ആരോഗ്യമുള്ള ഒരു നാളേക്കായി, ഇന്ന് തന്നെ കരുതലെടുക്കാം!
ലക്ഷണങ്ങൾ വരാൻ കാത്തിരിക്കേണ്ട, മുൻകരുതലാണ് പ്രധാനം. നേരത്തെ കണ്ടെത്തിയാൽ നമുക്ക് സ്തനാർബുദത്തെ എളുപ്പത്തിൽ അതിജീവിക്കാം. ലളിതമായ പരിശോധനകൾ വഴി നമുക്ക് അപകട സാധ്യതകൾ ഒഴിവാക്കാം.
#PinkOctober#BreastCancerAwarenessMonth
Lived Experiences, Real Voices, Real Change.
Every story deserves to be heard. This World Mental Health Day, let’s listen with empathy and strengthen support for mental well-being.
Let their voices inspire real change.
#WorldMentalHealthDay#MalabarCancerCentre
മനസ്സിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം.
വ്യക്തിഗത ജീവിതാനുഭവങ്ങൾ കേൾക്കാനും മനസ്സിലാക്കാനും നമുക്ക് സമയം കണ്ടെത്താം. അവരുടെ വാക്കുകൾ ഒരോരുത്തരുടെയും ജീവിതത്തിൽ യാഥാർത്ഥ മാറ്റങ്ങൾ ഉണ്ടാക്കട്ടെ.
ഈ ലോക മാനസികാരോഗ്യ ദിനത്തിൽ നമുക്ക് പരസ്പരം താങ്ങും തണലുമാകാം.
വേദനയില്ലാത്ത ഒരു നാളെ ഓരോ രോഗിയുടെയും അവകാശമാണ്!
സാന്ത്വനപരിചരണം കേവലം ഒരു സഹായമല്ല, മറിച്ച് കരുണയോടും അന്തസ്സോടും കൂടി ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ്. സാന്ത്വനപരിചരണം ആവശ്യമായ ഏവർക്കും താങ്ങും തണലുമായി നിൽക്കാം.
ലോക ഹോസ്പീസ് & പാലിയേറ്റീവ് കെയർ ദിനം!
പ്രഥമ ദൃഷ്ട്യാ കാണില്ല… എന്നാൽ കൃത്യമായ പരിശോധനയിലൂടെ സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം!
സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് രോഗമുക്തിക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈ പിങ്ക് ഒക്ടോബർ മാസം മുതൽ പതിവ് മാമോഗ്രാഫി പരിശോധനകൾ ശീലമാക്കൂ, ആരോഗ്യം സംരക്ഷിക്കൂ.
പുകയില ശീലം ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങാം.
MCC പുകയില വർജന ക്ലിനിക്ക് എല്ലാ ബുധനാഴ്ചയും കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. വിദഗ്ദ്ധ പരിചരണത്തിൽ 3 മാസത്തെ ശാസ്ത്രീയ ചികിത്സ ലഭ്യമാണ്.
📞 9496048817, 9544282268, 9496048812
സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാം.
സ്വയം പരിശോധന, ക്ലിനിക്കൽ പരിശോധന, മാമോഗ്രാഫി എന്നിവയിലൂടെ ചെറിയ മാറ്റങ്ങൾ പോലും വേഗത്തിൽ കണ്ടെത്താം. നേരത്തെയുള്ള രോഗനിർണ്ണയം മികച്ച ചികിത്സയ്ക്ക് വഴിയൊരുക്കുന്നു.
#MalabarCancerCentre#PinkOctober#BreastCancerAwareness
മലബാർ കാൻസർ സെന്ററിൽ MCC(PGIOSR)-ൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി സുരക്ഷിതവും വൃത്തിയുള്ളതുമായ വിശ്രമകേന്ദ്രം.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മുറികൾ, ശുചിമുറി, ശുദ്ധജലം മിതമായ നിരക്കിൽ ലഭിക്കും
📞 0490 2355881 | 0490 2399203
കാൻസർ ചികിത്സയിൽ ശാരീരിക പരിചരണത്തിനൊപ്പം മാനസികാരോഗ്യവും പ്രധാനമാണ്. മലബാർ കാൻസർ സെന്ററിലെ സൈക്കോ-ഓങ്കോളജി വിഭാഗം രോഗികൾക്കും കുടുംബങ്ങൾക്കും കൗൺസിലിംഗ്, മാനസിക-സാമൂഹിക പിന്തുണ, ലഹരിവിമുക്തി കൗൺസിലിംഗ് എന്നിവ നൽകുന്നു.
📞 04902399476
🌐 https://t.co/e10iaGypf9
ക്യാൻസറിനെ നേരത്തെ തിരിച്ചറിയാം, ആരോഗ്യകരമായ ജീവിതം പിന്തുടരാം.
മലബാർ ക്യാൻസർ സെന്റർ (MCC-PGIOSR) നടത്തുന്ന ബോധവൽക്കരണ പരിപാടികൾ നിങ്ങളുടെ സ്കൂൾ, കോളേജ്, സ്ഥാപനം എന്നിവിടങ്ങളിൽ സംഘടിപ്പിക്കാൻ ബന്ധപ്പെടുക.
📞 9544 28 22 68 | 9496 04 88 12 | 9496 04 88 17
വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഹരിക്കെതിരെ പോരാടാം! ✊
മലബാർ കാൻസർ സെന്റർ ആന്റി ടുബാക്കോ സെല്ലിന്റെ ‘നേതി’ വാർത്താപത്രികയിലേക്ക് നിങ്ങളുടെ രചനകൾ ക്ഷണിക്കുന്നു.
📩 ഇമെയിൽ: [email protected]
📱 വാട്ട്സ്ആപ്പ്/ഫോൺ: 9544282268, 9496048812, 9496048817
നിസ്സാരമെന്ന് കരുതി നാം ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് തന്നെ വില്ലനായാലോ?
ആന്റിബയോട്ടിക് അനാവശ്യമായി ഉപയോഗിക്കുന്നതും കോഴ്സ് പാതിവഴിയിൽ നിർത്തുന്നതും രോഗാണുക്കളെ കൂടുതൽ ശക്തരാക്കും. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശം മാത്രം പാലിക്കുക.
ജീവൻ പകരുന്ന പ്രതീക്ഷയുടെ കഥ — Hoffen 3 Hope 📷
രക്തമൂലകോശ ദാനത്തിന്റെ പ്രാധാന്യവും, ഒരു ദാനം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കാവുന്ന മാറ്റവും അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം.
https://t.co/QhMxNK3Yh6
ജീവൻ പകരാൻ കൈകോർക്കാം!
രക്തമൂലകോശ ദാനത്തിന്റെ (Stem Cell Donation) വലിയ സന്ദേശവുമായി 'ഹോഫൻ ദ ഹോപ്പ്' (Hoffen The Hope). രോഗബാധിതരായ നിരവധി മനുഷ്യർക്ക് പുതിയൊരു ജീവിതം സമ്മാനിക്കാൻ നമുക്ക് സാധിക്കും. കരുതലിന്റെ ഈ വലിയ സന്ദേശം ഏവരിലുമെത്തട്ടെ.
#HoffenTheHope#MCC
വ്യാജ ചികിത്സകരുടെ ചതിക്കുഴികളിൽ വീഴാതിരിക്കുക! കാൻസറിനെ നേരിടാൻ ശാസ്ത്രീയ ചികിത്സകൾക്ക് മാത്രമേ കഴിയൂ. ശരിയായ ചികിത്സയിലൂടെ കാൻസറിനെ തോൽപ്പിച്ച ധീരരുടെ കൂട്ടായ്മയുമായി മലബാർ കാൻസർ സെന്റർ അവതരിപ്പിക്കുന്നു: 'അമൃതം 2026'. അതിജീവനത്തിന്റെ ആഘോഷം.
#MalabarCancerCentre#Amrutham2026
തുടരട്ടെ ജീവിതം... വിടരട്ടെ സ്വപ്നങ്ങൾ...
കാൻസർ ഒരു അവസാനമല്ല, അതൊരു പുതിയ തുടക്കമാണ്. അതിജീവനത്തിന്റെ പാതയിൽ കരുത്തോടെ മുന്നേറിയവരും അവർക്ക് താങ്ങായി നിന്നവരും ഒരുമിക്കുന്ന സ്നേഹവേദി. മലബാർ കാൻസർ സെന്റർ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു കാൻസർ അതിജീവിതരുടെ സംഗമം: 'അമൃതം 2026'.
ശരിയായ ചികിത്സ, ശരിയായ സമയത്ത്! കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ വിജയം വരിച്ചവരുടെ സംഗമം, മലബാർ കാൻസർ സെൻ്റർ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു: 'അമൃതം 2026'. അതിജീവനത്തിന്റെ ഈ ആഘോഷത്തിൽ പങ്കുചേരാം.
#MalabarCancerCentre#Amrutham2026#CancerSurvivorsMeet#Thalassery