ഒന്നുമല്ലാതായിരുന്നപ്പോൾ എഴുതാൻ പ്രേരിപ്പിച്ചതിന്, വഴങ്ങാതിരുന്നപ്പോൾ നിർബന്ധിച്ചതിന്, പ്രചോദിപ്പിച്ചതിന്, ചേർത്തുനിർത്തിയതിന്, വളർത്തിയതിന്...
നന്ദി.
Thank you making me who I am. Adieu Extra Time.
സന്തോഷ് ട്രോഫിയിൽ ക്വാർട്ടറിലേക്ക് പ്രവേശിച്ച് കേരളം! ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത മത്സരത്തിൽ നസീബ് രഹ്മാൻ, മുഹമ്മദ് അജ്സൽ ഗോളുകൾ കണ്ടെത്തി.
#KeralaFootball#SanthoshTrophy
ഐ എസ് എല്ലിൽ പരിശീലകരുടെ തലയുരുളൽ നിലയ്ക്കുന്നില്ല! ഹൈദരബാദ് എഫ്സി അവരുടെ ഇന്ത്യൻ പരിശീലകൻ താങ്ബോയ് സിങ്ടോയെ പുറത്താക്കി. 11 മത്സരങ്ങളിൽ 2 ജയം മാത്രമാണ് ടീമിൻ്റെ സമ്പാദ്യം.
#ISL#HFC
നീണ്ട ഇടവേളയ്ക്ക് ശേഷം ഐലീഗിലേക്ക് തിരിച്ചെത്തിയ ഡംപോ ഗോവ ലീഗ് ടേബിളിൽ ഒന്നാമതെത്തി! ഒരു മത്സരം കുറവ് കളിച്ച ഇൻ്റർ കാശിയും റിയൽ കശ്മീരും 2 പോയിൻ്റ് വ്യത്യാസത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു.
#ILeauge
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന മത്സരവും കിരീടവും തൻ്റേതാക്കി ഗുകേഷ്! നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലി ലിറെനെയാണ് യുവതാരം വീഴ്ത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാംപ്യൻ എന്ന വിശേഷണവും ചെന്നൈക്കാരൻ സ്വന്തമാക്കി.
#ChessChampionship
10 മത്സരങ്ങൾ പൂർത്തിയാക്കിയ മോഹൻ ബഗാൻ ടേബിളിൽ തലപ്പത്ത് നിൽക്കുമ്പോൾ അത്ര തന്നെ പോയിൻ്റുകളുമായി 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു എഫ്സിയും ഒപ്പത്തിനൊപ്പം. പുതുക്കക്കാരുടെ പതർച്ച തീർന്ന പഞ്ചാബ് തൊട്ടുപിറകിൽ.
#ISL#IndianFootball
ഒരൊറ്റ ജയം പോലുമില്ലാതെ 2024 പൂർത്തിയാക്കിയ ഇന്ത്യൻ ടീം വർഷാന്ത്യത്തിൽ വീണ്ടും താഴേക്ക്. 7 വർഷത്തെ ഏറ്റവും മോശം റാങ്കിലാണിപ്പോൾ നീലക്കടുവകൾ.
#IndianFootball