#Backlash is a psychological thriller and a slow-burn crime novel set in a small town in Kerala, written by #DevadasVM, one of the strongest voices in contemporary Malayalam literature, and translated into English by #NandakumarK@WestlandBooks
ഒരുകാര്യത്തിൽ മാത്രമേ ബ്രിട്ടോയോട് വിയോജിപ്പ് തോന്നിയിരുന്നുള്ളൂ, വ്യാജവൈദ്യന്മാരുടെ പ്രചാരകവേല ചെയ്യുന്നതിൽ. ബ്രിട്ടോ ആധുനീക വൈദ്യപരീക്ഷണത്തിനായി തന്റെ മൃതദേഹം വിട്ടുകൊടുക്കുന്നുവെന്ന വാർത്തയിലൂടെ ബാക്കിയുണ്ടായിരുന്ന നേർത്ത വിയോജിപ്പും ഇല്ലാതാകുന്നു. സല്യൂട്ട് ബ്രിട്ടോ.വിട!
തൊഴിൽപരമായി ചില സംഘർഷങ്ങൾ തുടരുന്നതിനാൽ എഴുത്തും വായനയുമൊക്കെ ഏറെ കുറവായ ഒരു വർഷമായിരുന്നു 2018. എഴുത്തിലെ ആമയോട്ടത്തിന്റെയും മുയലുറക്കത്തിന്റെയും ഇടവേളകളിൽ വായി��്ചും വർത്തമാനം പറഞ്ഞും വിമർശിച്ചുമൊക്കെ കൂടെനിന്നവരോടെല്ലാം സ്നേഹം. ഏവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ. 👍
തീവണ്ടിയിലെ അപ്പർ ബർത്തിൽ കിടന്ന് വായിക്കുന്നതോണ്ട് എന്താണെന്ന് ആരും കാണില്ല. ഏതോ കനപ്പെട്ട സംഗതിയുടെ ഗൗരവ വായനയിലാണെന്ന് കരുതിക്കൊള്ളും. അരണ്ട വെളിച്ചമായതിനാൽ അറിയാതെ പുഞ്ചിരിച്ചാലും പെട്ടെന്നു പിടിക്കാനുമാകില്ല. ബോബനും_മോളിയും@കിന്റിൽ