മറ്റൊരു ഒറ്റപ്പെട്ട സംഭവം ‼️
വർഷാവസാനം എല്ലാ ഒറ്റപ്പെട്ട സംഭവങ്ങളും കൂട്ടി നോക്കിയാൽ 365 ഒറ്റപ്പെട്ട സംഭവം .‼️
@TheKeralaPolice@CMOKerala
@vijayanpinarayi
വേറെ വല്ലവരെയും ആഭ്യന്തരം ഏല്‍പിക്കുന്നതാകും @CPIMKerala പാർട്ടിക്ക് നല്ലത് .
@b_kodiyeri
ജീവിതത്തിൽ ആകസ്മികമായി പരിചയപ്പെടുന്ന ചിലരുണ്ട് അവർ വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കും, വാക് ശരങ്ങളുടെ മുനയൊടിക്കും പറ പോലെ ഉള്ളതിനെ മഞ്ഞുപോലെ ആക്കിത്തരും.
ഹൃദയത്തേക്കാൾ വലിയ ഡയറി ഈ ലോകത്ത് വേറേയില്ല.......
അതിരില്ലാത്ത സ്വപ്നങ്ങളും സഫലീകരിക്കാത്ത മോഹങ്ങളും ആരെയും അറിയിക്കാത്ത നോവുകളും രഹസ്യങ്ങളും സങ്കടങ്ങളും എഴുതി സൂക്ഷിക്കാൻ ഹൃദയത്തെക്കാൾ വലിയ ഡയറി ഈ ലോകത്ത് വേറെയില്ല തന്നെ
😍
ഹേയ് ....
ഓർമകളുടെ
ഉഷ്ണക്കാറ്റിൽപ്പെട്ട്
ഉരുകി ഒലിക്കാതെ
പുതിയ വസന്തം തേടി പറക്കൂ.........
നിനക്ക് വേണ്ടി മറ്റൊരു
ചില്ലയിലിപ്പോൾ കവിത
പൂത്ത് തുടങ്ങിയിട്ടുണ്ടാകാം.....
ഒരിക്കലും അവസാനിക്കാത്ത
മറ്റൊരു പൂക്കാലം നിന്നെ കാത്തിരിക്കുന്നുണ്ട്...........
കുളിരണിഞ്ഞ പുലരിയിൽ
ചുട്ടുപൊള്ളുന്ന ചിന്തകളുമായി
ഉറങ്ങാതെ ഉണരുമ്പോൾ
ഒരു ചുമടുതാങ്ങിയെ പോലെ
തളർന്ന തല ഉയരാൻ മടിക്കുന്നു. ഓർമ്മകളുടെ
ഏടുകൾക്കിടയിലൂടെ നടന്നിട്ടും ഉത്തരം കിട്ടാത്ത
ചോദ്യങ്ങൾ പോലെ വരികളും
വാക്കുകളും. ഇനിയേത് കാലത്തേക്കാണ്
ഞാനെനെന്നെത്തന്നെ
കാത്തുവെക്കേണ്ടത്
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതൊക്കെ ഈ യാത്രകളാണ്. നമ്മളേക്കാൾ ചെറുതായ മനുഷ്യരുമായി കലഹിച്ച് ജീവിച്ച് തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്ന് ചെല്ല് എന്നിട്ട് അവര്‍ കണ്ട വലിയ സ്വപ്നത്തിന്റെ ഭാഗമാകുക. ആ സ്വപ്നങ്ങളുടെ ഷെയർ ഹോൾഡർ ആകുക. അതിനേക്കാൾ വലിയ സ്വപ്നങ്ങൾ നമുക്ക് സാധ്യമാകും.
തീരെ പ്രതീക്ഷിക്കാത്ത നേരത്ത് നമ്മള് പരിചയപ്പെട്ട് പോകുന്ന ചില മനുഷ്യരുണ്ട്. മായ്ക്കാന്‍ ശ്രമിച്ചാലും മനസ്സില്‍ നിന്നും മായാതെ എന്നും നമ്മള് ഓര്‍ത്തു കൊണ്ടേയിരിക്കുന്നവര്‍.
പാട്ട് പോലെ ചിലരുണ്ട്. കേട്ട് തീർന്നു പോയാലും ഒരു വരിയെങ്കിലും ബാക്കി വയ്ക്കും.. കുറേനാൾ ഓർത്തിരിക്കാൻ.
കഴിഞ്ഞു പോയ
ദിനങ്ങൾ തിരിച്ചു
വരാത്ത
ദിനങ്ങൾ തന്നെയാണ് ...
മറഞ്ഞു പോയ ഓർമ്മകൾ ഓർമ്മകൾ മാത്രമാണ് ...
അടർന്നു പോയ എന്റെ നോട്ട് ബുക്കിലെ എടുകൾ പോലെ ...
ഒന്നു മറിഞ്ഞാൽ
പിന്നീട് മറിക്കേണ്ടാത്തവ ..
പാറിപോയ ആ കടലാസു കഷണങ്ങൾക്ക് പുറകെ മനസ്സും പറക്കാറുണ്ട്
വെറുതെയെന്നറിഞ്ഞിട്ടും,
ആത്മഹത്യ ചെയ്തവന്റെ വീട്ടിൽ തിങ്ങിക്കൂടിയ ആളുകൾക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നൊള്ളു..
"എന്തായിരുന്നു അവന്റെ പ്രശ്നം❓"
ഈ ചോദ്യം ഒരു ദിവസം മുൻപ് അവനോട് ചോദിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ 😔😔