വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യം വച്ച് സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പ്രൊഫഷണൽ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം
വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യം വച്ച് സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പ്രൊഫഷണൽ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം
ഐഡിയത്തോണിൽ ഏറ്റവും കൂടുതൽ മികച്ച ആശയങ്ങൾ സമർപ്പിച്ച കലാലയങ്ങൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുന്നു.ഒന്നാം സ്ഥാനം കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം.
രണ്ടാം സ്ഥാനം എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജ്, കോട്ടയം.
മൂന്നാം സ്ഥാനം ജൂബിലി മിഷൻ കോളേജ് ഓഫ് നേഴ്സിങ്,തൃശ്ശൂർ.#FreedomFest
പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#FreedomFest#CM#PinarayiVijayan
ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ അവതരിപ്പിച്ച ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം.
ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടാകുന്ന അപകടങ്ങൾക്ക് ഒരു പരിഹാരമെന്ന രീതിയിലുള്ള മോഡൽ ആണ് ആദിത്യൻ അവതരിപ്പിച്ചിരിക്കുന്നത്.
നവസാങ്കേതികവിദ്യയുടെയും സ്വതന്ത്ര വിജ്ഞാനത്തിന്റെയും വേദിയൊരുക്കി ഫ്രീഡം ഫെസ്റ്റ്
ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു....
#freedomfest2023#knowledge#innovation#technology
ഫ്രീഡം ഫെസ്റ്റ് 2023 ൽ ആഗസ്റ്റ് 12 ശനിയാഴ്ച
പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ പങ്കെടുക്കുന്ന യങ് പ്രൊഫഷണൽ മീറ്റ്, വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
#FreedomFest
ഫ്രീഡം ഫെസ്റ്റ് 2023 ഉദ്ഘാടനം ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 10 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിക്കും. മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും.
#FreedomFest#Inauguration#CM#PinarayiVijayan#Trivandrum