രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ച് മാറ്റിയെഴുതാൻ പറ്റുന്ന ഒന്നല്ല ചരിത്രം. എൻസിഇആർടി സിലബസ് പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ അക്കാദമിക് സമഗ്രതയ്ക്കെതിരായ നഗ്നമായ ആക്രമണമാണ്.#HistoryNotPropaganda
ഗാന്ധിയെ ഓർമിക്കണം..എങ്ങനെയോ മരിച്ചുപോയെന്നല്ല,കൃത്യമായി വ്യക്തമായി തന്നെ ഓർക്കണം.ആ മനുഷ്യനെ നിർദയം വധിച്ചപ്പോഴും രാജ്യത്തെമുഴുവൻ ഇരുട്ടിലാഴ്ത്തിയപ്പോഴും അവർ നിഷ്കളങ്കമായി ചിരിച്ചു..ഇന്നും മതേതരത്വ ഇന്ത്യയെ വീഴ്ത്താൻ അവർ നിറയൊഴിച്ചുകൊണ്ടേയിരിക്കുന്നു.
#IndiaAgainstCommunalism
വ്യവസായങ്ങൾക്ക് Post-Environmental Clearance മതിയെന്നാണ് 2020 ലെ പുതിയ പാരിസ്ഥിതിക വിലയിരുത്തൽ പറയുന്നത്. വ്യവസായങ്ങൾ തുടങ്ങിയതിനു ശേഷം മാത്രം അനുമതി നേടിയാൽ മതിയെങ്കിൽ, പാരിസ്ഥിക അനുമതിയുടെ പ്രസക്തി എന്താണ് ?
സുസ്ഥിര വികസന ലക്ഷ്യങ്ങളെ അട്ടിമറിക്കരുത്.
#RejectEIA2020