കോവിഡ് വ്യാപനമുണ്ടായാല്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി എറണാകുളം ജില്ലാ ഭരണകൂടം
https://t.co/kXkB9nWsTw
Source : "DIO Ernakulam" via Dailyhunt
Download Now
https://t.co/d2xGBywGqn
ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് ഭൂതത്താൻകെട്ട് ബാരേജിന്റെ 3 ഷട്ടറുകൾ 150 സെ.മീ തുറന്നു. പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
https://t.co/PIUnahw6JT
The AirIndia pilots and cabin crew of the first batch of evacuation flight departing from kochi tomorrow were provided infection control practices training from Govt.Medical College, Ernakulam, Kalamassery. RTPCR test were also conducted for the entire crew.
ടാക്സി വാഹനങ്ങളിൽ സുരക്ഷിത യാത്ര ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം. ടാക്സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം
കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 0487 2320466, ഡോ. സുമേഷ് : 9895558784, ഡോ. കാവ്യ: 9961488260, ഡോ. പ്രശാന്ത്: 94963311645, ഡോ. രതി: 9349171522
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അകത്തും പുറത്തും കൂടുതൽ സുരക്ഷാപരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മുൻനിർത്തി യാത്രക്കാർ നേരത്തെ എത്തേണ്ടതാണ്
സപ്ളൈകോ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിപണനോത്ഘാടനം നിർവഹിച്ചു. രാജ്യാന്തര നിലവാരമുള്ള അപ്പർ ആസ്സാം തേയില ഉപയോഗിച്ച് തയ്യാറാക്കിയ ടീ ബാഗ് ഒന്നിന് 1.20 രൂപയാണ് വില. 25, 50 എണ്ണം അടങ്ങിയ പായ്ക്കുകളിൽ ലഭ്യമാണ്. യഥാക്രമം 30, 58 രൂപയാണ് വില..
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.