വാഗമണിൽ ചെറുതായൊന്ന് പെട്ടാരുന്ന് ഇന്നലെ. ഇന്ന് ഉച്ചയ്ക്ക് ശേഷം ഈരാറ്റുപേട്ട വരണ വഴിക്ക് പല സ്ഥലത്തും മണ്ണും കല്ലുമൊക്കെ കിടക്കുന്നുണ്ടായിരുന്നു.. വഴി പകുതിയേ ഉണ്ടാർന്നുള്ളൂ ചിലോടത്ത്. അതിന്റെ ഇടേക്കൂടെ ഒരു ksrtc ..... മോൻ പാഞ്ഞൊരു വരവ് വന്ന് ടേണിംഗിൽ. ഒരു ഇടി ജസ്റ്റ് മിസ്സ്
ചെന്ന് എന്തോ കൈകൊണ്ട് ഒക്കെ കാണിക്കുന്നുണ്ടാർന്ന്.. ഇവന്മാരെല്ലാം എന്തോ വല്യ മാസ്സ് കാണിച്ചെന്ന രീതിയിൽ എന്നിട്ട് നിൽപ്പായിരുന്നു.. വെറുപ്പിക്കൽ പ്രോ.. 😤
വാഗമൺ പോകുന്ന വഴി കരിക്കാട് വ്യൂ പോയിന്റ് ഭാഗത്ത് കുറേ തമിഴ്നാട് ബസുകൾ പിള്ളേരായിട്ട് വന്നത് നിർത്തിയിട്ടുണ്ടാർന്നു.. ഇവന്മാര് ഉറക്കെ പാട്ടും വച്ച് റോഡിൽ രണ്ട് സൈഡിലും ഫുൾ ഡാൻസ് കളി.. വണ്ടികൾ മര്യാദയ്ക്ക് പോകാൻ തടസ്സം ആയിരുന്നു.. ഞങ്ങളുടെ മുന്നിൽ പോയ വണ്ടിയുടെ അടുത്തോട്ട്
കാക്കനാട് നിന്ന് പള്ളിക്കരയിലേക്ക് താമസം മാറിയതിൽ പിന്നെ എന്തൊരു ശാന്തി.. സമാധാനം.. ബ്ലോക്കിൽ പെടണ്ട എനിക്ക് ഓഫീസിലേക്ക് പോകാനും, വൈഫിന് സ്കൂളിലേക്കും..
അനിയത്തീടെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഒരു കോളോ മെസ്സേജോ.. അടുത്ത് കൂടെ പോയിട്ടില്ല.. വൈഫ് കഴിഞ്ഞ മാസം അവൾക്ക് അയച്ച മെസ്സേജ് അതിനൊരാഴ്ച്ച കഴിഞ്ഞ് വായിച്ചിരുന്നു.. ബട്ട് നോ റിപ്ലൈ..
അമ്മയോടാണ് ഏറ്റവും ദേഷ്യം വരുന്നത് ഇടക്ക്.. ഇത്രേം കാലമായിട്ടും അനിയത്തിയോട് വീട്ടിലേക്ക് ഉള്ള ചിലവുകൾ എന്തെങ്കിലും ചെയ്യാൻ പറയാൻ ഭയങ്കര മടി ആണ്.. അഞ്ച് പൈസ വീട്ടിലെ കാര്യത്തിന് അവൾ എടുക്കില്ല.. ലോണിലേക്കും തരുന്നില്ല.. ഒരു ബില്ലും അടക്കില്ല.. വരുന്നു പോകുന്നു.. റിപ്പീറ്റ്..
കല്യാണം കഴിഞ്ഞു പെട്ടെന്ന് തന്നെ കൊച്ച് ആയ ഫ്രണ്ട് വക ഉപദേശം വേഗം കൊച്ച് ഒരെണ്ണം ആവുന്നതാ നല്ലതെന്ന്.. പെട്ടെന്ന് പ്ലാനില്ല, രണ്ടാളും അതിന് പറ്റിയ അവസ്ഥയിൽ അല്ലാന്ന് പറഞ്ഞ് വിട്ട്..