കരിമ്പൻ സ്വദേശിയായ ശ്രീനന്ദൻ രവി തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതിഥി തൊഴിലാളിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി നൽകി ഇടുക്കി സൈബർ ക്രൈം പോലീസ്.
LSD സ്റ്റാമ്പുകൾ, ഹൈബ്രിഡ് ഗഞ്ചാവ് എന്നിവയുമായി കണ്ണൂർ, മട്ടന്നൂർ, പരിയാരം ഭാഗം, കതിച്ചാൽ പുതിയപുരയിൽ വീട്ടിൽ അജ്നാസ് കെ ജെ (19), കൊല്ലം, കിളികൊല്ലൂർ, കാരിക്കോട് ഭാഗം, സിന്ധു ഭവൻ സജിത്ത് എസ് (23) എന്നിവര്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ മറയൂർ ചെമ്മൻകുഴി ഭാഗത്ത് വിനീഷ് ആർ (26) റിമാൻഡിലായി. 29-06-2026 തീയതി പ്രതി, അതിജീവിതയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പീരുമേട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പീരുമേട് മേലഴുത എസ്റ്റേറ്റ് സ്വദേശി വിമൽ വൈ (27), മത്തായിക്കൊക്ക പുതുവൽ സ്വദേശി ജോൺസൺ (39) എന്നിവരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
2013 ല്‍ പീരുമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ ഏലപ്പാറ, കുന്നുമേൽ വീട്ടില്‍ റഫീക്ക് എന്നയാളെ10 വര്‍ഷത്തിനു ശേഷം 02.07.2026 വയനാട് ജില്ലയിലെ മൈലാടി എന്ന സ്ഥലത്തുവെച്ചു ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് കണ്ടെത്തി.
1991 ല്‍ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയായ നെടുങ്കണ്ടം, പച്ചടി, പാലയ്ക്കാപ്പറമ്പിൽ വീട്ടില്‍ സുകു (66), 35 വര്‍ഷത്തിനു ശേഷം വയനാട് ജില്ലയില്‍ നിന്നും പിടിയിലായി.
ഒളിവിൽ കഴിഞ്ഞിരുന്ന 2001 ല്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കൊല്ലം ജില്ലയിലെ, കൊട്ടാരക്കര, മാമ്പുഴ, സരസ്വതി മന്ദിരം സേതുകുമാർ (68) 25 വര്‍ഷത്തിനു ശേഷം പാലക്കാട് ജില്ലയില്‍ നിന്നും പിടിയിൽ.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“
02-07-2026-ൽ ഇടുക്കി ജില്ലയിൽ 16 കേസ്സുകളിൽ നിന്നായി 16 പേർ അറസ്റ്റിലാവുകയും 21 ഗ്രാം ഗഞ്ചാവും, 2 ഗഞ്ചാവ് ചെടികളും പിടിച്ചെടുക്കുകയും ചെയ്തു.
#operationthoofan#districtpolicechiefidukki#idukkipolice
സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ പി എസ് അവർകൾ ഓൺലൈൻ അദാലത്ത് നടത്തുന്നു.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ കരിങ്കുന്നം പോലീസിന്റെ പിടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസം സ്വദേശിയായ റിയാജുൽ ഹഖ് (19), 15 പാക്കറ്റ് ഹാൻസുമായി
ഉത്തർപ്രദേശ് സ്വദേശിയായ അവദേശ് സരോജ് (43) എന്നിവരാണ് പിടിയിലായത്.
ഇടുക്കി ജില്ലയിൽ പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ നിർമ്മാർജ്ജനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് -ന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ 17 കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളാണ് ഇടുക്കി ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ വച്ച് നശിപ്പിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരും ലോഗോയും വിശ്വാസ്യതയും ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ വ്യാജ ലോട്ടറി പദ്ധതികൾ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്
തങ്കമണി പ്ലാത്തറവേലിൽ വീട്ടിൽ അപ്പച്ചൻ എന്നുവിളിക്കുന്ന മാത്യുവിനെ (45) കൊലപ്പെടുത്തിയ കേസിൽ തങ്കമണി ഞാറക്കൽ വീട്ടിൽ ബെന്നിയെ (48) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു.
ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട. തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ പ്രധാനം എത്രയും വേഗം റിപ്പോർട്ടു ചെയ്തിരിക്കണമെന്നതാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ.
9497900035 എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ 9497900045ലും ഈ സേവനം ലഭ്യമാണ്. പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം
27-06-2026 തിയതി ശാന്തിഗ്രാം അന്തോപ്പിക്കവല ഭാഗത്ത് വച്ച് വില്പനക്കായി സൂക്ഷിച്ചിരുന്ന 03.950 ഗ്രാം എം ഡി എം എയുമായി കണ്ടെത്തിയതിനെ തുടർന്ന് ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ വീട്ടിൽ രാംകുമാർ കെ ആർ (30) എന്നയാളെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.