രിയപ്പെട്ടതാവാം..
സ്വകാര്യമായതാവാം..
മറ്റു ചിലർക്ക്,
തങ്ങളുടെ, വില പോയാലോ..
എന്നോർത്തിട്ടുമാവാം.!
ജീവിത സൗകര്യങ്ങളിൽ ഏറെ മുന്നിലാണെന്ന് അവർക്ക് ബോധ്യം ഉണ്ടെങ്കിലും അത് നാട്ടാരെ കൂടെ കാണിച്ച് ബാക്കിയുള്ളവർക്ക് അപകർഷതാ ബോധം ഉണ്ടാക്കിയാലെ സ്വയം ബോധ്യപ്പെടൂ എന്ന നിലയിലാണ്
ടൗണിൽ വരുന്നതിന് വിലക്ക് ആണെന്ന് കരുതി നാട്ടിലെ ബസ്റ്റോപ്പിൽ ഇരിക്കാമെന്നാണോ. അതുമില്ല. റൗണ്ട്സിന് പോകുന്ന ഏതേലും പോലീസ് ജീപ്പ് വന്നാൽ പിന്നെ ആ പിള്ളേരുടെ പുതിയ ജാതകം ഇവർ എഴുതും