ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂർ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വ്യാവസായിക അളവിലുള്ള 11.51 ഗ്രാം MDMAയുമായി ഗൗരീശ പട്ടം സ്വദേശി അർജുൻ.ആർ.മനോജ്(26 വയസ്), വട്ടിയൂർകാവ് സ്വദേശിയായ ആതിഷ്.എസ് (30 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു.
#KeralaExcise
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്ന് തൃശൂർ വഞ്ചിക്കുളത്ത് നടത്തിയ പരിശോധനയിൽ 12. 9 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളെ അറസ്റ്റ് ചെയ്തു. ശാന്ത ഹരിജൻ (24), നിരാകർ നാഗ് (25) എന്നിവരാണ് എക്സൈസ് പിടിയിലായത്
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരിന്തൽമണ്ണയിൽ 112 ഗ്രാം മെത്താംഫിറ്റമിനുമായി കുരുവമ്പലം കോരങ്ങാട് സ്വദേശി അഫ്സൽ ഉബൈദ് എന്നയാളെ അറസ്റ്റ് ചെയ്തു.
#KeralaExcise#SayNoToDrugs
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന റെയ്ഡിൽ 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാൾഡ സ്വദേശി മുബാറക് അലി (38 വയസ്) ആണ് പിടിയിലായത്.
#Keralaexcise
കൊല്ലംകോട് എക്സൈസ് ഇൻസ്പെക്ടർ തൻസിൽ താഹക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പയലൂർ ഭാഗത്തു നടത്തിയ റൈയിഡിൽ സൂപ്പർ മാർക്കറ്റിന്റെ മറവിൽ ലഹരി വില്പന നടത്തിയിരുന്ന പയലൂർ തച്ചക്കോറ സ്വദേശി ഷാജഹാൻ (43 വയസ്സ് ) 35 kg പുകയില ഉൽപ്പന്നങ്ങളുമായി എക്സൈസിന്റെ പിടിയിലായി.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എക്സൈസ് - RPF സംയുക്ത പരിശോധയിൽ 5 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിനി റുക്സാന ബീഗം (21 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു.
#KeralaExcise#SayNoToDrugs
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കോട്ടയം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അഖിൽ എസ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
ഇല്ലിക്കൽ കവലയിൽ നിന്നും രണ്ടു കടകളിൽ നിന്നായി 2.5 kg നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി പിഴ ഈടാക്കി.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ദേവികുളം എക്സൈസ് നടത്തിയ പരിശോധനയിൽ, എല്ലപ്പെട്ടി മേഖലയിൽ നിന്ന് 71 ഗ്രാം സൈലോസൈബിൻ അടങ്ങിയ മാജിക് മഷ്റൂം പിടിച്ചെടുത്തു. യുവാക്കളെ ലക്ഷ്യമിട്ട ലഹരി ശൃംഖലയ്ക്കെതിരായ അന്വേഷണം തുടരുന്നു.
ചിറ്റൂർ ആർ.വി.പുതൂരിൽ എക്സൈസ്ന്റെ സ്പിരിറ്റ് വേട്ട. കനാലിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 23 കന്നാസുകളിലായി 736 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു.
#KeralaExcise
"ഓപ്പറേഷൻ തണ്ടർ" : ആലപ്പുഴയിൽ രണ്ടിടങ്ങളിലായി 3.5KG കഞ്ചാവ് പിടികൂടി. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ടീം മാന്നാറിൽ നിന്നും 2 KG കഞ്ചാവുമായി ബിനോയി ഡൈമാറിനെയും (ആസ്സാം) ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ടീം ബുധനൂറിൽ നിന്നും 1.5 KG കഞ്ചാവുമായി സനാതൻ സർക്കാർ (ബംഗാൾ) എന്നയാളെയും പിടികൂടി
ഓപ്പറേഷൻ തണ്ടറിന്റെ ഭഗാമായി നടത്തിയ പരിശോധനയിൽ കോട്ടയം പനമ്പുകാട് ഭാഗത്ത് പുരയിടത്തിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. വൈക്കം എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇൻറലിജൻസ് വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണ് 137 സെൻറീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
#KeralaExcise
ഓപ്പറേഷൻ തണ്ടർ - അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രങ്ങൾ ഓരോന്നോരോന്നായി തച്ചു തകർത്ത് എക്സൈസ്. വാറ്റ് കേന്ദ്രങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുന്നു..
വാറ്റ് കേന്ദ്രം തകർത്ത് 1454 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
#KeralaExcise#SayNoToDrugs
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കണ്ണൂരും കൊല്ലത്തുമായി 15 ലിറ്റർ ചാരായം പിടികൂടി രണ്ട് പേർ അറസ്റ്റിലായി. ഇരിട്ടിയിൽ 5 ലിറ്റർ വാറ്റ് ചാരായവുമായി എ.സി. നാരായണൻ എന്നയാളെയും പടിഞ്ഞാറേ കല്ലടയിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി അനിൽകുമാറിനെയുമാണ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും RPF പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 63.607 ഗ്രാം മയക്കുമരുന്ന് ഗുളികകളുമായി ഹാങ്ങ് സുബ്ബ എന്നയാളെ അറസ്റ്റ് ചെയ്തു.