@healingly രാത��രിയുടെ ഒന്നാം യാമത്തിൽ
ഞാൻ കാത്തിരിക്കും
നിലാവുപോലും ഉറങ്ങാൻ മറക്കുന്ന
ആ നിശ്ശബ്ദതയിൽ
നിന്റെ ശബ്ദത്തിൽ വിരിയുന്ന
ആ പാട്ടൊന്നു കേൾക്കാൻ 🫣
ചുംബനങ്���ളേക്കാൾ
പ്രണയം തൊട്ടറിയുന്നത്
നിന്റെ നെഞ്ചിലെ ചൂടിലാണ്
ഒന്നും മിണ്ടാതെ
നിന്നിലേക്ക് ചേർന്നിരിക്കുമ്പോൾ
എന്നെ പൊതിഞ്ഞുനിൽക്കുന്ന
നിന്റെ കരവലയങ്ങളിൽ
ഞാനെന്നെപ്പോലും മറന്നുപോകുന്നുണ്ട്
അത്രമേൽ പ്രിയപ്പെട്ടതാണ്
നിന്നോടൊപ്പമുള്ള
ആ നിശ്ശബ്ദ പ്രണയനിമിഷങ്ങൾ !!!