പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു
ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു
#ssuresh#bjp#rss
കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിക്കുകയും കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിൽ എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനും സഹായികളും പിടിയിൽ
#RSS#CrimeNews#kodungallur
പ്രകൃതിദുരന്തങ്ങൾ നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനു സഹായം നൽകുമ്പോൾ കേരളത്തോടു കാണിക്കുന്ന ചിറ്റമ്മ നയം അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി
#HighCourt#Kerala#mundakkailandslide
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്ത് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്,അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്
#dulquersalmaan#EnforcementDirectorate
ന്യൂമാഹിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടി സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്
#KodiSuni#CPIM#CrimeNews
ചീഫ് ജസ്റ്റിസിനെ ആക്രമിക്കാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി. അതേസമയം കസ്റ്റഡിയിൽ എടുത്ത രാകേഷ് കിഷോറിനെ വിട്ടയച്ചു
#BRGavai#Chiefjusticeofindia#SupremeCourt
കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമം. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു
ഇന്നലെ അർധരാത്രിയോടുകൂടെയാണ് സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്ത ദുരന്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം
#jaipur#FireAccident#shortcircuit
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്
#RAHULMAMKOOTATHIL#VDSatheesan
ടെക്സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്സിന് സമീപം ഇന്റര്‍സ്റ്റേറ്റ് 30-ന് തൊട്ടടുത്തുള്ള ഡൗണ്ടൗണ് സ്യൂട്ട്സ് മോട്ടലിലാണ് കൊലപതാകം നടന്നത്. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 37കാരനായ കോബോസ്-മാർട്ടിനെസിനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം
#Vedan#RapperVedan
ആലപ്പുഴയിൽ AIIMSനായി സ്ഥലം അനുവദിക്കില്ലെന്ന കാർക്കശ്യമാണ് സംസ്ഥാന സർക്കാരിന്. അത്തരത്തിൽ വാശിപിടിക്കുകയാണെങ്കിൽ തൃശ്ശൂരിൽ എയിംസ് നിർമിക്കാൻ ആവശ്യപ്പെടും. അതിനും തടസ്സം പറയുന്നുണ്ട്. ഇങ്ങോട്ടേക്ക് ആപ്പ് വെക്കുകയാണെങ്കിൽ തിരിച്ച് ആപ്പ് കൊടുക്കാനും അറിയാം, സുരേഷ് ഗോപി പറഞ്ഞു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ സംസ്ഥാനത്ത് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്നോളം സംസ്ഥാനത്തെ വിവധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് ഷാജി മരിച്ചത്