ചുംബനം അതിന് സ്നേഹത്തിന്റെ ഭാഷയാണ്. അവിടെ ആണോ പെണ്ണോ നിറമോ മതമോ രാഷ്ട്രമോ രാഷ്ട്രീയമോ ഇല്ല.
ചുംബനത്തെക്കാൾ മനോഹരമായ മറ്റൊരു കവിതയും സ്നേഹിക്കുന്നവർക്കിടയിലില്ല...
കാവ്യങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള അക്ഷരകൂട്ടുകളാണെങ്കിലും ഉള്ള് കീറിമുറിക്കുവാൻ പാകത്തിലുള്ള മൂർച്ചയേറിയ ആയുധമാണ് ചിലപ്പോഴൊക്കെ വാക്കുകൾ...
അജസ് ജോസ്
@praanthans
ചിലരങ്ങനെയാണ്.
ചെറിയ സമയംകൊണ്ട്
വലിയ ഓർമകൾ
തന്നിട്ടുപോവും.
മറവികൾക്കൊണ്ട്
മുറിവേറ്റ് നമ്മളിങ്ങനെ
പിന്നെയും പിന്നെയും
ഓർത്തോർത്തിരിക്കും.
അവരുണ്ടോ ഇത്
വല്ലതും അറിയുന്നു...😇
@praanthans
ആരൊക്കെ ഒറ്റപ്പെടുത്തിയാലും എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും നമ്മുടെ കൂടെ നിൽക്കാനും
ഒന്നും മനസ്സിലായില്ലേലും കേട്ടിരിക്കാനും ഒരാളുണ്ടെങ്കിൽ ജീവിതം പിന്നെ ഒരിക്കലും മടുത്തുപോവില്ല.
പ്രാന്ത് പൂക്കുന്നിടം
@praanthans
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഗാന്ധിജി ജനിച്ചതിന് തെളിവില്ലെന്ന് പറഞ്ഞു കലണ്ടറിൽ നിന്ന് ഗാന്ധി ജയന്തി ദിനം നീക്കം ചെയ്യുന്ന കാലവും ഫാസിസ്റ്റ് ഇന്ത്യയിൽ വിദൂരമല്ല.
സമീർ പിലാക്കൽ
#GandhiJayanti