പൂവും പുല്ലും
തൂണും തുരുമ്പും
കാറ്റും മഴയും
മേഘജാലങ്ങളും
അമ്പിളിമാമനും
നക്ഷത്രജാലവും
ഒക്കെ പരതിലും
കാണ്പതൊല്ലെൻ
സ്നേഹം!
പിന്നെ?
പിന്നെയെൻ കണ്ണിലെ തിളക്കം
സൂക്ഷിച്ചു നോക്കു
കാണാം ജ്വലിച്ചൊരു രൂപം
നിൻ രൂപം
അപ്പൊ?
അപ്പോളതുതാനെൻ
സ്നേഹമെന്നോമനേ
എങ്കണ്ണിലെൻ നെഞ്ചിൽ
നീയുണ്ടെൻസ്നേഹമേ
കാലങ്ങൾ കഴിഞ്ഞിരിക്കുന്നു അന്നും ഇന്നും പ്രിയപ്പെട്ട മൂർത്തീ ഭാവത്തിനരുകിൽ തൊഴുതു നിന്നിട്ട് - എനിക്കായി കരുതിയതാകും ഇന്ന് - കഴിഞ്ഞ കാലങ്ങളെ അത്രയും വിസ്മൃതിയിലാക്കി അനന്തപുരിയുടെ ബാലഗണേശ ദീപാരാധനയിൽ മുഴുകി ഒരു സന്ധ്യ . ഇനിയും ഇനിയും കാണാൻ കൊതിക്കുന്ന ആ തിരുരൂപം മനസ്സിൽ എന്നും -
കൊതിയോടെ ഓർക്കുന്ന സമയം
ഒരു തണൽ ചോട്ടിലായ് ഞ്ഞൊടിനേരമെങ്കിലും
ഒരുമിച്ചിരിക്കാൻ കൊതിയുള്ള പ്രണയം
കുളിർ കാറ്റു പോലൊന്നു തഴുകാൻ
ഒരു ചാറ്റൽ മഴ പോലെ പെയ്യാൻ
പുഴപോലെ ഒഴുകാൻ തണലായ് തലോടാൻ
കൊതിയുള്ള പ്രണയം കതിരുള്ള പ്രണയം
ജീവൻ്റെ വിലയുള്ള പ്രണയം
നിൻ്റെ ജീവൻ്റെ വിലയുള്ള പ്രണയം