പ്രണയം മനോ���രമാകുന്നത്
നിന്റെ ഗന്ധം എന്നിൽ നിറയുമ്പോഴല്ല...
നിന്നെയോർത്ത്
പാടിപ്പതിഞ്ഞ ഈണങ്ങൾ
വീണ്ടും വീണ്ടും കാതോർക്കുമ്പോഴുമല്ല...
പ്രണയം പവിത്രമാകുന്നത്,
നീ എന്നെ തൊട്ടറിയാതെ അറിഞ്ഞു തുടങ്ങുമ്പോഴാണ്...
നിന്റെ മിഴികളിൽ എന്നെ തിരയുന്ന
ആ തിളക്കത്തിലാണ്...
നോട്ടങ്ങൾ ഇടയാതെ തന്നെ
ആത്മാവുകൾ തമ്മിൽ പുണരുന്ന
ആ നിശബ്ദ നിമിഷങ്ങളിലാണ്...!!
ശുഭരാത്രി
GOOD NIGHT▪️