CLICK (Community Led Initiative for Cyber Resilient Keralam). CLICK ന്റെ കൊല്ലം റൂറൽ ജില്ലാതല ഉദ്ഘാടനം 31.10.2026 രാവിലെ 10.00 മണിക്ക് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചുനടന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷാജി സുഗുണൻ IPS ചടങ്ങ് ഉദ്ഘാടനം ചെയ്തു.
🛡️ സൈബർ സേഫ് കേരളം 😎💻
🎯 2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം എന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ 👮♂️ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ മുന്നേറ്റമാണ് CLICK – Community Led Initiative for Cyber Resilient Keralam. 🌐🛡️
🔐 Be Alert | Be Aware | Be Cyber Safe
സൈബർ സേഫ് കേരളം😎
2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം ലക്ഷ്യമിട്ട് കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ മുന്നേറ്റമാണ് CLICK (Community Led Initiative for Cyber Resilient Keralam).
സൈബർ സേഫ് കേരളം📷
2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം ലക്ഷ്യമിട്ട് കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ മുന്നേറ്റമാണ് CLICK (Community Led Initiative for Cyber Resilient Keralam).
സോഷ്യൽ പോലീസിംഗ് ഡിവിഷൻ കൊല്ലം റൂറലിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അതിക്രമങ്ങൾക്ക് എതിരെ നിയമ ബോധവൽക്കരണ ക്ലാസും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.
സൈബർ സേഫ് കേരളം😎
2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം ലക്ഷ്യമിട്ട് കേരള പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ മുന്നേറ്റമാണ് CLICK (Community Led Initiative for Cyber Resilient Keralam).
ഏരൂർ: ഏരൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി സജു സാബു (27 ) യാണ് അറസ്റ്റ് ചെയ്തത്.
ബഹുമാനപ്പെട്ട സൗത്ത് സോൺ IGP ആർ. നിശാന്തിനി IPS ൻ്റെ നേതൃത്വത്തിൽ കൊല്ലം റൂറല് DPO യില് വെച്ച് ജില്ലാതല അവലോകന യോഗം ചേർന്നു.യോഗത്തിൽ My Police Station, Operation Toofan,Operation Grip,General L & O Issues തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി.
കൊല്ലം റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വിവിധ പങ്കാളിത്ത വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തല കൺവെർജൻസ് മീറ്റിംഗ് സംഘടിപ്പിച്ചു.
കൊട്ടാരക്കര ഡി.പി.ഒ കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാജി സുഗുണൻ IPS ഉദ്ഘാടനം ചെയ്തു.
എല്ലാ മാസവും നാലാം ശനിയാഴ്ച പോലീസ് അഭിനന്ദനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഷാജി സുഗുണൻ IPS-ന്റെ സാന്നിധ്യത്തിൽ നടന്ന അനുമോദന യോഗത്തിൽ സെപ്റ്റംബർ മാസത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്.
ഗവൺമെന്റ് അഞ്ചൽ ഈസ്റ്റ്,അഞ്ചൽ വെസ്റ്റ് ഹൈസ്കൂളുകളുടെ എസ് പി സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. മുഖ്യാതിഥിയായ കൊല്ലം റൂറൽ അഡീഷണൽ എസ് പി . ശ്രീ ആർ സന്തോഷ് കുമാർ സല്യൂട്ട് സ്വീകരിച്ചു.
പുനലൂരിൽ 4.465 കിലോ ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
പുനലൂർ പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് ഒഡിഷ, കർച്ചബഡി,തലറായ്സിംഗി സ്വദേശി അമോഷ് നായക് (29 ) എന്നയാളെ പിടികൂടിയത്.
കുട്ടികൾക്കായുള്ള സ്വയം രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളിലെ SPC കുട്ടികൾക്ക് സോഷ്യൽ പോലീസിംഗി ന്റെ ഭാഗമായുള്ള സ്വയം രക്ഷാ പരിശീലന പരിപാടി കൊട്ടാരക്കര കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തിൽ വച്ച് കൊല്ലം റൂറൽ അഡീഷണൽ എസ് പി ശ്രീ സന്തോഷ് കുമാർ ആർ ഉദ്ഘാടനം നിർവഹിച്ചു
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്.
ആവണീശ്വരം എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) 2024 - 2026 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഷാജി സുഗുണൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കൊട്ടാരക്കര ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി.
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസിന്റെ സേവനങ്ങൾ വളരെ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തയ്യാറാക്കിയ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് 'Pol-App'. ഒരു സാധാരണ പൗരന് ആവശ്യമായ ധാരാളം സേവനങ്ങളാണ് ഈ ഒറ്റ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുള്ളത്.